ഓം ഹം ഹനുമതേ നമഃ
കുരു രാജാവായ ധൃതരാഷ്ട്രർക്ക് ആകെ 102 കുട്ടികളുണ്ടായിരുന്നു. അദ്ദേഹത്തിന് കൗരവർ എന്നറിയപ്പെടുന്ന നൂറ് പുത്രന്മാരും, ദുശ്ശള എന്ന് പേരുള്ള ഒരു മകളും ഗാന്ധാരിയുടെ ദാസിയിൽ നിന്ന് ജനിച്ച യുയുത്സു എന്നു വിളിക്കപ്പെടുന്ന ഒരു മകനും ഉണ്ടായിരുന്നു. മഹാഭാരതത്തിലെ കഥാപാത്രങ്ങളെപ്പറ്റി മനസ്സിലാക്കുന്നത്, അതിൻ്റെ സമ്പന്നമായ ആഖ്യാനത്തിനെയും പ്രമേയത്തിനെയും പറ്റിയു ള്ള നിങ്ങളുടെ മതിപ്പ് വർദ്ധിപ്പിക്കും.
കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം. ഖഡ്ഗം ഖേടകപാലദാരികശിരഃ കൃത്വാ കരാഗ്രേഷു ച. ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം. വന്ദേ ദുഷ്ടമസൂരികാദിവിപദാം സംഹാരിണീമീശ്വരീം. കാര്‍മേഘത്തിന്‍റെ നിറത്തോടും മൂന്ന് കണ്ണുകളോടും കൂടിയവളും, വേതാളത്തിന്‍റെ കഴുത്തില്‍ ഇരിക്കുന്നവളും, കൈകളില്‍ വാള്‍ - പരിച - തലയോട്ടി - ദാരികന്‍റെ തല എന്നിവ ഏന്തിയവളും, ഭൂതങ്ങള്‍ - പ്രേതങ്ങള്‍ - പിശാചുക്കള്‍ - സപ്തമാതൃക്കള്‍ എന്നിവരോട് കൂടിയവളും, മുണ്ഡമാല ധരിച്ചവളും, വസൂരി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുന്നവളുമായ സര്‍വ്വേശ്വരിയായ കാളിയെ ഞാന്‍ വന്ദിക്കുന്നു.