കുഞ്ഞു ഹനുമാൻ ശക്‌തനും വലിയ കുസൃതിയുമായിരുന്നു. ആനകളെയൊക്കെ തലക്കുമുകളിൽ ഉയർത്തും. ഉപദ്രവിക്കാനൊന്നുമല്ല, ഒരു രസം.
ആനകളുടെ ഭാരം പോരായെന്ന് തോന്നിയപ്പോൾ മരങ്ങൾ പിഴുതെടുക്കാൻ തുടങ്ങി.
ഒരു മരത്തിൽനിന്നും മറ്റൊരു മരത്തിലേക്ക് ചാടിക്കളിക്കുന്ന ഹനുമാന്‍റെ ഭാരം താങ്ങാനാകാതെ മരങ്ങൾ ഞെരിഞ്ഞമർന്നു. ഒരു മലമുകളിൽനിന്നും മറ്റൊരു മലമുകളിലേക്ക് ചാടുമ്പോൾ പാറക്കൂട്ടങ്ങൾ തകർന്ന് തരിപ്പണമായി.
ഒരു സിംഹം മാനിനെയോ മറ്റോ പിന്തുടരുന്നത് കണ്ടാൽ ഹനുമാൻ സിഹത്തിനെ വാലിൽ പിടിച്ചുയർത്തി ദൂരേക്ക് വലിച്ചെറിയും. ഹനുമാൻ സമീപത്തുണ്ടെങ്കിൽ ഹിംസ്രമൃഗങ്ങളെല്ലാം വളരെ സൂക്ഷിച്ചാണ് പെരുമാറിയിരുന്നത്. കാരണം ഹനുമാൻ ദുർബലരെ ദ്രോഹിക്കുന്നത് കണ്ടുനിൽക്കില്ല.
ഹനുമാന് മുനിമാരോടൊക്കെ വലിയ സ്നേഹവും ബഹുമാനവുമായിരുന്നു. പക്ഷെ ഹനുമാൻ പൊടുന്നനെ അവരുടെ മടിയിൽ ചാടിയിരിക്കുമ്പോൾ അവർ വേദനകൊണ്ട് പുളയും. വിനോദത്തിനായി അവരുടെ കമണ്ഡലുവും മറ്റും എടുത്തുകൊണ്ട് ഓടുമ്പോൾ അവ വീണുടയും. അവരുടെ മരവുരി എടുത്തുടുക്കാൻ നോക്കുമ്പോൾ അവ കീറി തുണ്ടുതുണ്ടാകും.
ഒരിക്കൽ മുനിമാർ യാഗം ചെയ്യുന്നതുകണ്ട് ഹനുമാൻ സഹായിക്കാൻ ചെന്നു. എന്താണ് സംഭവിച്ചതെന്ന് ഊഹിക്കാമല്ലോ.ഹനുമാൻ വരുത്തുന്ന പൊല്ലാപ്പുകൾ കണ്ട് മുനിമാർ ഓടിയടുത്തപ്പോൾ, ഹനുമാൻ ഒരു മരത്തിൽക്കയറി.
ഈ കുസൃതികൾകൊണ്ട് പൊറുതിമുട്ടിയപ്പോൾ മുനിമാർ ഒരു ചെറിയ ശാപം കൊടുത്തു - നീ നിന്‍റെ ശക്തി മറന്നുപോകാം. അതോടെ ഹനുമാൻ ശാന്തനായി.
പിന്നീട് ജാംബവാൻ ഓർമപ്പെടുത്തിയപ്പോളാണ് ഹനുമാന് തന്‍റെ ശക്തിയെക്കുറിച്ചു മനസ്സിലായത്.
മഹാകവി ജി. ശങ്കരക്കുറുപ്പ് തിരുനായത്തോട് ക്ഷേത്രത്തില്‍ കൊട്ടാറുണ്ടായിരുന്നു.
ഗുരുവായൂരിലെ ആദ്യത്തെ കൊടിമരം മലകുറുന്തോട്ടി കൊണ്ടുള്ളത് ആയിരുന്നു.