പുരാണങ്ങളിൽ രാജസ്ഥാനിലെ പുഷ്കറിന് സമീപം അവിയോഗം എന്നൊരു പുണ്യക്ഷേത്രത്തിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. മരണമടഞ്ഞവരുടെ ആത്മാക്കളുടെ ദർശനം ലഭിക്കും ഈ സ്ഥലത്ത്.
വനവാസക്കാലത്ത് ഇത് കേട്ടറിഞ്ഞ ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും ഇവിടെ എത്തിച്ചേർന്നു. രാത്രിയിൽ സ്വപ്നത്തിൽ ഭഗവാന് ദശരഥമഹാരാജാവിന്‍റെ ദർശനം കിട്ടി. ഭഗവാൻ വനവാസത്തിന് പുറപ്പെട്ട ശേഷമാണല്ലോ രാജാവിന്‍റെ മരണം സംഭവിച്ചത്. പ്രഭാതത്തിൽ അവിടെയുണ്ടായിരുന്ന മുനിമാർ ഭഗവാനോട് ഇങ്ങനെ ദർശനം ലഭിച്ചാൽ ഉടനെ ശ്രാദ്ധകർമ്മം അനുഷ്ഠിക്കണമെന്ന് പറഞ്ഞു.
ഇത് പ്രകാരം ഉടനെ ശ്രാദ്ധത്തിനുള്ള ഏർപ്പാടുകൾ ചെയ്യപ്പെട്ടു. ശ്രാദ്ധസമയത്ത് സീതാ ദേവിക്കും അദ്‌ഭുതകരമായ ഒരു അനുഭവമുണ്ടായി. ദശരഥമഹാരാജാവ് അവിടെ പ്രത്യക്ഷമായി വന്നുചേർന്നതായി ദേവി കണ്ടു. കൂടെ മറ്റു രണ്ടുപേരും ഉണ്ടായിരുന്നു (ദശരഥന്‍റെ പിതാവും പിതാമഹനും). അവർ മൂവരും ശ്രാദ്ധത്തിൽ പിതൃക്കളെ പ്രതിനിധീകരിച്ച് ഭോജനം ചെയ്യുന്ന ബ്രാഹ്മണരുടെ ശരീരത്തിൽ പ്രവേശിക്കുന്നത് ദേവി കണ്ടു.
ദേവതകളും പിതൃക്കളും നമ്മളവരുടെ നേർക്ക് ഒരു ചുവട് വെച്ചാൽ അവർ നമ്മുടെ നേർക്ക് പത്തു ചുവടുകൾ വെയ്ക്കും.
പരമസത്യമായ മന്ത്രങ്ങളെ ആദ്യമായി കണ്ടവരാണ് ഋഷിമാര്‍. അവര്‍ വഴിയാണ് ജ്ഞാനം പ്രകടമാക്കപ്പെട്ടത്. മനനം ചെയ്യാന്‍ കഴിവുള്ളവരെയാണ് മുനി എന്ന് പറയുന്നത്. മുനിമാര്‍ക്ക് അഗാധമായ ജ്ഞാനവും വാക്കുകള്‍ക്കുമേല്‍ നിയന്ത്രണവുമുണ്ടായിരിക്കും
കൃതയുഗത്തിൽ - ത്രിപുരസുന്ദരി, ത്രേതായുഗത്തിൽ - ഭുവനേശ്വരി, ദ്വാപരയുഗത്തിൽ - താര, കലിയുഗത്തിൽ - കാളി.