ഭഗവാൻ പറയുന്നു -
യോ യഥാ മാം പ്രപദ്യന്തേ താമ്സ്തഥൈവ ഭജാമ്യഹം.
ആര് എന്നെ എങ്ങനെ സമീപിക്കുന്നുവോ ഞാൻ അവരോട് അങ്ങനെതന്നെ ആയിരിക്കും പെരുമാറുന്നത്.
ഈശ്വരതത്ത്വത്തെക്കുറിച്ച് ഇത് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
കുരുക്ഷേതയുദ്ധം ജയിച്ചുവെങ്കിലും എന്ത് കൊണ്ടാണ് പാണ്ഡവരുടെ പുത്രന്മാരെല്ലാം തന്നെ ആ യുദ്ധത്തിൽ കൊല്ലപ്പെട്ടത്? അവരുടെ ഒട്ടു മിക്ക സുഹൃത്തുക്കളും കൊല്ലപ്പെട്ടില്ലേ?
കാരണം, പാണ്ഡവർ ഭഗവാനെ കണ്ടത് തങ്ങളുടെ മാർഗ്ഗദർശിയും സുഹൃത്തുമായാണ്, രക്ഷകനായല്ല.
യുദ്ധം ഞങ്ങൾ ചെയ്തുകൊള്ളാം, അങ്ങ് മാർഗ്ഗദർശനം തന്നാൽ മതി എന്നതായിരുന്നു അവരുടെ സമീപനം.
എന്നാൽ ഉത്തര, 'ഭഗവാനേ എനിക്ക് മറ്റാരുമില്ലാ' എന്ന് കരഞ്ഞു വിളിച്ചപ്പോൾ ഭഗവാൻ ഉത്തരയുടെ ഗർഭത്തെ ബ്രഹ്മാസ്ത്രത്തിൽനിന്നും വരെ സംരക്ഷിച്ചു.
ഭഗവാനിൽനിന്നും എന്താണോ നമ്മൾ പ്രതീക്ഷിക്കുന്നത് അതായിരിക്കും ഭഗവാൻ നമുക്ക് തരുന്നത്.
ഭഗവാനെ ഒരു മാർഗ്ഗദർശിയായിക്കണ്ടാൽ പലരിലൂടെയും അതായിരിക്കും ഭഗവാൻ നമുക്ക് തരുന്നത്.
ഭഗവാനെ രക്ഷകനായിക്കണ്ടാൽ എല്ലാ ആപത്തുകളിൽ നിന്നും ഭഗവാൻ രക്ഷിക്കും, പലരിലൂടെയും.
ഭഗവാനെ ഒരു കുഞ്ഞായിക്കണ്ടാൽ, കുസൃതികളിലൂടെയുള്ള ആനന്ദമായിരിക്കും ഭഗവാൻ പല കുഞ്ഞുങ്ങളിലൂടെയും നമ്മെ അനുഭവിപ്പിക്കുന്നത്.
കൃഷ്ണൻ മാത്രമല്ലാ, എല്ലാ ദേവതകളും ഇങ്ങനെ തന്നെയാണ്.
സത്യത്തിൻ്റെ പാത പിന്തുടരുന്നവൻ മഹത്വം കൈവരിക്കുന്നു. അസത്യം നാശത്തിലേക്ക് നയിക്കുന്നു, എന്നാൽ സത്യം മഹത്വം നൽകുന്നു. – മഹാഭാരതം
കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തില്‍ കൊടിയേറി ഉത്രത്തില്‍ ആറാട്ട് വരെ.
സതിയുടെ ശരീരത്തിൽനിന്നും ദശമഹാവിദ്യകളുടെ ഉത്ഭവം
നേതൃപാടവത്തിനുള്ള കേതുമന്ത്രം
ഓം ധൂമ്രവർണായ വിദ്മഹേ വികൃതാനനായ ധീമഹി. തന്നഃ കേതുഃ പ്ര....
Click here to know more..മൃത്യുഹരണ നാരായണ സ്തോത്രം
നാരായണം സഹസ്രാക്ഷം പദ്മനാഭം പുരാതനം. ഹൃഷീകേശം പ്രപന്നോ....
Click here to know more..