നവ ദുർഗ്ഗകൾ എന്ന് വിളിക്കപ്പെടുന്ന നവരാത്രി കാലത്ത് ആരാധിക്കപ്പെടുന്ന ദുർഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങൾ വളരെ പ്രധാനമാണ്. ഓരോ രൂപത്തിനും ഒരു ധ്യാന ശ്ലോകമുണ്ട്.

  1. ശൈലപുത്രി

വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാർധകൃതശേഖരാം

വൃഷാരൂഢാം ശൂലധരാം ശൈലപുത്രീം യശസ്വിനീം

ശൈലപുത്രി എന്നാൽ പാർവ്വതി. ദേവി ഒരു കാളയുടെ മുകളിൽ ഇരിക്കുന്നു. കൈയ്യിൽ ഒരു കുന്തമുണ്ട്. ഒരു ചന്ദ്രക്കല ദേവിയുടെ നെറ്റിയെ അലങ്കരിക്കുന്നു. ദേവി എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു.

  1. ബ്രഹ്മചാരിണി

ദധാനാ കരപദ്മാഭ്യാമക്ഷമാലാകമണ്ഡലൂ

ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ

ഈ രൂപത്തിൽ ദേവി കൈയ്യിൽ കമണ്ഡലുവും ജപമാലയും പിടിച്ചിരിക്കുന്നു. ദേവി എന്നെ അനുഗ്രഹിക്കട്ടെ.

  1. ചന്ദ്രഘണ്ടാ

പിണ്ഡജപ്രവരാരൂഢാ ചണ്ഡകോപാസ്ത്രകൈര്യുതാ

പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ

ദേവിയുടെ മൂന്നാമത്തെ രൂപമാണ് ചന്ദ്രഘണ്ടാ. സിംഹത്തെ വാഹനമാക്കിയ ദേവിയുടെ കൈകളിൽ വളരെ ഉഗ്രവും മാരകവുമായ ആയുധങ്ങളുണ്ട്. അങ്ങനെയുള്ള ദേവി എന്നെ അനുഗ്രഹിക്കട്ടെ.

  1. കൂഷ്മാണ്ഡാ

സുരാസമ്പൂർണകലശം രുധിതാപ്ലുതമേവ ച

ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മേ

നാലാമത്തെ രൂപം കൂഷ്മാണ്ഡയാണ്. ദേവിയുടെ കയ്യിൽ രണ്ടു പാനപാത്രങ്ങൾ ഉണ്ട്. ഒന്നിൽ മദ്യം. മറ്റേതിൽ  രക്തം. ഇത് വളരെ രൗദ്രമായ രൂപമാണ്. ദേവി എന്നെ അനുഗ്രഹിക്കട്ടെ.

  1. സ്കന്ദമാതാ

സിംഹാസനഗതാ നിത്യം പദ്മഞ്ചിതകരദ്വയാ

ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ

സ്കന്ദമാതാ അഞ്ചാമത്തെ രൂപമാണ്. ദേവി ഒരു സിംഹാസനത്തിൽ രണ്ടു കൈകളിലും താമരയേന്തി ഇരിക്കുന്നു. അങ്ങനെയുള്ള ദേവി എനിക്ക് ശുഭകാരിണിയാകട്ടെ.

  1. കാത്യായനി

ചന്ദ്രഹാസോജ്ജ്വലകരാ ശർദൂലവരവാഹനാ

കാത്യായനീ ശുഭം ദദ്യാദ്ദേവീ ദാനവഘാതിനീ

ദേവി കാത്യായനി ദാനവരുടെ സംഹാരിണിയാണ്. കൈയ്യിൽ ചന്ദ്രഹാസം എന്ന ഉജ്ജ്വലമായ വാൾ പിടിച്ച്   വലിയ കടുവയുടെ മേൽ ഇരിക്കുന്ന ദേവി എന്നെ അനുഗ്രഹിക്കട്ടെ.

  1. കാളരാത്രി

ഏകവേണീ ജപാകർണപൂരാ നഗ്നാ ഖരാസ്ഥിതാ

ലംബോഷ്ഠീ കർണികാകർണീ തൈലാഭ്യക്തശരീരിണീ

വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ

വർധന്മൂർധധ്വജാ കൃഷ്ണാ കാലരാത്രിർഭയങ്കരീ

ദേവിയുടെ പ്രത്യേകതകൾ - ഒറ്റയായി പിന്നിയിട്ട മുടി, ചെമ്പരത്തിപ്പൂ ചൂടിയ വലിയ ചെവികൾ, കറുത്ത എണ്ണ തേച്ച നഗ്നമായ ശരീരം, നീണ്ട ചുണ്ടുകൾ, പെൺകഴുതയുടെ മേൽ ഇരിക്കുന്നു, ഇടതുകാലിൽ മുള്ളുകമ്പി കൊണ്ടുള്ള ആഭരണം - ഇങ്ങനെ ഉഗ്രസ്വരൂപിണിയായ ദേവി എന്നെ അനുഗ്രഹിക്കട്ടെ. 

