ഇടുക്കി ജില്ലയിലെ അറക്കുളം ധർമ്മശാസ്താക്ഷേത്രത്തിന് ശബരിമലയുമായി ബന്ധമുണ്ട്. ഇവിടത്തെ കരോട്ടുമഠത്തിലെ കാരണവർ ശബരിമലയിലെ പൂജാരിയായിരുന്നു. പ്രായാധിക്യം മൂലം മലയ്ക്ക് പോകാൻ വയ്യാതായപ്പോൾ അദ്ദേഹം മനമുരുകി പ്രാർത്ഥിച്ചു. ഭഗവാൻ മനയുടെ നടുമുറ്റത്ത് തന്‍റെ സാന്നിദ്ധ്യം വരുത്തി അനുഗ്രഹിച്ചു. അവിടെയാണ് ഇപ്പോളുള്ള ക്ഷേത്രം നിലകൊള്ളുന്നത്.
ഭഗവാന്‍റെ മഹിമയെപ്പറ്റി കേൾക്കുന്നതിലൂടെ മനസ്സിന്‍റെ കാഠിന്യം ഉരുകുകയും മനസ്സ് നിരന്തരമായി ഭഗവാനിൽ കേന്ദ്രീകൃതമാകുകയും ചെയ്യുന്നു. ഇതിനെയാണ് ഭക്തി എന്ന് പറയുന്നത്.
ഓം ക്ലീം ശ്രീം ശ്രീം രാം രാമായ നമഃ ശ്രീം സീതായൈ സ്വാഹാ രാം ശ്രീം ശ്രീം ക്ലീം ഓം....
ഓം ക്ലീം ശ്രീം ശ്രീം രാം രാമായ നമഃ ശ്രീം സീതായൈ സ്വാഹാ രാം ശ്രീം ശ്രീം ക്ലീം ഓം