125.7K
18.9K

Comments

Security Code

81911

finger point right
ഹരേ കൃഷ്ണ 🙏 -user_ii98j

വേദധാര എല്ലാവർക്കും ഒരു വഴി കാട്ടിയാവട്ടെ -User_spfruc

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

ഓരോ ദിവസവും ആകാംഷയോടെ കാത്തിരിക്കും വേദധാര മെസ്സേജ് വരാൻ എല്ലാവർക്കും നല്ലത് varatte -ശ്രീകുമാർ എം

Read more comments

ആർക്കുവേണ്ടിയാണ് പുരാണങ്ങൾ?

ആർക്കുവേണ്ടിയാണ് പുരാണങ്ങൾ?

ധർമ്മം മുഴുവനായി വേദങ്ങളിൽ ഉണ്ട്.

എന്നാൽ വേദം അറിയുന്നവർ എത്ര പേരുണ്ട്?

വേദം പഠിയ്ക്കാൻ ഭാഗൃം ലഭിച്ചവർ എത്ര പേരുണ്ട്?

മറ്റുള്ളവർ എങ്ങനെ ധർമ്മത്തെ അറിയും?

ഇതിനു വേണ്ടിയാണ് വ്യാസമഹർഷി പുരാണങ്ങൾ രചിച്ചത്.

മഹാഭാരതത്തിന്‍റെയും രചനയുടെ ഉദ്ദേശ്യം ഇത് തന്നെ.

വേദങ്ങളിലൂടെ ധർമ്മത്തെ മനസ്സിലാക്കാൻ അവസരം ലഭിക്കാത്തവർക്ക് വേദങ്ങളിൽ പറഞ്ഞിരിക്കുന്ന അതേ ധർമ്മത്തെ സരളമായ രീതിയിൽ മനസ്സിലാക്കാൻ ആണ് പുരാണങ്ങളും മഹാഭാരതവും എല്ലാം.

ഇതിൽ ദേവീഭാഗവതം സുഖഭോഗത്തെയും മോക്ഷത്തേയും ഒരുപോലെ തരുന്നതാണ്.

സൂതൻ പറയുന്നു: എന്നെയാണ് വ്യാസമഹർഷി ഇതാദ്യം പഠിപ്പിച്ചത്.

പരീക്ഷിത്ത് രാജാവിന്‍റെ മരണം അപമൃത്യുവായിരുന്നു.

പ്രായമായി ആയുസ്സെത്തി മരണത്തെ പ്രതീക്ഷിച്ച് യഥാവിധി പ്രായശ്ചിത്തങ്ങളെ ചെയ്തു സംഭവിക്കുന്ന മരണമാണ് സാധാരണ മരണം.

പരീക്ഷിത്ത് രാജാവിനെ തക്ഷകൻ കടിച്ചാണ് കൊന്നത്.

ഇത് സാധാരണ മരണം അല്ലല്ലോ.

അപമൃത്യു വാണ്.

അപമൃത്യു സംഭവിച്ചാൽ സദ്ഗതി സാധ്യമല്ല.

പാപഭാരം കൂടുമ്പോൾ അപകടങ്ങളും അപമൃത്യുവും സംഭവിയ്ക്കുന്നത്.

ഇങ്ങനെ ഉള്ളവരുടെ സദ്ഗതിക്കായി പ്രത്യേക പ്രായശ്ചിത്തം ശാസ്ത്രം വിധിയ്ക്കുന്നു.

പരീക്ഷിത്ത് രാജാവിന്‍റെ സദ്ഗതിയ്ക്കായി ദേവീഭാഗവതം നവാഹം നടത്തി.

ശ്രീമദ് ഭാഗവതം ഏഴ് ദിവസം കൊണ്ടാണ് നടത്തുന്നതെങ്കിൽ ദേവീഭാഗവതം ഒമ്പതു ദിവസം കൊണ്ട് വേണം നടത്താൻ.

ഇതിന്റ പേരാണ് നവാഹം.

ഈ നവാഹത്തിൽ ദേവീഭാഗവതം വായിച്ചത് വ്യാസമഹർഷി തന്നെ ആയിരുന്നു.

