പത്മപുരാണത്തിൽനിന്നാണ് ഈ കഥ.
ഉജ്ജയിനിൽ ഒരു വിഷ്ണുഭക്‌തനുണ്ടായിരുന്നു. അയാൾ മുടങ്ങാതെ ഏകാദശിവ്രതം നോക്കുമായിരുന്നു. ആഹാരം പൂർണ്ണമായും ഒഴിവാക്കി രാത്രി മുഴുവൻ ഉറങ്ങാതെ ഭജന പാടും.
ഒരു ഏകാദശിക്ക് അയാൾ പൂജക്ക് പൂക്കൾ ശേഖരിക്കാനായി വനത്തിൽ പോയി. അവിടെവെച്ച് ഒരു ബ്രഹ്മരാക്ഷസൻ അയാളെ പിടികൂടി. തന്നെ ഭക്ഷിക്കുവാൻ മുതിർന്ന ബ്രഹ്മരാക്ഷസനോട് അയാൾ കുറച്ച് സമയം ആവശ്യപ്പെട്ടു.
'ഇന്ന് ഏകാദശിയാണ്. രാത്രി ഭഗവാനെ സ്തുതിച്ച് പാടിയതിനുശേഷം നാളെ രാവിലെ തന്നെ തിരിച്ചുവരാം. അതിനുശേഷം എന്നെ അങ്ങേയ്ക്ക് യഥേഷ്ടം ഭക്ഷിക്കാം.'
ബ്രഹ്മരാക്ഷസൻ സമ്മതിച്ചു.
വ്രതം സമാപിപ്പിച്ച് രാവിലെ മടങ്ങിവന്ന ഭക്തനോട് ബ്രഹ്മരാക്ഷസൻ പറഞ്ഞു - എനിക്ക് നിന്നെ ഭക്ഷിക്കേണ്ട, പകരം ഇന്നലെ നീ ഭജന പാടി സമ്പാദിച്ച പുണ്യം എനിക്ക് തന്നേക്കൂ.'
ഭക്തൻ പറഞ്ഞു - 'സാദ്ധ്യമല്ല.'
'എന്നാൽ അതിലല്പമെങ്കിലും എനിക്ക് തരൂ.'
താൻ ഒടുവിൽ പാടിയ പാട്ടിന്‍റെ പുണ്യം ബ്രഹ്മരാക്ഷസന് നല്കാൻ ഭക്തൻ സമ്മതിച്ചു.
അതേറ്റുവാങ്ങിയതും ബ്രഹ്മരാക്ഷസന് മോക്ഷം ലഭിച്ചു.
ഭക്തനും മരണശേഷം വിഷ്ണുലോകം പ്രാപിച്ചു.
പാഠങ്ങൾ -
ജനനം പകല്‍സമയത്തും, സൂര്യന്‍ ചൊവ്വ, ശനി എന്നിവരോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്താല്‍ പിതാവിന്‍റെ ആയുസ്സിന് ദോഷത്തെ സൂചിപ്പിക്കുന്നു.
കൊട്ടാരക്കര ഗണപതിയ്ക്കുള്ള ഒരു വിശേഷ വഴിപാടാണിത്. ഭഗവാന്‍റെ വിഗ്രഹത്തെ അപ്പം കൊണ്ട് മൂടുന്നു.
ശ്രദ്ധ ആകർഷിക്കുന്നതിനുള്ള കാമദേവ മന്ത്രം
ക്ലീം കാമദേവായ നമഃ....
Click here to know more..ശ്രീ ഗണപതി അഥര്‍വശീര്‍ഷം
ശ്രീ ഗണപതി അഥര്‍വശീര്‍ഷം - Vedadhara....
Click here to know more..സരസ്വതീ ഭുജംഗ സ്തോത്രം
സദാ ഭാവയേഽഹം പ്രസാദേന യസ്യാഃ പുമാംസോ ജഡാഃ സന്തി ലോകൈകന�....
Click here to know more..