ദുർദുഃഖേന ഗമ്യതേ പ്രാപ്യതേഽസൗ
ഭഗവതിയിലേക്ക് എത്തിച്ചേരുന്നത് വളരെ കഠിനമാണ്. നൂറ് ശതമാനം ആത്മാർത്ഥതയും വിശ്വാസവും ഉള്ള ഭക്തർക്കേ ഇത് സാധിക്കൂ .
ആപത്തിൽ ഒന്ന് സ്മരിച്ചാൽ മതി, അമ്മ രക്ഷിക്കും. പക്ഷെ അതിനപ്പുറം അമ്മയെ പൂർണ്ണമായി മനസ്സിലാക്കുന്നതും ആ പാദകമലങ്ങളിൽ എത്തി സായൂജ്യം നേടുന്നതും വളരെ ദുഷ്കരമാണ്.
ശ്രീകൃഷ്ണനെപ്പോലെ അല്ല അമ്മ. ശ്രീകൃഷ്ണൻ നമ്മൾ തേടിപ്പോയില്ലെങ്കിലും നമ്മെത്തേടി വരും. അമ്മ അങ്ങനെയല്ല. വളരെ പരിശ്രമിച്ചാലേ അമ്മയിലേക്കെത്താൻ കഴിയൂ.
ദുർഗ്ഗാ എന്നതിന് വേറെയും വ്യാഖ്യാനങ്ങളുണ്ട്.
ദൈത്യനാശാർഥവചനോ ദകാരഃ പരികീർത്തിതഃ .
ഉകാരോ വിഘ്നനാശസ്യ വാചകോ വേദസമ്മതഃ ..
രേഫോ രോഗഘ്നവചനോ ഗശ്ച പാപഘ്നവാചകഃ .
ഭയശത്രുഘ്നവചനശ്ചാകാരഃ പരികീർത്തിതഃ ..
സ്മൃത്യുക്തിശ്രവണാദ്യസ്യാ ഏതേ നശ്യന്തി നിശ്ചിതം .
തതോ ദുർഗാ ഹരേഃ ശക്തിർഹരിണാ പരികീർത്തിതാ ..
ദ - ദൈത്യന്മാരുടെ വിനാശം.
ഉ - വിഘ്നങ്ങൾ നീക്കൽ.
ര / ർ - രോഗശമനം.
ഗ - പാപശമനം.
ആ - ഭയത്തിന്‍റെയും ശത്രുക്കളുടെയും വിനാശം.
അമ്മയുടെ ദുർഗ്ഗാ എന്ന പേര് സ്മരിച്ചാലോ പറഞ്ഞാലോ കേട്ടാലോ മതി, ഇതെല്ലാം ഉണ്ടാകും. ഹരന്‍റെ ശക്‌തിയായ ദുർഗ്ഗയെ ഇപ്രകാരം ഹരി പ്രകീർത്തിക്കുന്നു.
ദുർഗേതി ദൈത്യവചനോഽപ്യാകാരോ നാശവാചകഃ .
ദുർഗം നാശയതി യാ നിത്യം സാ ദുർഗാ വാ പ്രകീർത്തിതാ ..
ദുർഗേ - ദൈത്യന്മാരെ സൂചിപ്പിക്കുന്നു.
ആ - വിനാശം
രണ്ടും ചേർന്നാൽ - ദൈത്യന്മാരുടെ വിനാശത്തിന് കരണഭൂതയായവൾ.
വിപത്തിവാചകോ ദുർഗശ്ചാകാരോ നാശവാചകഃ .
തം നനാശ പുരാ തേന ബുധൈർദുർഗാ പ്രകീർത്തിതാ ..
ദുർഗ: - ആപത്തുകൾ
ആ - വിനാശം.
രണ്ടും ചേർന്നാൽ - ആപത്തുകൾ ഇല്ലാതാക്കുന്നവൾ.
വേദം പറയുന്നു - യാവതീർവൈ ദേവതാസ്താഃ സർവാ വേദവിദി ബ്രാഹ്മണേ വസന്തി തസ്മാദ്ബ്രാഹ്മണേഭ്യോ വേദവിദ്ഭ്യോ ദിവേ ദിവേ നമസ്കുര്യാന്നാശ്ലീലം കീർതയേദേതാ ഏവ ദേവതാഃ പ്രീണാതി - ദേവതകളെല്ലാരും തന്നെ മന്ത്രരൂപത്തിൽ വേദം പഠിച്ച ബ്രാഹ്മണനിൽ വസിക്കുന്നു. അതുകൊണ്ട് വേദം പഠിച്ച ബ്രാഹ്മണനെ വന്ദിക്കുന്നതുമൂലം ദേവതകൾ തൃപ്തിയടയുന്നു.
പുരോഹിതൻ, അധ്യാപകൻ, അല്ലെങ്കിൽ ഗുരു എന്നിവർക്ക് ആദരവിൻ്റെയും നന്ദിയുടെയും അടയാളമായി നൽകുന്ന പരമ്പരാഗത സമ്മാനമാണ് ദക്ഷിണ. ദക്ഷിണ പണമോ വസ്ത്രമോ വസ്തുക്കളോ ആകാം. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിക്കുന്നവർക്ക് ആളുകൾ സ്വമേധയാ ദക്ഷിണ നൽകുന്നു. ആ ആളുകളെ ബഹുമാനിക്കാനും പിന്തുണയ്ക്കാനുമാണ് ഇത് നൽകുന്നത്.