ഹനുമാൻ സൂര്യദേവനിൽ നിന്ന് ശാസ്ത്രങ്ങളെല്ലാം പഠിച്ച് ഭൂമിയിലേക്ക് മടങ്ങി.

ഒരു ദിവസം മഹാദേവൻ പെട്ടെന്ന് ഹനുമാന്‍റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. 'നിന്‍റെ സ്വാമിയെ കാണാനുള്ള സമയമായി. അയോധ്യയിൽ പോയി നിന്‍റെ സ്വാമിയെ കാണൂ', എന്ന് പറഞ്ഞു.

ഹനുമാൻ വളരെ ആവേശഭരിതനും സന്തോഷവാനും ആയി. മഹാദേവൻ പെട്ടെന്ന് ഒരു കുരങ്ങുകളിക്കാരനായി മാറി. ഹനുമാൻ്റെ കഴുത്തിൽ ഒരു കയർ കെട്ടി. അവരിരുവരും ആകാശത്തിലൂടെ സഞ്ചരിച്ച് ആയോധ്യയിലെത്തി.

ഹനുമാൻ വളരെ സുന്ദരനായിരുന്നു, ദേഹമാസകലം സ്വർണ്ണ രോമങ്ങൾ.  അവർ തെരുവിലിറങ്ങിയപ്പോൾ കുട്ടികൾ അവരുടെ ചുറ്റും തടിച്ചുകൂടാൻ തുടങ്ങി. കുരങ്ങുകളി കാണാൻ മുതിർന്നവരും എത്തിയിരുന്നു. കുരങ്ങുകളിക്കാരൻ തൻ്റെ ഡമരു പുറത്തെടുത്തു, ഹനുമാൻ താളത്തിനൊത്ത് നൃത്തം ചെയ്യാൻ തുടങ്ങി.

കൊട്ടാരത്തിൽ വാർത്ത എത്തി. ഒരു ദൂതൻ വന്ന് രാജകുടുംബത്തിന് മുമ്പിൽ കുരങ്ങുകളി അവതരിപ്പിക്കാൻ പറഞ്ഞു.. ഇരുവരും കൊട്ടാരത്തിലെത്തി. ദശരഥൻ അവരോട് വളരെ ഊഷ്മളതയോടെയും ദയയോടെയും പെരുമാറി. രാജകുമാരന്മാരെല്ലാം കൊച്ചുകുട്ടികളായിരുന്നു.

ഹനുമാൻ ദശരഥനെയും പിന്നീട് രാജസഭയിലെ എല്ലാരേയും വന്ദിച്ചു. പക്ഷേ, തൻ്റെ സ്വാമിയായ ശ്രീരാമചന്ദ്രനെ ആദ്യമായി കണ്ടപ്പോൾ ഹനുമാന്‍റെ  സന്തോഷത്തിന് അതിരില്ലായിരുന്നു. ഭഗവാനെ സാഷ്ടാംഗം നമസ്കരിച്ച് തന്നെ പൂർണ്ണമായും ഭഗവാന്‍റെ പാദാരവിന്ദങ്ങളിൽ സമർപ്പിച്ചു.

കുരങ്ങുകളിക്കാരൻ ഡമരു കൊട്ടാൻ തുടങ്ങി. ഹനുമാൻ താളത്തിനൊപ്പം നൃത്തം ചെയ്തു. ഇടയ്ക്ക് ഭഗവാൻ എഴുന്നേറ്റു അച്ഛൻ്റെ അടുത്തേക്ക് ചെന്നു, ലക്ഷ്മണനും പതിവുപോലെ ഭഗവാനെ അനുഗമിച്ചു. ഭഗവാൻ അച്ഛൻ്റെ ചെവിയിൽ എന്തോപറഞ്ഞു. അദ്ദേഹം തല കുലുക്കി സമ്മതിച്ചു.. കളി കഴിഞ്ഞപ്പോൾ ലക്ഷ്മണൻ കളിക്കാരന്‍റെ അടുത്ത് വന്ന് പറഞ്ഞു, 'എൻ്റെ ജ്യേഷ്ഠൻ തനിക്ക് ഈ കുരങ്ങിനെ വേണമെന്ന് പറയുന്നു'.

മുഖത്ത് പുഞ്ചിരിയോടെ കുരങ്ങുകളിക്കാരൻ കയർ ലക്ഷ്മണന് കൈമാറി.

കൊട്ടാരത്തിൽ വസിഷ്ഠ മഹർഷി ഉണ്ടായിരുന്നു. ലീല ആരംഭിച്ചുകഴിഞ്ഞു എന്ന അർത്ഥത്തിൽ കുരങ്ങുകളിക്കുരനും മഹർഷിയും പരസ്പരം നോക്കി ചെറുതായൊന്ന് മന്ദഹസിച്ചു.

ഹനുമാൻ ചെന്ന് ഭഗവാൻ്റെ പാദങ്ങൾക്കിടയിൽ ഇരുന്നു, വലതുകൈകൊണ്ട് ഭഗവാന്‍റെ വലതുകാൽ കെട്ടിപ്പിടിച്ചു.

ശത്രുഘ്നൻ ഒരു മാമ്പഴവുമായി വന്ന് അത് ഹനുമാന് കൊടുത്തു.. ഹനുമാൻ ഭഗവാൻ്റെ മുഖത്തേക്ക് നോക്കി. ശത്രുഘ്നൻ പറഞ്ഞു, 'ജ്യേഷ്ഠൻ കൊടുത്താൽ മാത്രമേ വാങ്ങൂ എന്ന് തോന്നുന്നു.'

ഭഗവാൻ മാമ്പഴം കയ്യിൽവാങ്ങി ഹനുമാന് കൊടുത്തു. എന്നിട്ടും ഹനുമാന് സന്തോഷമായില്ല.

