സൃഷ്ടിയുടെ സമയത്ത്, ബ്രഹ്മാവ് ലോകം ഉടൻ തന്നെ പ്രാണികളാൽ നിറഞ്ഞുപോകുമെന്ന് നിരൂപിച്ചിരുന്നില്ല. ബ്രഹ്മാവ് ലോകത്തിന്റെ അവസ്ഥ കണ്ടപ്പോൾ വിഷമിച്ചു, എല്ലാം എരിക്കാനായി അഗ്നിയെ അയച്ചു. ഭഗവാൻ ശിവൻ ഇടപെട്ടു, ജനസംഖ്യ നിയന്ത്രണത്തിൽ വയ്ക്കാനുള്ള ഒരു ക്രമബദ്ധമായ മാർഗ്ഗം നിർദേശിച്ചു. അതിനുശേഷം ബ്രഹ്മാവ് ആ മാർഗ്ഗം നടപ്പാക്കാനായി മരണത്തെയും മൃത്യുദേവനെയും സൃഷ്ടിച്ചു.
പ്രപഞ്ചത്തിലെ കോടാനുകോടി ജീവികളും വസ്തുക്കളും തമ്മിൽ അന്യോന്യാശ്രയമുണ്ട്. ഇത് ഈശ്വരേച്ഛയാണ്. ഇതിനെ ആധാരപ്പെടുത്തിയുള്ള ഇശ്വരാരാധനയാണ് യജ്ഞങ്ങൾ.