എന്‍റെ [നിങ്ങളുടെ പ്രിയപ്പെട്ട ഭഗവാന്‍റെ / ദേവിയുടെ പേര് ഇവിടെ പറയുക]
എന്‍റെ ബിസിനസ്സിൽ വളർച്ചയും വിജയവും തന്ന് എന്നെ അനുഗ്രഹിക്കണേ.
ശരിയായ തീരുമാനങ്ങൾ എടുക്കാൻ എന്നെ സഹായിക്കണേ.
എന്‍റെ പരിശ്രമത്തിന് തക്കതായ ഫലം തന്നനുഗ്രഹിക്കണേ.
പുരോഗതിയുടെ പാതയിലുള്ള എല്ലാ തടസ്സങ്ങളും മാറ്റിത്തരണേ.
എന്‍റെ പ്രവൃത്തികളിൽ ദിവ്യ ഊർജം നിറക്കണേ.
എല്ലാ കാര്യങ്ങളിലും വ്യക്തതയും സ്ഥിരോത്സാഹവും തന്നനുഗ്രഹിക്കണേ.
ധാരാളം നല്ല കസ്റ്റമേഴ്സ് എന്‍റെ ബിസിനസിലേക്ക് ആകർഷിക്കപ്പെടട്ടെ.
ജോലിക്കാരും കൂടെ പ്രവർത്തിക്കുന്നവരുംസത്യസന്ധതയും കൂറും അർപ്പണബോധവും ഉള്ളവരാകണേ.
സമയാസമയങ്ങളിൽ ബാങ്ക് മുതലായ സ്ഥാപനങ്ങളിൽ നിന്നും വായ്പയും മറ്റും ലഭിക്കുകയും അവ കൃത്യമായി തിരിച്ചടക്കാൻ സാധിക്കുകയും ചെയ്യണേ.
എന്‍റെ സേവനങ്ങൾ എപ്പോഴും ഉപയോഗപ്രദവും പ്രശംസനീയവും ആകണേ.
സർക്കാരിന്‍റെ ഭാഗത്തുനിന്നും ബുദ്ധിമുട്ടുകൾ ഉണ്ടാകരുതേ.
എന്‍റെ ബിസിനസുമായി ബന്ധപ്പെട്ട് ദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടാകരുതേ.
എതിരാളികളുടേയും പ്രതിയോഗികളുടേയും ദുഷ്പ്രവൃത്തികളിൽനിന്നും കരിങ്കണ്ണിൽ നിന്നും എന്നെ രക്ഷിക്കണേ.
ബിസിനസ്സിലൂടെ ഞാൻ അളവറ്റ ധനവും സമൃദ്ധിയും നേടുകയും എന്‍റെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കപ്പെടുകയും ചെയ്യണേ.
എന്‍റെ ബിസിനസ്സ് എല്ലാ വെല്ലുവിളികളെയും മറികടന്ന് വളർന്ന് വലുതായി എനിക്കും എന്‍റെ കുടുംബത്തിനും സന്തോഷവും സമൃദ്ധിയും സമാധാനവും കൈവരുവാൻ അനുഗ്രഹിക്കണേ.
ചാക്ഷുഷ മന്വന്തരത്തിന്‍റെയൊടുവില്‍ വരുണന്‍ നടത്തിയ യാഗത്തില്‍ ഹോമാഗ്നിയില്‍ നിന്നുമാണ് ഭൂമിയില്‍ ഋഷിമാര്‍ ജന്മമെടുത്തത്. അവരില്‍ പ്രഥമന്‍ ഭൃഗു മഹര്‍ഷിയായിരുന്നു.
വിഗ്രഹങ്ങൾ വരുന്നതിന് മുമ്പ് തന്നെ പീഠം, വാൾ, വാൽക്കണ്ണാടി, ശിലാപാളി, ഉരുണ്ട കല്ല് തുടങ്ങിയവ ഈശ്വര പ്രതീകങ്ങളായി കേരളത്തിൽ ആരാധിച്ചുവന്നിരുന്നു.
ഓം നമഃ ശിവായ
ഓം നമഃ ശിവായ....
Click here to know more..വൈദ്യുതാഘാതത്തിൽ നിന്ന് ദൈവിക സംരക്ഷണത്തിനുള്ള മന്ത്രം
നമസ്തേ അസ്തു വിദ്യുതേ നമസ്തേ സ്തനയിത്നവേ . നമസ്തേ അസ്ത്�....
Click here to know more..വാമന സ്തോത്രം
ദേവേശ്വരായ ദേവായ ദേവസംഭൂതികാരിണേ. പ്രഭവേ സർവവേദാനാം വാ....
Click here to know more..