ആദിപരാശക്തി മഹാമായയുടെ മൂന്ന് ഭാവങ്ങളാണ് മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി.
ദേവിയുടെ താമസിക ഭാവമാണ് മഹാകാളി, ദേവിയുടെ രാജസിക ഭാവമാണ് മഹാസരസ്വതി, ദേവിയുടെ സാത്ത്വികഭാവമാണ് മഹാലക്ഷ്മി. സാത്ത്വികഭാവം മാത്രമാണ് നല്ലതെന്നും മറ്റേ രണ്ട് ഭാവങ്ങളും നല്ലതല്ലെന്നും കരുതരുത്.
ആത്മീയ പാതയിൽ സത്ത്വഗുണമാണ് പ്രധാനം. രജസ്സും തമസ്സും ഉപേക്ഷിക്കാൻ പറയുന്നു. അതും ദേവിയുടെ മൂന്ന് ഭാവങ്ങളുമായി കൂട്ടിക്കുഴക്കരുത്. ഈ മൂന്നും പ്രപഞ്ചത്തിൻ്റെ നിർമ്മാണ ഘടകങ്ങളാണ്.
ദൈനംദിന ജീവിതത്തിൽ തന്നെ ഈ മൂന്നും അനിവാര്യമാണ്. മനുഷ്യൻ കഠിനാധ്വാനം ചെയ്യുന്നതിൻ്റെയും വിവാഹം കഴിക്കുന്നതിൻ്റെയും കുടുംബത്തെ പരിപാലിക്കുന്നതിൻ്റെയും എല്ലാം പിന്നിൽ അവനിലുള്ള രജോഗുണമാണ്. ഒരു ദിവസത്തെ കഠിനാധ്വാനത്തിന് ശേഷം, അവനിൽ തമസ്സ് ഉള്ളതിനാലാണ് ഉറങ്ങാനും പിറ്റേന്ന് രാവിലെ ഉന്മേഷത്തോടെ ഉണരാനും കഴിയുന്നത്..മറ്റുള്ളവരെ സഹായിക്കൽ, സത്യസന്ധത, ശാന്തി, സമാധാനം എന്നിവയെല്ലാം സത്ത്വഗുണത്തിൽ അധിഷ്ടിതമാണ്.
അതിനാൽ, മൂന്നിൻ്റെയും ശരിയായ സമീകരണം വളരെ പ്രധാനമാണ്. രജോഗുണത്തെയും തമോഗുണത്തെയും നിയന്ത്രണത്തിൽ വെയ്ക്കാനാണ് പറയുന്നത്. ശരീരം ഉള്ളിടത്തോളം ഈ മുന്നും ശരീരത്തിൽ ഉണ്ടാകും.
ഒരിക്കൽ മഹാകാളിയും മഹാലക്ഷ്മിയും മഹാസരസ്വതിയും തങ്ങളുടെ ചൈതന്യങ്ങളെ ഒരുമിപ്പിച്ചു. ആ ദിവ്യജ്യോതിയിൽ നിന്നും ഒരു പെൺകുട്ടി ഉടലെടുത്തു.
പെൺകുട്ടി ദേവിമാരോട് ചോദിച്ചു, ‘ഞാൻ എന്താണ് ചെയ്യേണ്ടത്?’ അവർ പറഞ്ഞു, ‘നീ ധർമ്മത്തെ രക്ഷിക്കണം.’ അവർ അവളോട് ദക്ഷിണഭാരതത്തിൽ രത്നാകരൻ എന്നയാളുടെ മകളായി ജന്മമെടുക്കാൻ പറഞ്ഞു. എന്നിട്ട് തീവ്രമായ സാധനകൾ ചെയ്ത് ഒടുവിൽ ശ്രീഹരി പരമാത്മാവിൽ ലയിക്കണം.
