വിശ്വാമിത്രൻ ആരംഭത്തിൽ ഒരു രാജാവായിരുന്നു. വളരെ നല്ല ഒരു രാജാവ്.
ഒരിക്കൽ തന്‍റെ സൈന്യവുമായി വിശ്വാമിത്രൻ വസിഷ്ഠ മഹർഷിയുടെ ആശ്രമത്തിൽ വന്നു ചേർന്നു. വസിഷ്ഠൻ സ്നേഹാദരങ്ങളോടെ രാജാവിനെ സ്വീകരിച്ചിരുത്തി കുശലാന്വേഷണങ്ങൾ നടത്തി.
യാത്ര ചോദിച്ച് ഇറങ്ങാൻ തുടങ്ങിയ വിശ്വാമിത്രനെ തടഞ്ഞ് വസിഷ്ഠൻ ഭോജനത്തിനായി ക്ഷണിച്ചു. കാമധേനുവിനെ വരുത്തി വസിഷ്ഠൻ എല്ലാവർക്കും ഭോജനം തയ്യാറാക്കാൻ ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് സൈനികർക്ക് വേണ്ട സ്വാദിഷ്ടമായ ഭോജനം കാമധേനുവിന്‍റെ ശരീരത്തിൽനിന്നും പുറത്തുവന്നു. ഇതുകണ്ട് എല്ലാവരും ആശ്ചര്യപ്പെട്ടു.
വിശ്വാമിത്രൻ വസിഷ്ഠനോട് ഒരു ലക്ഷം പശുക്കൾക്ക് പകരമായി കാമധേനുവിനെ തനിക്ക് നല്കാൻ ആവശ്യപ്പെട്ടു. കാമധേനുവാണ് തന്‍റെ എല്ലാമെല്ലാം എന്ന് പറഞ്ഞ് വസിഷ്ഠൻ വിശ്വാമിത്രന്‍റെ ആവശ്യം നിരാകരിച്ചു.
ഇതിനെത്തുടർന്ന് വിശ്വാമിത്രൻ തന്‍റെ സൈനികരോട് കാമധേനുവിനെ ബലമായി പിടിച്ചുകെട്ടി കൂടെക്കൊണ്ടുപോകുവാൻ ആവശ്യപ്പെട്ടു.
കാമധേനുവിന്‍റെ ശരീരത്തിൽനിന്നും ആയിരക്കണക്കിന് പോരാളികൾ പുറത്തുവന്ന് വിശ്വാമിത്രന്‍റെ സൈന്യത്തെ സംഹരിക്കാൻ തുടങ്ങി. പിടിച്ചുനിൽക്കാനാകാതെ വിശ്വാമിത്രൻ ലജ്ജയോടെ പിൻവാങ്ങി.
ബ്രാഹ്മണന്‍റെ മന്ത്രശക്തിക്കുമുമ്പിൽ ക്ഷത്രിയന്‍റെ കായശക്തിക്ക് പിടിച്ചുനിൽക്കാനാവില്ലെന്ന് മനസ്സിലാക്കിയ വിശ്വാമിത്രൻ തപശ്ശക്ടി നേടാൻ തപസ്സാരംഭിച്ചു.
തീവ്രമായ തപസ്സിനൊടുവിൽ പരമശിവൻ പ്രത്യക്ഷപ്പെട്ടു. വിശ്വാമിത്രൻ പരമശിവനോട് തനിക്ക് എല്ലാ ദിവ്യാസ്ത്രങ്ങളും തരണമെന്ന് പ്രാർത്ഥിച്ചു .
ദിവ്യാസ്ത്രങ്ങളുമായി മടങ്ങിവന്ന വിശ്വാമിത്രൻ വീണ്ടും വസിഷ്ഠനെ ആക്രമിച്ചു.