ഈ നവാഹത്തിന്‍റെ ഒടുവിൽ പരീക്ഷിത്ത് രാജാവിന് പാപത്തിൽ നിന്നും മുക്തിയും സദ്ഗതിയും സ്വർഗ്ഗത്തിൽ വാസവും കിട്ടി.

 

Knowledge Bank

മായാവാദം തന്നെ ഒരു മായയോ ?

മായാവാദം അസച്ഛാസ്ത്രം പ്രച്ഛന്നം ബൗദ്ധം ഉച്യതേ മയൈവ വിഹിതം ദേവി കലൗ ബ്രാഹ്മണ-മൂർതിനാ - ലോകം ഒരു മിഥ്യയാണെന്ന് അവകാശപ്പെടുന്ന മായാവാദം തന്നെ പത്മപുരാണമനുസരിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ് . മായാവാദം ബുദ്ധമതത്തിന്‍റെ ഒളിച്ചുള്ള പ്രചാരമാണ് എന്നാണ് ഈ വാക്യം പറയുന്നത്. മായാവാദം വൈദിക സിദ്ധാന്തങ്ങളോട് കുറു പുലർത്താതെ ഈശ്വരന്‍റെ വ്യക്തിപരമായ വശത്തെ നിഷേധിക്കുകയും ഭൌതികലോകത്തെ വെറും മിഥ്യയായി കണക്കാക്കുകയും ചെയ്യുന്നു. ഇത്തരം സിദ്ധാന്തങ്ങൾ ഭക്തിക്ക് വെല്ലുവിളിയാകുന്നു. ഈ തത്ത്വചിന്തയെ വിവേകത്തോടെ സമീപിക്കേണ്ടത് അത്യാവശ്യമാണ്, അതിന്‍റെ ചിന്താപരമായ ഉൾക്കാഴ്ചകൾ സ്വീകരിക്കുകയും എന്നാൽ വൈദിക ജ്ഞാനത്തിൻറെ സത്തയെക്കുറിച്ചുള്ള കാഴ്ച നഷ്ടപ്പെടാതിരിക്കുകയും വേണം. ഭൌതിക ലോകത്തിനപ്പുറമുള്ള കാഴ്ചയെ മായാവാദം പ്രോത്സാഹിപ്പിക്കുമ്പോൾ, അത് ഈശ്വരീയ ശക്‌തിയെ അവഗണിക്കുന്നതിലേക്ക് നയിക്കരുത്.

ഐക്യം വളർത്താൻ കിംവദന്തികൾ ഒഴിവാക്കുക

അപവാദങ്ങളും കിംവദന്തികളും ഒഴിവാക്കുക എന്ന ഒറ്റ കാര്യം കൊണ്ട് മാത്രം ലോകത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ സാധിക്കും. സ്വന്തം വാക്കുകളെ നിയന്ത്രിക്കുന്നത് ലോകത്തെ കൂടുതൽ ഐക്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കും.

Quiz

കൊട്ടിയൂരെ പ്രസാദമായി ലഭിക്കുന്ന ഓടപ്പൂവ് എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് ?

Recommended for you

ബൗദ്ധിക ശക്തിക്കുള്ള ബാലാദേവി മന്ത്രം

ബൗദ്ധിക ശക്തിക്കുള്ള ബാലാദേവി മന്ത്രം

ഐം ക്ലീം സൗഃ സൗഃ ക്ലീം ഐം....

Click here to know more..

കലിസന്തരണ മന്ത്രം ജപിച്ചാൽ എല്ലാ ദേവതകളും പ്രീതിപ്പെടുമോ?

കലിസന്തരണ മന്ത്രം ജപിച്ചാൽ എല്ലാ ദേവതകളും പ്രീതിപ്പെടുമോ?

Click here to know more..

സൂര്യ ദ്വാദശ നാമ സ്തോത്രം

സൂര്യ ദ്വാദശ നാമ സ്തോത്രം

ആദിത്യഃ പ്രഥമം നാമ ദ്വിതീയം തു ദിവാകരഃ. തൃതീയം ഭാസ്കരഃ പ....

Click here to know more..