കുറച്ചുകാലത്തിനുശേഷം അവൾ രത്നാകരൻ്റെ കുടുംബത്തിൽ സുന്ദരിയായ ഒരു പെൺകുട്ടിയായി ജനിച്ചു, അവർ അവൾക്ക് വൈഷ്ണവി എന്ന് പേരിട്ടു. കുട്ടിക്കാലം മുതൽ അവൾക്ക് അറിവ് നേടാനുള്ള അമിതമായ ആഗ്രഹം ഉണ്ടായിരുന്നു. ബാഹ്യലോകത്തിൽ ഉള്ളതെല്ലാം പഠിച്ച ശേഷം അവൾ ഉള്ളിലേക്ക് തിരിഞ്ഞ് ധ്യാനം ചെയ്യാൻ പഠിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ അടുത്തുള്ള വനത്തിൽ തപസ്സ് ചെയ്യാൻ തുടങ്ങി.
ത്രേതായുഗത്തിലായിരുന്നു ഇത് സംഭവിച്ചത്. ശ്രീരാമൻ്റെ വനവാസ കാലമായിരുന്നു. വൈഷ്ണവി തപസ്സ് ചെയ്തിരുന്ന വനത്തിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്ന ഭഗവാനെ അവൾ തിരിച്ചറിഞ്ഞു,ഭഗവാനോട് സായൂജ്യത്തിനായി പ്രാർത്ഥിച്ചു. ഭഗവാൻ പറഞ്ഞു, ‘എനിക്ക് ചിലതെല്ലാം ചെയ്ത് തീർക്കാനുണ്ട്. എന്നിട്ട് ഞാൻ മടങ്ങിവരും. അത് വരെ നീ തപസ്സ് തുടരൂ.'
കുറച്ച് നാളുകൾക്ക് ശേഷം, ഭഗവാൻ വീണ്ടും ഒരു വൃദ്ധൻ്റെ വേഷത്തിൽ അവളുടെ അടുത്തേക്ക് വന്നു. നിർഭാഗ്യവശാൽ, വൈഷ്ണവിക്ക് ഭഗവാനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഭഗവാൻ പറഞ്ഞു, 'എന്നിൽ ലയിക്കാൻ തക്കവണ്ണം നിനക്ക് ആത്മീയമായി പുരോഗതി ആയിട്ടില്ല. ത്രികൂടപർവ്വതത്തിലേക്ക് പോയി അവിടെ ഒരു ആശ്രമം ഉണ്ടാക്കി തപസ്സ് തുടരൂ. കലിയുഗത്തിൽ ഞാൻ കൽക്കിയായി അവതാരമെടുക്കുമ്പോൾ നിനക്ക് ഞാൻ സായൂജ്യം നൽകാം.
അതനുസരിച്ച് വൈഷ്ണവി ജമ്മുവിലെ ത്രികൂടപർവ്വതത്തിലേക്ക് പോയി. അവിടെ ഒരു ആശ്രമം സ്ഥാപിച്ച് വീണ്ടും തീവ്രമായ തപസ്സ് ആരംഭിച്ചു. ദ്വാപരയുഗത്തിലും ഇപ്പോൾ കലിയുഗത്തിലും ആ തപസ്സ് തുടർന്നുകൊണ്ടേയിരിക്കുന്നു.
ആ വൈഷ്ണവിയാണ് വൈഷ്ണോദേവി.
മഹായോഗിയായ ഗുരു ഗോരഖ് നാഥ് പതിനൊന്നാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. വൈഷ്ണോദേവിയുടെ ഈ മുൻചരിതത്തെക്കുറിച്ച് അദ്ദേഹത്തിന് ഒരു ദിവ്യദർശനമുണ്ടായി. ദേവിയെ തിരയാനായി അദ്ദേഹം തൻ്റെ ശിഷ്യനായ ഭൈരോംനാഥിനെ ത്രികൂടപർവ്വതിതലേക്കയച്ചു
ഭൈരോംനാഥ് അവിടെയെത്തിയപ്പോൾ, ഒരു സിംഹത്തോടൊപ്പം വാനരന്മാരാൽ ചുറ്റപ്പെട്ട അതിസുന്ദരിയായ ദേവിയെ കണ്ടു. ദേവിയുടെ സൗന്ദര്യത്തിൽ മയങ്ങിപ്പോയ ഭൈരോംനാഥ് വിവാഹാഭ്യർത്ഥനയുമായി ദേവിയെ ശല്യപ്പെടുത്താൻ തുടങ്ങി.