ബ്രഹ്മാസ്ത്രമുൾപ്പെടെ വിശ്വാമിത്രൻ പ്രയോഗിച്ച അസ്ത്രങ്ങളെല്ലാം തന്നെ വസിഷ്ഠന്‍റെ യോഗദണ്ഡിൽ ലയിച്ചില്ലാതായി.
ഇങ്ങനെ വസിഷ്ഠനുമായുള്ള സ്പർധയെത്തുടർന്നാണ് വിശ്വാമിത്രൻ ബ്രാഹ്മണ്യം നേടണമെന്ന് തീരുമാനിച്ചത്.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പതിമൂന്ന് വയസില്‍ താഴെയുള്ള ബാലന്മാര്‍ ആചരിക്കുന്ന ഒരു വ്രതമാണ് കുത്തിയോട്ടം. ദാരികവധത്തില്‍ പങ്കെടുത്ത ദേവിയുടെ ഭടന്മാരെ ഇവര്‍ പ്രതിനിധീകരിക്കുന്നു. ഉത്സവത്തിന് കാപ്പുകെട്ടി മൂന്നാം ദിവസം വ്രതം തുടങ്ങിയാല്‍ പിന്നെ പൊങ്കാല വരെ കുട്ടികള്‍ ക്ഷേത്രവളപ്പ് വിട്ട് വെളിയിലിറങ്ങില്ലാ. ഇവര്‍ക്കുള്ള ആഹാരം ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. മറ്റുള്ളവര്‍ ഇവരെ സ്പര്‍ശിക്കുന്നതുപോലും അനുവദനീയമല്ലാ. ഇവര്‍ ഏഴ് ദിവസം കൊണ്ട് ആയിരത്തി എട്ട് തവണ ദേവിയെ പ്രദക്ഷിണം വെക്കുന്നു. പൊങ്കാല നൈവെദ്യം കഴിഞ്ഞാല്‍ വെള്ളിനൂലു കൊണ്ട് ഇവരെ ചൂരല്‍ കുത്തി അലങ്കരിച്ച് എഴുന്നള്ളത്തിന് അകമ്പടിക്കായി അയക്കുന്നു.
സൃഷ്ടിയുടെ സമയത്ത്, ബ്രഹ്മാവ് ലോകം ഉടൻ തന്നെ പ്രാണികളാൽ നിറഞ്ഞുപോകുമെന്ന് നിരൂപിച്ചിരുന്നില്ല. ബ്രഹ്മാവ് ലോകത്തിന്റെ അവസ്ഥ കണ്ടപ്പോൾ വിഷമിച്ചു, എല്ലാം എരിക്കാനായി അഗ്നിയെ അയച്ചു. ഭഗവാൻ ശിവൻ ഇടപെട്ടു, ജനസംഖ്യ നിയന്ത്രണത്തിൽ വയ്ക്കാനുള്ള ഒരു ക്രമബദ്ധമായ മാർഗ്ഗം നിർദേശിച്ചു. അതിനുശേഷം ബ്രഹ്മാവ് ആ മാർഗ്ഗം നടപ്പാക്കാനായി മരണത്തെയും മൃത്യുദേവനെയും സൃഷ്ടിച്ചു.
രക്ഷയ്ക്കായുള്ള അഥർവവേദ മന്ത്രം
അസപത്നം പുരസ്താത്പശ്ചാൻ നോ അഭയം കൃതം . സവിതാ മാ ദക്ഷിണത �....
Click here to know more..ആശയവിനിമയ വൈദഗ്ധ്യത്തിനുള്ള സരസ്വതി മന്ത്രം
വാഗ്ദേവ്യൈ ച വിദ്മഹേ ബ്രഹ്മപത്ന്യൈ ച ധീമഹി। തന്നോ വാണീ �....
Click here to know more..സപ്ത നദീ പാപ നാശന സ്തോത്രം
സർവതീർഥമയീ സ്വർഗേ സുരാസുരവിവന്ദിതാ। പാപം ഹരതു മേ ഗംഗാ �....
Click here to know more..