കാമരൂപവും നേപ്പാളും തമ്മിൽ ശത്രുത പുലർത്തിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. കാമരൂപത്തിലെ ഭടന്മാർ സംഘം ചേർന്ന് നേപ്പാളിലെ ഗ്രാമങ്ങളെ ആക്രമിക്കുക പതിവായിരുന്നു. ഒരിക്കൽ, കാമരൂപത്തിലെ കുറച്ചു ഭടന്മാർ പർവ്വതപ്രദേശം വഴി നേപ്പാളിലെത്തി. അവിടെ ഒരു  വീട്ടിൽ വിവാഹം നടക്കുന്നതായി അവർ അറിഞ്ഞിരുന്നു.

ഭടന്മാർ ഒരു ആട്ടിടയന്‍റെ കുടിലിലെത്തി കല്യാണം നടക്കുന്ന വീട് എവിടെയാണെന്നറിയാമോ എന്ന് ചോദിച്ചു. രാത്രി സമയമായിരുന്നു. ഇടയന് അവരുടെ ഉദ്ദേശ്യം മനസിലായി. 

ഇടയൻ താൻ കാണിച്ചുതരാമെന്ന് പറഞ്ഞു, ഒരു പന്തവുമെടുത്തു മുന്നിലായി നടന്നു. അയാൾ അവരെ ഒരു മലമുകളിലേക്ക് നയിച്ചു. അവിടെയെത്തിയപ്പോൾ അയാൾ പന്തം താഴ്വരയിലേയ്ക്ക് വലിച്ചെറിഞ്ഞു. ഭടന്മാർക്ക് ഒന്നും കാണാനായില്ല, അവർ ഓരോരുത്തരായി താഴ്വരയിൽ വീണു മരിച്ചു. 

അതിനുശേഷം ഇടയൻ നേരെ വിവാഹ സ്ഥലത്തെത്തി. വിവരങ്ങൾ എല്ലാം അവരെ പറഞ്ഞു കേൾപ്പിച്ചു. ആദ്യം ആരും വിശ്വസിച്ചില്ല. അടുത്ത ദിവസം ഏതാനും പേർ താഴ്വരയിൽ പോയി ശത്രുഭടന്മാരുടെ ശവശരീരങ്ങൾ കണ്ടപ്പോൾ മാത്രമാണ് അവർക്ക് വിശ്വാസമായത്.

തങ്ങളെ രക്ഷിച്ച ആട്ടിടയനോട് എല്ലാവരും നന്ദി പറഞ്ഞു. അയാൾക്ക്  അവർ പല സമ്മാനങ്ങളും നൽകി. ഏതാനും ദിവസങ്ങൾക്കുശേഷം, നേപ്പാൾ രാജാവ്, ഇടയനെ വിളിച്ചു വരുത്തി ഒരു ഗംഭീര സൽക്കാരം നടത്തി. ആട്ടിടയന്‍റെ രാജ്യസ്നേഹത്തെ അദ്ദേഹം വാനോളം പുകഴ്ത്തി.

ശാന്തതയോടെ സമയോചിതമായി പ്രവർത്തിച്ചാൽ ഏത് വലിയ പ്രതിസന്ധിയെയും നേരിടാമെന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു.

101.5K
15.2K

Comments

Security Code

70426

finger point right
അറിവിൻ്റെ കലവറയാണ് വേദധാര അതേപോലെ അറിവില്ലാത്ത ഞങ്ങൾക്ക് അനുഗ്രഹവും -User_sq28xo

ഓരോ ദിവസവും ആകാംഷയോടെ കാത്തിരിക്കും വേദധാര മെസ്സേജ് വരാൻ എല്ലാവർക്കും നല്ലത് varatte -ശ്രീകുമാർ എം

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

നന്ദി. 🙏 ഇവിടെ ധാരാളം അറിവുകൾ പങ്കുവയ്ക്കുന്നു. -Mini PS Nair

Read more comments

Knowledge Bank

അഭിമന്യു അന്തരിച്ച സ്ഥലം

ചക്രവ്യൂഹത്തിനുള്ളിൽ അഭിമന്യു മരിച്ച സ്ഥലം ഇപ്പോൾ അഭിമന്യുപൂർ എന്നാണ് അറിയപ്പെടുന്നത്. കുരുക്ഷേത്ര നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയാണിത്. അമിൻ, അഭിമന്യു ഖേഡ, ചക്രംയു എന്നീ പേരുകളിൽ ഇത് നേരത്തെ അറിയപ്പെട്ടിരുന്നു.

എന്താണ് വാകച്ചാര്‍ത്ത്?

ഗുരുവായൂരപ്പന് പുലര്‍ച്ചെ തൈലാഭിഷേകം കഴിഞ്ഞാല്‍ എണ്ണ തുടച്ചു മാറ്റി വിഗ്രഹത്തിന് മേല്‍ നെന്മേനി വാകപ്പൊടി വിതറി അത് തുടച്ചുമാറ്റും. എണ്ണമയം തീര്‍ത്തും പോകാനും കാന്തി വര്‍ദ്ധിക്കാനുമാണ് ഇത്. ഇതാണ് വാകച്ചാര്‍ത്ത്.

Quiz

തുളസിയില ഓരോ ഇതളായി പൂജിക്കാമോ ?

Recommended for you

ദേവീ മാഹാത്മ്യം - മൂർത്തി രഹസ്യം

ദേവീ മാഹാത്മ്യം - മൂർത്തി രഹസ്യം

അഥ മൂർതിരഹസ്യം . ഋഷിരുവാച . നന്ദാ ഭഗവതീ നാമ യാ ഭവിഷ്യതി ന�....

Click here to know more..

ഭഗവാന്‍ മഹാവിഷ്ണു ആരെയാണ് തപസ്സ് ചെയ്യുന്നതെന്നറിയാമോ?

ഭഗവാന്‍ മഹാവിഷ്ണു ആരെയാണ് തപസ്സ് ചെയ്യുന്നതെന്നറിയാമോ?

Click here to know more..

അഷ്ടലക്ഷ്മീ സ്തോത്രം

അഷ്ടലക്ഷ്മീ സ്തോത്രം

സുമനസവന്ദിതസുന്ദരി മാധവി ചന്ദ്രസഹോദരി ഹേമമയേ മുനിഗണമ�....

Click here to know more..