അതിനിടയിൽ, ത്രികൂട പർവ്വതത്തിൻ്റെ താഴ്വരയിലുള്ള ഗ്രാമത്തിൽ ശീധരൻ എന്ന ഭക്തൻ്റെ സ്വപ്നത്തിൽ വന്ന് ദേവി അയാളോട് എല്ലാരേയും ക്ഷണിച്ച് വലിയൊരു സദ്യ നടത്താൻ ആവശ്യപ്പെട്ടു. സദ്യയ്ക്ക് ഒരുപാട് പേർ എത്തിയപ്പോൾ ആ പാവം വിഷമിച്ചു. എന്നിരുന്നാലും, എല്ലാവർക്കും വേണ്ടയളവിൽ ധാരാളം ഭക്ഷണം പൊടുന്നനെ അയാളുടെ വീട്ടിനുള്ളിൽ വന്നുചേർന്നു. അപരിചിതയായ ഒരു പെൺകുട്ടി വീട്ടിൽനിന്നും ഇറങ്ങിപ്പോകുന്നതും അയാൾ കണ്ടു.
ത്രികൂട പർവ്വതത്തിലേക്ക് മടങ്ങിയ ദേവിയെ ഭൈരോംനാഥ് പിന്തുടർന്ന് ശല്യപ്പെടുത്തി. തൻ്റെ ഗുഹയ്ക്കരികിൽ വെച്ച് ദേവി അവൻ്റെ കഴുത്തറുത്തു. അവൻ്റെ തല അടുത്തുള്ള ഒരു കുന്നിന്മുകളിൽപ്പോയി വീണു. ഭൈരോംനാഥ് പശ്ചാത്തപിക്കുകയും ദേവിയോട് മാപ്പ് ചോദിക്കുകയും ചെയ്തു.
ഒടുവിൽ, തൻ്റെ ഗുഹയുടെ പ്രവേശന കവാടത്തിൽ, ദേവി അവനെ തലയറുത്തു, അവൻ്റെ തല ഒരു കുന്നിൻ മുകളിൽ വീണു. ഭൈരോംനാഥ് പശ്ചാത്തപിക്കുകയും ദേവിയോട് മാപ്പ് ചോദിക്കുകയും ചെയ്തു.
ദേവി അവനോട് ക്ഷമിക്കുകയും ഒരു വരം നൽകുകയും ചെയ്തു, ‘എൻ്റെ ദർശനത്തിന് വരുന്നവരെല്ലാം നിന്നെയും സന്ദർശിക്കും. എങ്കിലേ അവരുടെ തീർത്ഥാടനം സഫലമാകൂ.’
പിന്നീട്, ദേവി ശ്രീധരൻ്റെ സ്വപ്നത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുകയും തൻ്റെ ഗുഹ എവിടെയാണെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു. ശ്രീധരൻ തൻ്റെ ശേഷകാലം ദേവിയെ ആരാധിച്ച് കഴിച്ചുകൂട്ടി.
ഭൂമിയിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിൽ ഒന്നാണ് വൈഷ്ണോദേവി. അവിടെ പോകാനും ദർശനം നടത്താനും ദേവിയുടെ അപാരമായ അനുഗ്രഹങ്ങൾ നേടാനും തീർച്ചയായും ശ്രമിക്കണം.
വിഗ്രഹങ്ങൾ വരുന്നതിന് മുമ്പ് തന്നെ പീഠം, വാൾ, വാൽക്കണ്ണാടി, ശിലാപാളി, ഉരുണ്ട കല്ല് തുടങ്ങിയവ ഈശ്വര പ്രതീകങ്ങളായി കേരളത്തിൽ ആരാധിച്ചുവന്നിരുന്നു.
ഞങ്ങള്‍ ധ്യാനിക്കുന്നു.