മഹാരാഷ്ട്രയിലെ നാസിക് മേഖലയിൽ ഒഴുകുന്ന ഗോദാവരി നദിയെ 'ഗൌതമി ഗംഗ' എന്ന് വിളിക്കുന്നു. സനാതന ധർമ്മത്തിൽ വളരെ പ്രാധാന്യമുള്ള ഗോദാവരി, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണ്. ഇത് 'ദക്ഷിണ ഗംഗ' എന്ന പേരിലും അറിയപ്പെടുന്നു. ഗൌതമ മുനി ഈ നദിയുടെ തീരത്ത് താമസിച്ചിരുന്നതിന്‍റെ ഫലമായി, 'ഗൌതമി' എന്ന പേര് ലഭിച്ചു.

ഗൌതമിയുടെ തീരത്ത് ശിവനോട് അത്യന്തം ഭക്തിയുള്ള ശ്വേതൻ എന്ന ബ്രാഹ്മണൻ ജീവിച്ചിരുന്നു. അയാളുടെ മരണസമയത്ത്, ശിവന്‍റെ സൈന്യം കാവലുണ്ടായിരുന്നതിനാൽ, യമന്‍റെ ദൂതന്മാർക്ക് അയാളുടെ ആശ്രമത്തിൽ പ്രവേശിക്കാനായില്ല. ദൂതന്മാർ തിരിച്ചു വരാതെയായപ്പോൾ യമൻ തന്‍റെ സഹായിയായ മൃത്യുവിനെ അയച്ചു. മൃത്യു, ശ്വേതനെ പിടികൂടാൻ ശ്രമിച്ചെങ്കിലും, ശിവന്‍റെ ഗണങ്ങൾ   മൃത്യുവിനെ തോൽപ്പിച്ചു. തുടർന്ന് യമൻ തന്‍റെ സൈന്യവുമായി എത്തിയപ്പോൾ, ഒരു ഭയാനക യുദ്ധം തന്നെ നടന്നു. നന്ദികേശ്വരൻ , വിഘ്നേശ്വരൻ , കാർത്തികേയൻ തുടങ്ങിയവർ യമനെതിരെ പോരാടി. അതിനിടെ, കാർത്തികേയനാൽ യമൻ കൊല്ലപ്പെട്ടു.

ജീവിതവും മരണവും തമ്മിലുള്ള സമതുലിതാവസ്ഥ പുനഃ സ്ഥാപിക്കണമെന്ന് ദേവന്മാർ ശിവനോട് അഭ്യർത്ഥിച്ചു. ശിവൻ യുദ്ധം അവസാനിപ്പിക്കാൻ സമ്മതിച്ചു, എന്നാൽ ഒരു വ്യവസ്ഥയോടെ: ശിവഭക്തർ മരിക്കുമ്പോൾ, യമന്‍റെ ദൂതന്മാർ അവരെ സ്പർശിക്കരുത്. പകരം, അവർ നേരിട്ട് ശിവന്‍റെ കൈലാസത്തിലേക്ക് പോകണം. ഈ വ്യവസ്ഥ എല്ലാവരും അംഗീകരിച്ചു. നന്ദികേശ്വരൻ ഗൌതമി ഗംഗയിൽ നിന്ന് ജലം കൊണ്ടുവന്നു തളിച്ച് , യമനെ  പുനരുജ്ജീവിപ്പിച്ചു. ഗോദാവരി നദിയുടെ ഈ ഭാഗം ഇത്രയും പവിത്രമായി കണക്കാക്കപ്പെടുന്നതിന് ഇതാണ് പ്രധാന കാരണം.

ഗൌതമി ഗംഗ ദൈവിക സംരക്ഷണത്തെയും, വിശുദ്ധ ഐതിഹ്യങ്ങളെയും, ഗോദാവരിയും ആത്മീയതയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയും പ്രതിനിധീകരിക്കുന്നു.

119.6K
17.9K

Comments

Security Code

60101

finger point right
നന്മ നിറഞ്ഞത് -User_sq7m6o

നന്ദി. 🙏 ഇവിടെ ധാരാളം അറിവുകൾ പങ്കുവയ്ക്കുന്നു. -Mini PS Nair

അറിവിൻ്റെ കലവറയാണ് വേദധാര അതേപോലെ അറിവില്ലാത്ത ഞങ്ങൾക്ക് അനുഗ്രഹവും -User_sq28xo

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

Read more comments

Knowledge Bank

ശിവപുരാണം അനുസരിച്ച് ഭസ്മം ധരിക്കുന്നത്തിന്‍റെ പ്രാധാന്യം എന്ത് ?

ഭസ്മം ധരിക്കുന്നത് നമ്മെ ശിവനുമായി ബന്ധിപ്പിക്കുന്നു, പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു, ആത്മീയ ബന്ധം വർദ്ധിപ്പിക്കുന്നു.

ചുമതലകളോടുള്ള പ്രതിബദ്ധത

സ്വന്തം ചുമതലകളോട് പ്രതിബദ്ധതയുള്ളവർക്ക് മാത്രമേ സമൂഹത്തിൽ നിലയും വിലയുമുണ്ടാകൂ. ഉത്തരവാദിത്തബോധം കടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സന്തുലനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ്.

Quiz

ഇന്ദ്രപ്രസ്ഥം ആരാണ് നിർമ്മിച്ചത്?

Recommended for you

പഠിപ്പിനായി വിദ്യാഗണപതിയോട് പ്രാര്‍ത്ഥന

പഠിപ്പിനായി വിദ്യാഗണപതിയോട്  പ്രാര്‍ത്ഥന

Click here to know more..

നിത്യ അനുഗ്രഹത്തിനായി അഥർവ്വവേദത്തിലെ നക്ഷത്ര സൂക്തം

നിത്യ അനുഗ്രഹത്തിനായി അഥർവ്വവേദത്തിലെ നക്ഷത്ര സൂക്തം

ഓം ചിത്രാണി സാകം ദിവി രോചനാനി സരീസൃപാണി ഭുവനേ ജവാനി. തു�....

Click here to know more..

ഗോകുലനായക അഷ്ടക സ്തോത്രം

ഗോകുലനായക അഷ്ടക സ്തോത്രം

നന്ദഗോപഭൂപവംശഭൂഷണം വിഭൂഷണം ഭൂമിഭൂതിഭുരി- ഭാഗ്യഭാജനം ഭ�....

Click here to know more..