സാമാന്യമായി കറുപ്പ് നിറമുള്ള കൃഷ്ണശിലയാണ് കേരളത്തില്‍ വിഗ്രഹനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഋഷിമാരുടേയും സിദ്ധന്മാരുടേയും ആശ്രമം തുടങ്ങിയ പുണ്യഭൂമികളില്‍ കാണുന്ന ശിലകളാണ് നല്ലത്. മണ്ണില്‍ പൂഴ്ന്ന് കിടക്കുന്നതാകണം. മംഗളാക്ഷരങ്ങള്‍ എഴുതിയതുപോലെയുള്ള ചിഹ്നങ്ങള്‍ നല്ലതാണ്. മിനുസമുള്ളതും പണിയുമ്പോള്‍ തകര്‍ന്നുപോകാത്തതും ചുറ്റിക കൊണ്ട് അടിച്ചാല്‍ ഗാംഭീര്യമുള്ള ശബ്ദം പുറപ്പെടുവിക്കുന്നതുമാകണം ശില. ശിലയുടെ തല കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നതില്‍ ഏതെങ്കിലും ഒരു ദിക്കിലേക്കായിരിക്കണം. ഉപദിശകളിലേക്ക് ആകരുത്. ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ഭാഗം വിഗ്രഹത്തിന്റെ മുന്‍ഭാഗമായി എടുക്കണം. തീപ്പൊരി കൂടുതല്‍ വരുന്ന അഗ്രം വിഗ്രഹത്തിന്റെ ശിരസായെടുക്കണം. ഏത് ദിക്കിനെ നോക്കിയാണോ പ്രതിഷ്ഠിക്കേണ്ടത് ആ ദിക്കിനെ നോക്കി ഭൂമിയില്‍ നിന്നും ശില ഉയര്‍ത്തുകയും വേണം.
വേദത്തിലെ പരമസത്യത്തെ അറിഞ്ഞവരാണ് ബ്രഹ്മവാദികള്‍. ബ്രഹ്മവാദി എന്നതിന്റെ സ്ത്രീരൂപമാണ് ബ്രഹ്മവാദിനി. മന്ത്രദ്രഷ്ടാവാണ് ഋഷി. ഋഷിമാര്‍ വഴിയാണ് മന്ത്രങ്ങള്‍ പ്രകടമായത്. ഋഷിയുടെ സ്ത്രീരൂപമാണ് ഋഷികാ. എല്ലാ ഋഷികകളും ബ്രഹ്മവാദിനികളാണ്. എന്നാല്‍ എല്ലാ ബ്രഹ്മവാദിനികളും ഋഷികയാകണമെന്നില്ല.
ഭയത്തെ കീഴടക്കാൻ ശക്തിയുള്ള ദുർഗ്ഗാ മന്ത്രം
ഓം ക്ലീം സർവസ്വരൂപേ സർവേശേ സർവശക്തിസമന്വിതേ . ഭയേഭ്യസ്�....
Click here to know more..അറിവിനും വിജയത്തിനും ശ്രീവിദ്യാ ദേവിയുടെയും കൃഷ്ണന്റെയും മന്ത്രം
ശ്രീം ഹ്രീം ക്ലീം കഏഈലഹ്രീം കൃഷ്ണായ ഹസകഹലഹ്രീം ഗോവിന്ദ....
Click here to know more..നരസിംഹ ദ്വാദശ നാമ സ്തോത്രം
അസ്യ ശ്രീനൃസിംഹ ദ്വാദശനാമ സ്തോത്രമഹാമന്ത്രസ്യ വേദവ്യ�....
Click here to know more..