126.2K
18.9K

Comments

Security Code

58409

finger point right
സ്വാമിയേ ശരണമയ്യപ്പ അവിടുത്തെ അനുഗ്രഹം നൽകണേ അനുഗ്രഹിക്കണേ -User_sg0182

എത്രകേട്ടാലും മതിവരില്ല. മനോഹരമായ ശബ്ദം❤️ -pushpalatha

ഭംഗിയായ പ്രാർത്ഥന. -K.P.Gopalakrishnan Nair

നന്നായിട്ടുണ്ട്.. നന്ദി -Babloo

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

Read more comments

ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണ കീർത്തനം ശക്തമാനസം
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ

പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവർണ്ണിതം
ഗുരുകൃപാകരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

ത്രിഭുവനാർച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ

ഭവഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ

കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ

ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ........

Knowledge Bank

എവിടെയാണ് നൈമിഷാരണ്യം?

ഉത്തര്‍പ്രദേശിന്‍റെ രാജധാനി ലഖ്നൗവില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരെ സീതാപൂര്‍ ജില്ലയിലാണ് നീംസാര്‍ എന്ന് ഇപ്പോളറിയപ്പെടുന്ന നൈമിഷാരണ്യം.

ഭരതന്‍റെ ജനനം, പ്രാധാന്യം

ദുഷ്യന്തന്‍റെയും ശകുന്തളയുടെയും മകനായിരുന്നു ഭരതൻ. .രാജാവ് ദുഷ്യന്തൻ കണ്വമഹർഷിയുടെആശ്രമത്തിൽ ശകുന്തളയെ കണ്ടു വിവാഹം കഴിച്ചു. ഭരതന് ഭാരതീയ സംസ്കാരത്തിൽ വളരെ മുഖ്യമായ സ്ഥാനമുണ്ട് . അദ്ദേഹത്തിന്‍റെ പേരിലാണ് ഭാരതം എന്ന് രാജ്യത്തിനു പേര് വന്നത്. ഭരതൻ. തന്‍റെ ശക്തി, ധൈര്യം, നീതിയുക്തമായ ഭരണം എന്നിവയാൽ അറിയപ്പെടുന്നു. അദ്ദേഹം ഒരു മഹാനായ രാജാവായിരുന്നു , അദ്ദേഹത്തിന്‍റെ ഭരണത്തിൽ ഭാരത്തിന് വളർച്ചയും സമ്പത്തും ഉണ്ടായി.

Quiz

ഇതില്‍ യജ്ഞവൃക്ഷമല്ലാത്തതേത് ?

Recommended for you

ഭക്തിയെന്ന അമ്മയുടെ രണ്ട് കുഞ്ഞുങ്ങളാണ് ജ്ഞാനവും വൈരാഗ്യവും

ഭക്തിയെന്ന അമ്മയുടെ രണ്ട് കുഞ്ഞുങ്ങളാണ് ജ്ഞാനവും വൈരാഗ്യവും

Click here to know more..

കലയിൽ വിജയത്തിനായി പ്രാർത്ഥന

കലയിൽ വിജയത്തിനായി പ്രാർത്ഥന

Click here to know more..

രാഘവ അഷ്ടക സ്തോത്രം

രാഘവ അഷ്ടക സ്തോത്രം

രാഘവം കരുണാകരം മുനിസേവിതം സുരവന്ദിതം ജാനകീവദനാരവിന്ദ- ....

Click here to know more..