  1. മഹാഗൗരി

ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ

മഹാഗൗരീ ശുഭം ദദ്യാന്മഹാദേവപ്രമോദദാ

ഒരു വെളുത്ത കാളയുടെ പുറത്ത് വെള്ള വസ്ത്രം ധരിച്ചിരിക്കുകയും  മഹാദേവന് ആനന്ദദായിനിയുമായ മഹാഗൗരി എന്നെ അനുഗ്രഹിക്കട്ടെ.

  1. സിദ്ധിദാത്രി

സിദ്ധഗന്ധർവയക്ഷാദയിരസുരൈരമരൈരപി

സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ

ദേവന്മാരാലും സിദ്ധന്മാരാലും ഗന്ധർവ്വന്മാരാലും യക്ഷന്മാരാലും അസുരന്മാരാലും ആരാധിക്കപ്പെടുകയും എല്ലാ സിദ്ധികളും നൽകുന്നവളുമായ സിദ്ധിദാത്രി എന്നെ അനുഗ്രഹിക്കട്ടെ.

നവരാത്രിയുടെ ആദ്യ ദിവസം മുതൽ ഓരോ ദിവസവും ക്രമത്തിൽ ദേവിയുടെ ഈ ഒമ്പത് രൂപങ്ങൾ ആരാധിക്കപ്പെടുന്നു.

35.2K
5.3K

Comments

Security Code

53090

finger point right
ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

വേദധാര ക്ക് ഒരുപാടു നന്ദി 🙏🙏🙏🙏🙏 -User_spuyhe

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

ഓരോ ദിവസവും ആകാംഷയോടെ കാത്തിരിക്കും വേദധാര മെസ്സേജ് വരാൻ എല്ലാവർക്കും നല്ലത് varatte -ശ്രീകുമാർ എം

Read more comments

Knowledge Bank

എന്താണ് അഗ്നിഹോത്രം?

ബ്രാഹ്മണഗൃഹങ്ങളിൽ കെടാതെ സൂക്ഷിക്കുന്ന അഗ്നിയിൽ രണ്ട് നേരവും ചെയ്യുന്ന ഹോമം.

എന്തുകൊണ്ടാണ് നരസിംഹ ഭഗവാൻ അഹോബിലത്തെ തൻ്റെ വാസസ്ഥലമായി തിരഞ്ഞെടുത്തത്?

ഹിരണ്യകശിപുവിനെ നരസിംഹ ഭഗവാൻ പരാജയപ്പെടുത്തിയത് ഇവിടെ വച്ചാണ് ഈ സംഭവത്തെത്തുടർന്ന് ഹിരണ്യകശിപുവിൻ്റെ പുത്രനും മഹാവിഷ്ണുവിൻ്റെ ഭക്തനുമായ പ്രഹ്ളാദൻ, അഹോബിലത്തെ തൻ്റെ സ്ഥിരം വാസസ്ഥലമാക്കാൻ നരസിംഹ ഭഗവാനോട് പ്രാർത്ഥിച്ചു. പ്രഹ്ളാദൻ്റെ ആത്മാർത്ഥമായ പ്രാർത്ഥനയ്ക്ക് വഴങ്ങി നരസിംഹ ഭഗവാൻ ഈ സ്ഥലത്തെ തൻ്റെ വാസസ്ഥലമാക്കി അനുഗ്രഹിച്ചു. ഇതിനെപ്പറ്റി അറിയുന്നത് നിങ്ങളുടെ ആത്മീയ ഉൾക്കാഴ്ചയെ ആഴത്തിലാക്കുകയും ഭക്തിയെ പ്രചോദിപ്പിക്കുകയും തീർത്ഥാടനത്തെ സമ്പന്നമാക്കുകയും ചെയ്യും.

Quiz

ലങ്കയിലെ അശോകവനത്തിന്‍റെ ഇപ്പോഴത്തെ പേരെന്ത് ?

Recommended for you

അഭിനയത്തിലും മോഡലിംഗിലും വിജയിക്കാൻ രതീദേവി മന്ത്രം

അഭിനയത്തിലും മോഡലിംഗിലും വിജയിക്കാൻ രതീദേവി മന്ത്രം

ഓം ഈം ക്ലീം നമോ ഭഗവതി രതിവിദ്യേ മഹാമോഹിനി കാമേശി സർവലോക�....

Click here to know more..

ശുദ്ധമായ മനസ്സിനും ആത്മീയ വികസനത്തിനുമുള്ള ഹനുമാൻ മന്ത്രം

ശുദ്ധമായ മനസ്സിനും ആത്മീയ വികസനത്തിനുമുള്ള ഹനുമാൻ മന്ത്രം

ഓം നമോ ഭഗവതേ ആഞ്ജനേയായ ആത്മതത്ത്വപ്രകാശായ സ്വാഹാ .....

Click here to know more..

കല്യാണ വൃഷ്ടി സ്തോത്രം

കല്യാണ വൃഷ്ടി സ്തോത്രം

കല്യാണവൃഷ്ടിഭിരിവാമൃതപൂരിതാഭി- ര്ലക്ഷ്മീസ്വയംവരണമംഗ�....

Click here to know more..