ലക്ഷ്മിദേവിക്ക് ഒരിക്കൽ ഭഗവാന്‍റെ ശാപഫലമായി ഒരു കുതിരയുടെ രൂപമെടുക്കേണ്ടിവന്നു. വൈകുണ്ഠത്തിലേക്ക് വന്നുകൊണ്ടിരുന്ന ഉച്ചൈശ്രവസ് എന്ന ദിവ്യാശ്വത്തിന്‍റെ രൂപഭംഗിയിൽ മയങ്ങി പരിസരം മറന്നതിനായിരുന്നു ഭഗവാൻ ശപിച്ചത്. 

കുതിരയായി മാറിയ ദേവി ഭൂമിയിൽ വന്ന് ശാപമോക്ഷത്തിനായി ആയിരം വർഷം തപസ്സനുഷ്ഠിച്ച് മഹാദേവനോട് പ്രാർത്ഥിച്ചു. മഹാദേവൻ ഇടപെട്ട് ഭഗവാൻ വിഷ്ണുവിനെയും കുതിരയുടെ രൂപമെടുക്കാൻ പ്രേരിപ്പിച്ച് ദേവിയുടെ പക്കലേക്ക് അയച്ചു. 

രണ്ട് പേരും ഇണചേർന്ന് അതിസുന്ദരനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിനെ യമുനയുടെയും തമസാനദിയുടെയും സംഗമസ്ഥാനത്ത് കിടത്തി രണ്ടുപേരും വൈകുണ്ഠത്തിലേക്ക് മടങ്ങി.

ഒരു വിദ്യാധരനായിരുന്ന ചമ്പകനും ഭാര്യ മദനാലസയും ആ കുഞ്ഞിനേയുമെടുത്തുകൊണ്ട് ഇന്ദ്രന്‍റെ പക്കൽ പോയി. അവർക്ക് ആ കുഞ്ഞിനെ എടുത്തു വളർത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇന്ദ്രൻ അവരെ പറഞ്ഞ് മനസിലാക്കി - ഈ കുഞ്ഞ് മറ്റൊരാൾക്ക് ഉദ്ദേശിച്ചുള്ളതാണ്, അതുകൊണ്ട് എടുത്തയിടത്തുതന്നെ കൊണ്ടുകിടത്തുക. 

യയാതിയുടെ വംശജനായ ഹരിവർമ്മൻ (തുർവ്വസു) സന്താനത്തിനായി തപസ്സനുഷ്ഠിക്കുകയായിരുന്നു. ഭഗവാനും ദേവിയും ഹരിവർമ്മന് മുമ്പിൽ പ്രത്യക്ഷപ്പെട്ട്  നദീസംഗമത്തിൽപ്പോയി ആ കുഞ്ഞിനെയെടുത്ത് വളർത്താൻ ആവശ്യപ്പെട്ടു. ഹരിവർമ്മൻ കുഞ്ഞിനെയെടുത്ത് കൊട്ടാരത്തിൽക്കൊണ്ടുപോയി ജാതകർമ്മാദി സംസ്കാരങ്ങൾ നടത്തി സ്വന്തം മകനെപ്പോലെ വളർത്തി. പ്രായപൂർത്തിയായി രാജ്യഭാരം ഏറ്റെടുത്ത ഈ ലക്ഷ്മിനാരായണപുത്രനാണ് പിൽക്കാലത്ത് ഹൈഹയൻ എന്ന് പ്രശസ്‌തനായത്.

പാഠങ്ങൾ -

ഭഗവാൻ വിഷ്ണുവിന്‍റെ ശാപം കാണിക്കുന്നത് നമ്മുടെ പ്രശ്നങ്ങൾക്കുവരെ പിന്നിൽ ദൈവികമായ ഒരു ഉദ്ദേശ്യമുണ്ടായിരിക്കും എന്നാണ്.

ഓരോ ജന്മത്തിനും പിന്നിൽ ഒരു കാരണവും ഒരു ലക്ഷ്യവുമുണ്ട്.

75.3K
11.3K

Comments

Security Code

58671

finger point right
വേദധാര എല്ലാവർക്കും ഒരു വഴി കാട്ടിയാവട്ടെ -User_spfruc

സൂപ്പർ -അനന്ത ഭദ്രൻ

നന്മ നിറഞ്ഞത് -User_sq7m6o

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

നന്ദി. 🙏 ഇവിടെ ധാരാളം അറിവുകൾ പങ്കുവയ്ക്കുന്നു. -Mini PS Nair

Read more comments

Knowledge Bank

ശിവപുരാണം അനുസരിച്ച് ഭസ്മം ധരിക്കുന്നത്തിന്‍റെ പ്രാധാന്യം എന്ത് ?

ഭസ്മം ധരിക്കുന്നത് നമ്മെ ശിവനുമായി ബന്ധിപ്പിക്കുന്നു, പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു, ആത്മീയ ബന്ധം വർദ്ധിപ്പിക്കുന്നു.

തൃശൂർ അന്നമനട ശിവക്ഷേത്രം

പുല്ലരിയാൻ പോയ യുവതിയുടെ അരിവാൾ കൊണ്ട് ശിലയിൽ ചോര പൊടിഞ്ഞാണ് ഇവിടത്തെ ദേവചൈതന്യം കണ്ടെത്തിയത്.

Quiz

ശ്രീസൂക്തം ആരെയാണ് പുകഴ്ത്തുന്നത് ?

Recommended for you

അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ നല്ല ബന്ധത്തിനുള്ള മന്ത്രം

അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ നല്ല ബന്ധത്തിനുള്ള മന്ത്രം

സഹ നാവവതു . സഹ നൗ ഭുനക്തു . സഹ വീര്യം കരവാവഹൈ . തേജസ്വിനാവധ�....

Click here to know more..

ഓം നമഃ ശിവായ

ഓം നമഃ ശിവായ

ഓം നമഃ ശിവായ....

Click here to know more..

സുന്ദരേശ്വര സ്തോത്രം

സുന്ദരേശ്വര സ്തോത്രം

ശ്രീപാണ്ഡ്യവംശമഹിതം ശിവരാജരാജം ഭക്തൈകചിത്തരജനം കരുണാ....

Click here to know more..