സൂര്യഭഗവാന് ഗുരുദക്ഷിണ നൽകേണ്ട സമയമായെന്ന് പറഞ്ഞ് ശ്രീരാമൻ ഹനുമാനെ അയോദ്ധ്യ നിന്ന് പറഞ്ഞയച്ചിരുന്നു. സൂര്യഭഗവാൻ്റെ അംശാവതാരമായ സുഗ്രീവന് ഹനുമാൻ്റെ സഹായം ആവശ്യമായിരുന്നു.
കിഷ്കിന്ധയിലെ രാജാവായിരുന്നു ഋക്ഷരാജൻ. ഒരിക്കൽ ബ്രഹ്മാവ് മേരുപർവ്വതത്തിൽ ധ്യാനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. പെട്ടെന്ന് ബ്രഹ്മാവിൻ്റെ കണ്ണുനീർ ഒഴുകാൻ തുടങ്ങി. ബ്രഹ്മാവ് ആ കണ്ണുനീർ മുഴുവൻ തൻ്റെ കൈപ്പത്തിയിൽ ശേഖരിച്ചു, ആ കണ്ണുനീരിൽ നിന്ന് ഒരു കുരങ്ങൻ ഉണ്ടായി, ഈ കുരങ്ങാനായിരുന്നു ഋക്ഷരാജൻ.
ആദികാലത്ത് സൃഷ്ടി ഇങ്ങനെ പല രീതിയിലും സംഭവിക്കുമായിരുന്നു. ആണും പെണ്ണും ഇണ ചേരുന്നതിലൂടെ മാത്രമല്ല.
ഒരിക്കൽ ഒരു തടാകത്തിൽ നിന്ന് വെള്ളം കുടിക്കാൻ പോയ ഋക്ഷരാജൻ വെള്ളത്തിൽ സ്വന്തം പ്രതിബിംബം കണ്ടു. ആരോ തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നതായി കരുതി ഋക്ഷരാജൻ വെള്ളത്തിലേക്ക് എടുത്തു ചാടി. അത് തൻ്റെ തന്നെ പ്രതിബിംബമാണെന്നും ഉള്ളിൽ ആരുമില്ലെന്നു മനസ്സിലാക്കി അദ്ദേഹം പുറത്തു വന്നു. എന്നാൽ അതിനുള്ളിൽ അദ്ദേഹം പെണ്ണായി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞിരുന്നു.
അവളുടെ സൗന്ദര്യം കണ്ട് ഇന്ദ്രനും സൂര്യനും തങ്ങളെ നിയന്ത്രിക്കാനായില്ല.. അവരുടെ ബീജം അവളുടെ മേൽ വീണു. ഇന്ദ്രൻ്റെ ബീജം അവളുടെ മുടിയിൽ വീണു, അതിൽ നിന്നാണ് ബാലി ജനിച്ചത്. ബാലം എന്നാൽ മുടി. മുടിയിൽനിന്നും ഉണ്ടായതിനാൽ ബാലി.സൂര്യദേവൻ്റെ ബീജം അവളുടെ കഴുത്തിൽ വീണു. അതിൽ നിന്നാണ് സുഗ്രീവൻ ജനിച്ചത്. ഗ്രീവാ എന്നാൽ കഴുത്ത്. അതിൽനിന്നും ഉണ്ടായതിനാൽ സുഗ്രീവൻ.
അമോഘരേതസസ്തസ്യ വാസവസ്യ മഹാത്മനഃ . ബാലേഷു പതിതം ബീജം ബാലീ നാമ ബഭൂവ ഹ . ഭാസ്കരേണാപി തസ്യാം വൈ കന്ദർപ- വശവർത്തിനാ . ബീജം നിഷിക്തം ഗ്രീവായാം വിധാനമനുവർത്തതാ . ഗ്രീവായാം പതിതം ബീജം സുഗ്രീവഃ സമജായത.
ഇതിഹാസങ്ങളിലും പുരാണങ്ങളിലും ബീജവും അണ്ഡവും ചേരാതെ ചേരാതെ തന്നെ കുഞ്ഞ് ജനിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്, ശുകദേവനെ നോക്കൂ. വ്യാസമഹർഷിയുടെ ബീജം യാഗത്തിൽ അഗ്നിയുണ്ടാക്കാൻ ഉപയോഗിക്കുന്ന അരണിയിൽ വീണല്ലേ ശുകദേവൻ ജനിച്ചത്?
ഋക്ഷരാജനുശേഷം മൂത്തമകൻ ബാലി രാജാവായി ചുമതലയേറ്റു.
