കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് അക്ളിയത്ത് ശിവക്ഷേത്രം. കിരാതമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇവിടെ കൂടല്‍ എന്നൊരു ചടങ്ങ് നിലവിലുണ്ടായിരുന്നു. നാട്ടില്‍ എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്നാല്‍ ഇവിടത്തെ ക്ഷേത്രക്കൊടിമരക്കീഴില്‍ കോമരം സഭ കൂട്ടിച്ചേര്‍ക്കും. സമീപത്തുള്ള ക്ഷേത്രങ്ങളിലെ കോമരങ്ങളും വന്നു ചേരും. കോമരം തുള്ളിയിട്ട് ചോദിക്കും - ആരാണ് എന്‍റെ നാട്ടില്‍ മാരി വിതച്ചത്? കള്ളന്മാരെ ഇറക്കിയത്? കാലികളെ അഴിച്ചുവിട്ടത്? കോമരങ്ങള്‍ സത്യം ചെയ്ത് പറയും - ഇന്നേക്ക് പതിനെട്ടാം ദിവസം ഓലാനടയില്‍ കള്ളനേയും കാലിയേയും അറാത്തുകൊള്ളാം എന്ന്.
ഇല്ല. പകരം, ഭക്തി മാർഗം ഈശ്വരന്‍റെ പദ്ധതിയിൽ സജീവമായ പങ്കാളിത്തം ആണുപദേശിക്കുന്നത്. ഭക്തൻ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഭഗവാന്‍റെ സേവ എന്ന ഭാവത്തിൽ ചെയ്യണം.