ബ്രഹ്മാവ് സനകൻ, സനന്ദനൻ, സനാതനൻ, സനത്കുമാരൻ എന്നിങ്ങനെ നാലു പുത്രന്മാരെ സൃഷ്ടിച്ചു. നിത്യമായി ബാല്യാവസ്ഥയിൽ ആയതുകൊണ്ട് കുമാരന്മാർ എന്നാണവർ വിളിക്കപ്പെടുന്നത്. അവർക്ക് സ്വതന്ത്രമായി എവിടെയും സഞ്ചരിക്കാമായിരുന്നു.

ഒരിക്കൽ അവർ വൈകുണ്ഠത്തിൽ മഹാവിഷ്ണുവിനെ കാണാനായി പോയി. ഏഴു കവാടങ്ങളിലൂടെ കടന്ന് വേണം ഭഗവാന്‍റെ പക്കലെത്താൻ. ആറ് കവാടങ്ങൾ കടന്ന് ഏഴാമത്തെ കവാടത്തിലെത്തിയപ്പോൾ ദ്വാരപാലകന്മാരായ ജയനും വിജയനും 'നിങ്ങളുടെ വസ്ത്രം ശരിയല്ല',എന്ന് പറഞ്ഞ് അവരെ തടഞ്ഞു.

കുമാരന്മാർ മറുപടി പറഞ്ഞു, 'ഞങ്ങൾ ബ്രഹ്മാവിൻ്റെ മക്കളാണ്. മഹാവിഷ്ണുവിനെ കാണാൻ വന്നതാണ്. ഞങ്ങളെ തടയാൻ ശ്രമിക്കരുത്.' ജയൻ  കടുത്ത സ്വരത്തിൽ പറഞ്ഞു, 'തർക്കിക്കരുത്. ഇവിടെ കുഴപ്പങ്ങൾ ഉണ്ടാക്കിയാൽ പിടിച്ച് പുറത്താക്കും.'

ഈ അപമാനം കുമാരന്മാരെ കോപിഷ്ഠരാക്കി. അവർ ജയനേയും വിജയനേയും ശപിച്ചു, 'ഈ പുണ്യസ്ഥലത്ത് താമസിക്കാൻ നിങ്ങൾക്ക് അർഹതയില്ല. ഭൂമിയിൽ അസുരന്മാരായി ജനിക്കുക.' ജയനും വിജയനും തങ്ങളുടെ  തെറ്റ് മനസ്സിലായി. അവർ കുമാരന്മാരുടെ കാൽക്കൽ വീണു ക്ഷമ ചോദിച്ചു.

മഹാവിഷ്ണുവും മഹാലക്ഷ്മിയും അവിടെ പ്രത്യക്ഷപ്പെട്ടു. കുമാരന്മാർ അവരെ സ്തുതിച്ചു. ജയനും വിജയനും മഹാവിഷ്ണുവിനോട് ശാപത്തിൽ നിന്ന് മുക്തിക്കായി പ്രാർത്ഥിച്ചു.

മഹാവിഷ്ണു കുമാരന്മാരോട് ശാപത്തെപ്പറ്റി പുനരാലോചിക്കാൻ ആവശ്യപ്പെട്ടു. കുമാരന്മാർ ജയനോടും വിജയനോടും ചോദിച്ചു, 'നിങ്ങൾക്ക് ഭഗവാൻ്റെ ഭക്തരായി നൂറ് ജന്മങ്ങൾ വേണോ അതോ ശത്രുക്കളായി മൂന്ന് ജന്മങ്ങൾ വേണോ?' ഭഗവാന്‍റെ പക്കലേക്ക് വേഗത്തിൽ മടങ്ങാനായി അവർ ഭഗവാന്‍റെ ശത്രുക്കളായുള്ള മൂന്ന് ജന്മങ്ങൾ തിരഞ്ഞെടുത്തു.

അങ്ങനെ അവർ മൂന്ന് വട്ടം ഭൂമിയിൽ അസുരന്മാരായി പിറന്നു.

  1. ആദ്യ ജന്മത്തിൽ - ഹിരണ്യാക്ഷൻ, ഹിരണ്യകശിപു.
  2. രണ്ടാം ജന്മത്തിൽ - രാവണൻ, കുംഭകർണ്ണൻ.
  3. മൂന്നാം ജന്മത്തിൽ ശിശുപാലൻ, ദന്തവക്രൻ.

ഈ ജന്മങ്ങളിലെല്ലാം അവർ മഹാവിഷ്ണുവിൻ്റെ ശത്രുക്കളായിരുന്നു. ഭഗവാൻ, വരാഹം, നരസിംഹം, ശ്രീരാമൻ, ശ്രീകൃഷ്ണൻ എന്നീ അവതാരങ്ങളിലൂടെ അവരെ വധിക്കുകയും ശാപത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു.