ശത്രുഘ്നൻ പറഞ്ഞു, 'ആദ്യം ജ്യേഷ്ഠൻ തന്നെ ഒന്ന് കടിച്ചിട്ട് കൊടുക്കണം എന്ന് തോന്നുന്നു.'

ഭഗവാൻ അങ്ങനെ ചെയ്തു, ഉടനെ ഹനുമാൻ ആ മാമ്പഴം സ്വീകരിച്ച് അത് ആസ്വദിച്ച് തിന്നാൻ തുടങ്ങി.

രാത്രിയിൽ ഭഗവാൻ്റെ കട്ടിലിനടിയിൽ മാത്രമേ ഹനുമാൻ ഉറങ്ങുകയുള്ളൂ. കുറച്ചു ദിവസങ്ങൾ ഇങ്ങനെ തുടർന്നു.

ഒരു ദിവസം, ഭഗവാൻ ഹനുമാനെ അടുത്തേക്ക് വിളിച്ച്, തലയിൽ തലോടി, 'സൂര്യഭഗവാന് ഗുരുദക്ഷിണ നൽകേണ്ട സമയമായി. സൂര്യഭഗവാന്‍റെ അംശാവതാരമായ സുഗ്രീവന്  നിന്‍റെ സഹായം ആവശ്യമുണ്ട്. അതുകൊണ്ട് കിഷ്കിന്ധയിലേക്ക് പൊയ്‌ക്കോളൂ. ഞാൻ പിന്നീട് അവിടെവന്ന് നിന്നെ കാണാം', എന്ന് പറഞ്ഞു.

അങ്ങനെ ഹനുമാൻ അയോധ്യ വിട്ടു. സുന്ദരനായ സ്വർണ്ണമുടിയുള്ള കുരങ്ങൻ പെട്ടെന്ന് എങ്ങനെയാണ്  അപ്രത്യക്ഷമായതെന്ന് എല്ലാവരും അത്ഭുതപ്പെട്ടു.

43.8K
6.6K

Comments

Security Code

55179

finger point right
വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

ഉപകാരപ്രദമായ ഒട്ടനവധി അറിവുകള്‍ പകര്‍ന്ന് തരുന്ന വെദധാരയോട് എനിക്കുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. -User_sqac7s

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

Read more comments

Knowledge Bank

അടുക്കളാചാരം

കേരളീയർക്ക് അടുക്കള വളരെ പവിത്രമായ സ്ഥാനമായിരുന്നു.കുളിച്ചിട്ടേ സ്ത്രീകൾ അടുക്കളയിൽ പ്രവേശിച്ചിരുന്നുള്ളൂ. ഋതുവായ സ്ത്രീകൾക്കും അന്യർക്കും അടുക്കളയിൽ പ്രവേശനം ഉണ്ടായിരുന്നില്ല.

ഭദ്രകാളി ധ്യാനം

കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം. ഖഡ്ഗം ഖേടകപാലദാരികശിരഃ കൃത്വാ കരാഗ്രേഷു ച. ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം. വന്ദേ ദുഷ്ടമസൂരികാദിവിപദാം സംഹാരിണീമീശ്വരീം. കാര്‍മേഘത്തിന്‍റെ നിറത്തോടും മൂന്ന് കണ്ണുകളോടും കൂടിയവളും, വേതാളത്തിന്‍റെ കഴുത്തില്‍ ഇരിക്കുന്നവളും, കൈകളില്‍ വാള്‍ - പരിച - തലയോട്ടി - ദാരികന്‍റെ തല എന്നിവ ഏന്തിയവളും, ഭൂതങ്ങള്‍ - പ്രേതങ്ങള്‍ - പിശാചുക്കള്‍ - സപ്തമാതൃക്കള്‍ എന്നിവരോട് കൂടിയവളും, മുണ്ഡമാല ധരിച്ചവളും, വസൂരി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുന്നവളുമായ സര്‍വ്വേശ്വരിയായ കാളിയെ ഞാന്‍ വന്ദിക്കുന്നു.

Quiz

ഗൃഹസ്ഥന്മാര്‍ അനുഷ്ഠിക്കേണ്ട വൈദികാചരങ്ങള്‍ ഏത് ഗ്രന്ഥങ്ങളിലാണ് പ്രതിപാദിച്ചിരിക്കുന്നത് ?

Recommended for you

എതിരാളികളെ പരാജയപ്പെടുത്തുന്നതിനുള്ള അഥർവ വേദ മന്ത്രം

എതിരാളികളെ പരാജയപ്പെടുത്തുന്നതിനുള്ള അഥർവ വേദ മന്ത്രം

അമൂഃ പാരേ പൃദാക്വസ്ത്രിഷപ്താ നിർജരായവഃ . താസാം ജരായുഭി�....

Click here to know more..

പ്രശ്‌നരഹിതമായ ജീവിതത്തിനും ആരോഗ്യത്തിനും അഥർവ വേദമന്ത്രം

പ്രശ്‌നരഹിതമായ ജീവിതത്തിനും ആരോഗ്യത്തിനും അഥർവ വേദമന്ത്രം

യദഗ്നിരാപോ അദഹത്പ്രവിശ്യ യത്രാകൃണ്വൻ ധർമധൃതോ നമാംസി । ....

Click here to know more..

അഷ്ടമൂർത്തി രക്ഷാ സ്തോത്രം

അഷ്ടമൂർത്തി രക്ഷാ സ്തോത്രം

ഹേ ശർവ ഭൂരൂപ പർവതസുതേശ ഹേ ധർമ വൃഷവാഹ കാഞ്ചീപുരീശ. ദവവാസ �....

Click here to know more..