ഗരുഡവേഷമണിഞ്ഞ ഒരു കലാകാരനെ പുറത്ത് രണ്ട് കൊളുത്തിട്ട് ഒരു ചാടിൽ തൂക്കി ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വെയ്ക്കുന്ന ആചാരമാണ് ഗരുഡൻ തൂക്കം. ദാരികവധം കഴിഞ്ഞ് രക്തദാഹം തീരാതെ ഭഗവതി കലിതുള്ളി നിൽക്കുകയായിരുന്നു. വിഷ്ണു ഭഗവാൻ ഗരുഡനെ ഭഗവതിയുടെ പക്കലേക്കയച്ചു. ഗരുഡന്‍റെ ഏതാനും തുള്ളി രക്‌തം ലഭിച്ചതും ഭഗവതി ശാന്തയായി. ഇതിനെ അനുസ്മരിച്ചാണ് ഗരുഡൻ തൂക്കം നടത്തുന്നത്.
ഭഗവാനോട് മാത്രമായുള്ള പ്രേമമാണ് ഭക്തി. ഇത് വിശ്വാസത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റെയും പാതയാണ്. ഭക്തൻ തന്നെ ഭഗവാന് പൂർണ്ണമായും സമർപ്പിക്കുന്നു. ഭഗവാൻ ഭക്തന്‍റെ എല്ലാവിധ സങ്കടങ്ങളും നീക്കുന്നു. ഭക്തൻ തന്‍റെ എല്ലാ പ്രവൃത്തികളും നിസ്വാർത്ഥമായി ഭഗവാനുവേണ്ടി, ഭഗവാനെ സന്തോഷിപ്പിക്കാനായി ചെയ്യുന്നു. ഭക്തിയിലൂടെ ജ്ഞാനവും ആത്മസാക്ഷാത്ക്കാരവും കൈവരുന്നു.
ഓം ഹ്രീം ശ്രീം നമോ ഭഗവതി മാഹേശ്വരി അന്നപൂർണേ സ്വാഹാ....
ഓം ഹ്രീം ശ്രീം നമോ ഭഗവതി മാഹേശ്വരി അന്നപൂർണേ സ്വാഹാ