ഹനുമാൻ അയോധ്യയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അദ്ദേഹത്തിന് ഒന്നും തന്നെ ചെയ്യാനില്ലായിരുന്നു. തൻ്റെ സ്വാമിയിൽ നിന്ന് പെട്ടെന്ന് വേർപിരിഞ്ഞു. വ്യക്തമായ നിർദേശമൊന്നും ലഭിച്ചതുമില്ലാ. ഗുരുദക്ഷിണ നൽകേണ്ട സമയമായെന്ന് മാത്രമേ ശ്രീരാമൻ പറഞ്ഞിരുന്നുള്ളൂ.
ഹനുമാൻ ഇരുന്നു കരയുമായിരുന്നു. എന്നും തൻ്റെ സ്വാമിയുടെ കൂടെയുണ്ടാകുമെന്ന് കരുതിയാണ് അയോദ്ധ്യയിലേക്ക് പോയത്. അപ്പോളാണ് അപ്രതീക്ഷിതമായി ഇങ്ങനെയൊരു വേർപാട്. എന്നിരുന്നാലും ഹനുമാൻ രാമനാമം ഉരുവിട്ടുകൊണ്ടേയിരുന്നു.
പെട്ടെന്ന് ഒരു ദിവസം പിതാവ് കേസരി ഹനുമാനെ വിളിച്ച് കിഷ്കിന്ധയിലേക്ക് തന്നെ അനുഗമിക്കാൻ പറഞ്ഞു. കേസരിയും ബാലിയും തമ്മിൽ നല്ല ബന്ധമായിരുന്നു.
ബാലി അവരെ സ്വാഗതം ചെയ്തു. അദ്ദേഹം പറഞ്ഞു, 'രുദ്രൻ്റെ തന്നെ അംശാവതാരവും സൂര്യദേവൻ്റെ ശിഷ്യനുമായ നിങ്ങളുടെ ഈ പുത്രനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. ചോദിക്കുന്നത് അനൗചിത്യമായിരിക്കാം. എന്നിരുന്നാലും ഇവനെ എനിക്ക് തരുമോ?'
കേസരി സമ്മതിച്ചു, അതിനുശേഷം ഹനുമാൻ ബാലിയുടെ മന്ത്രിയായി കിഷ്കിന്ധയിൽ താമസിക്കാൻ തുടങ്ങി.
ബ്രഹ്മാണ്ഡ പുരാണം അനുസരിച്ച്, അന്നദാനം ചെയ്യുന്നവരുടെ ആയുസ്സ്, ധനം, മഹിമ, ആകർഷകത എന്നിവ വർധിക്കും. അവരെ കൊണ്ടുപോകാനായി സ്വർഗ്ഗലോകത്തിൽ നിന്ന് പൊന്നുകൊണ്ട് നിർമ്മിച്ച വിമാനം എത്തും. പത്മ പുരാണം അനുസരിച്ച്, അന്നദാനത്തിന് തുല്യമായ മറ്റൊരു ദാനം ഇല്ല. വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതിലൂടെ ഇഹലോകത്തും പരലോകത്തും സന്തോഷം ലഭിക്കും. പരലോകത്ത് മലകളെപ്പോലെ രുചികരമായ ഭക്ഷണം അത്തരം ദാതാവിനായി എപ്പോ ഴും സജ്ജമാണ്. അന്നദാതാവിന് ദേവന്മാരും പിതൃക്ക ളും അനുഗ്രഹം നൽകും. അവൻ എല്ലാ പാപങ്ങളിൽ നിന്നും മുക്തനാകും.
സരസ്വതി നദിയിൽ 5 ദിവസം തുടർച്ചയായി കുളിച്ചാൽ ശുദ്ധീകരിക്കപ്പെടുന്നു. യമുന നിങ്ങളെ 7 ദിവസം കൊണ്ട് ശുദ്ധീകരിക്കുന്നു. ഗംഗ തൽക്ഷണം ശുദ്ധീകരിക്കുന്നു. എന്നാൽ നർമ്മദയെ കണ്ടാൽ മാത്രം ശുദ്ധീകരിക്കപ്പെടുന്നു. - മത്സ്യപുരാണം.
പ്രണയത്തില്‍ വിജയത്തിനായി കാമദേവമന്ത്രം
കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹി തന്നോഽനംഗഃ പ്രചോദയാ�....
Click here to know more..സമൃദ്ധി കൈവരിക്കാൻ ലക്ഷ്മീ മന്ത്രം
ഓം ശ്രീം - ആദിലക്ഷ്മ്യൈ നമഃ . അകാരായൈ നമഃ . അവ്യയായൈ നമഃ . അ�....
Click here to know more..ഭഗവദ്ഗീത - അധ്യായം 10
അഥ ദശമോഽധ്യായഃ . വിഭൂതിയോഗഃ . ശ്രീഭഗവാനുവാച - ഭൂയ ഏവ മഹാബ�....
Click here to know more..