മഹർഷിയാകുന്നതിന് മുമ്പ് വാല്മീകി ഒരു വേടനായിരുന്നു എന്നല്ലേ അറിയപ്പെടുന്നത്. എന്നാൽ അങ്ങിനെയല്ല. വാല്മീകി ഒരു ശാപത്തിന്‍റെ ഫലമായാണ് വേടനായി മാറിയത്.
തമസാ നദിയുടെ തീരത്തായിരുന്നു വാല്മീകിയുടെ ആശ്രമം.
അഗ്നി ഉപാസകരായിരുന്ന ചില മുനിമാരുമായി വിവാദത്തിലേർപ്പെട്ട വാല്മീകി അവരാൽ ശപിക്കപ്പെട്ടാണ് വേടനായി മാറിയത്. തുടർന്ന് ദീർഘകാലം ശിവനെ ഭജിച്ച് കഴിഞ്ഞു.
ശിവൻ പ്രത്യക്ഷപ്പെട്ട് ശാപമോക്ഷം കൊടുത്തു.
എന്നിട്ട് പറഞ്ഞു - എന്‍റെ പരമഭക്തനായ രാമനെക്കുറിച്ച് ഒരു കാവ്യമെഴുതി പ്രശസ്തനാകൂ.
മഹാഭാരതത്തിലെ അനുശാസന പർവ്വത്തിലാണ് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
പാഠങ്ങൾ -
108 ഉപനിഷത്തുക്കളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടവയായ പത്ത് ഉപനിഷത്തുക്കളെയാണ് ദശോപനിഷത്തുകൾ എന്നു പറയുന്നത്. 1. ഈശാവാസ്യോപനിഷത്ത്, 2. കേനോപനിഷത്ത്, 3. കഠോപനിഷത്ത്, 4. പ്രശ്നോപനിഷത്ത്, 5. മുണ്ഡകോപനി ഷത്ത്, 6. മാണ്ഡൂക്യോപനിഷത്ത്, 7. തൈത്തിരീയോപനിഷത്ത്, 8. ഐതരേയോപനിഷത്ത്, 9. ഛാന്ദോഗ്യോപനിഷത്ത്, 10. ബൃഹദാരണ്യകോപനിഷത്ത് എന്നിവയാണ് ദശോപനിഷത്തുകൾ.
ഇവിടത്തെ ഭഗവതിയെ പുളിയന്തറ ഇളയത് മുകാംബിയിൽ നിന്നും കൊണ്ടുവന്നതാണ്.