പാഠങ്ങൾ:

  1. ജയന്‍റെയും വിജയന്‍റെയും അഹങ്കാരവും കുമാരന്മാരോട് കാണിച്ച അനാദരവും അവരുടെ ശാപത്തിനും ശിക്ഷയ്ക്കും കാരണമായി. വിനയം വളരെ പ്രധാനമായ ഒരു ഗുണമാണ്.
  2. അസുരജന്മങ്ങളിൽ ശത്രുക്കളായിരുന്നിട്ടും, ജയന്‍റെയും വിജയന്‍റെയും വിഷ്ണുവുമായുള്ള ബന്ധം ഒടുവിൽ അവരുടെ നന്മയിലേക്ക് നയിച്ചു. ഈശ്വരനുമായുള്ള ബന്ധം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
  3. മഹാവിഷ്ണുവിലേക്ക് വേഗത്തിൽ മടങ്ങാൻ ജയനും വിജയനും ഭഗവാന്‍റെ ശത്രുക്കളായുള്ള മൂന്ന് ജന്മങ്ങൾ  തിരഞ്ഞെടുത്തു. ബുദ്ധിപരമായ തീരുമാനങ്ങൾക്ക് കഷ്ടപ്പാടുകൾ കുറയ്ക്കാൻ കഴിയും.
20.7K
3.1K

Comments

Security Code

80816

finger point right
വളരെ നന്നായിട്ടുണ്ട് നന്ദി നന്ദി -വിജയകുമാർ

ഒരുപാട് നന്ദി ഉണ്ട്. പ്രണാമം 🙏🏼 -User_sotz5l

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

ഓരോ ദിവസവും ആകാംഷയോടെ കാത്തിരിക്കും വേദധാര മെസ്സേജ് വരാൻ എല്ലാവർക്കും നല്ലത് varatte -ശ്രീകുമാർ എം

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

Read more comments

Knowledge Bank

അറക്കുളം ധർമ്മശാസ്താക്ഷേത്രം

ഇടുക്കി ജില്ലയിലെ അറക്കുളം ധർമ്മശാസ്താക്ഷേത്രത്തിന് ശബരിമലയുമായി ബന്ധമുണ്ട്. ഇവിടത്തെ കരോട്ടുമഠത്തിലെ കാരണവർ ശബരിമലയിലെ പൂജാരിയായിരുന്നു. പ്രായാധിക്യം മൂലം മലയ്ക്ക് പോകാൻ വയ്യാതായപ്പോൾ അദ്ദേഹം മനമുരുകി പ്രാർത്ഥിച്ചു. ഭഗവാൻ മനയുടെ നടുമുറ്റത്ത് തന്‍റെ സാന്നിദ്ധ്യം വരുത്തി അനുഗ്രഹിച്ചു. അവിടെയാണ് ഇപ്പോളുള്ള ക്ഷേത്രം നിലകൊള്ളുന്നത്.

എന്താണ് ഭഗവതി എന്നതിന്‍റെ അര്‍ഥം?

ഐശ്വര്യം, ധര്‍മ്മം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം ഇവയാറിനേയും ഭഗങ്ങള്‍ എന്നാണ് പറയുന്നത്. ഇതാറും ഉള്ളതുകൊണ്ടാണ് അമ്മയെ ഭഗവതി എന്ന് പറയുന്നത്.

Quiz

ഉടലോടെ സ്വര്‍ഗത്തില്‍ പോകാനഗ്രഹിച്ച രാജാവാര് ?

Recommended for you

കൃഷ്ണൻ ദ്രൗപദിക്ക് നൽകിയ ഉറപ്പ്

കൃഷ്ണൻ ദ്രൗപദിക്ക് നൽകിയ ഉറപ്പ്

Click here to know more..

നെഗറ്റീവ് എനർജിയിൽ നിന്നുള്ള സംരക്ഷണത്തിനുള്ള ശൂലിനി ദുർഗാ മന്ത്രം

നെഗറ്റീവ് എനർജിയിൽ നിന്നുള്ള സംരക്ഷണത്തിനുള്ള ശൂലിനി ദുർഗാ മന്ത്രം

ജ്വല ജ്വല ശൂലിനി ദുഷ്ടഗ്രഹം ഹും ഫട്....

Click here to know more..

ദാമോദര അഷ്ടക സ്തോത്രം

ദാമോദര അഷ്ടക സ്തോത്രം

നമോ രാധികായൈ ത്വദീയപ്രിയായൈ നമോഽനന്തലീലായ ദേവായ തുഭ്യ�....

Click here to know more..