കണികാണും നേരം കമലാനേത്രന്‍റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ
മലർമാതിൻ കാന്തൻ വസുദേവാത്മജൻ
പുലർക്കാലേ പാടിക്കുഴലൂതി
ഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണികാണാൻ
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്‍
അടുത്തു വാ ഉണ്ണി കണി കാണാന്‍
ബാലസ്ത്രീകടെ തുകിലും വാരി
ക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ -
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണ്ണാ കണി കാണാൻ
എതിരെ ഗോവിന്ദനരികേ വന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും താൻ
മന്ദസ്മിതവും തൂകി വാ കണി കാണാൻ
കണികാണും നേരം കമലാനേത്രന്‍റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പതിമൂന്ന് വയസില്‍ താഴെയുള്ള ബാലന്മാര്‍ ആചരിക്കുന്ന ഒരു വ്രതമാണ് കുത്തിയോട്ടം. ദാരികവധത്തില്‍ പങ്കെടുത്ത ദേവിയുടെ ഭടന്മാരെ ഇവര്‍ പ്രതിനിധീകരിക്കുന്നു. ഉത്സവത്തിന് കാപ്പുകെട്ടി മൂന്നാം ദിവസം വ്രതം തുടങ്ങിയാല്‍ പിന്നെ പൊങ്കാല വരെ കുട്ടികള്‍ ക്ഷേത്രവളപ്പ് വിട്ട് വെളിയിലിറങ്ങില്ലാ. ഇവര്‍ക്കുള്ള ആഹാരം ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. മറ്റുള്ളവര്‍ ഇവരെ സ്പര്‍ശിക്കുന്നതുപോലും അനുവദനീയമല്ലാ. ഇവര്‍ ഏഴ് ദിവസം കൊണ്ട് ആയിരത്തി എട്ട് തവണ ദേവിയെ പ്രദക്ഷിണം വെക്കുന്നു. പൊങ്കാല നൈവെദ്യം കഴിഞ്ഞാല്‍ വെള്ളിനൂലു കൊണ്ട് ഇവരെ ചൂരല്‍ കുത്തി അലങ്കരിച്ച് എഴുന്നള്ളത്തിന് അകമ്പടിക്കായി അയക്കുന്നു.
നാരദ-ഭക്തി-സൂത്രം. 14 അനുസരിച്ച്, ഭക്തൻ കുടുംബത്തെ ഉപേക്ഷിക്കേണ്ടതില്ല; കുടുംബത്തോടുള്ള കാഴ്ചപ്പാട് മാത്രം മാറുന്നു. ഭഗവാൻ ഏൽപ്പിച്ച കടമയായി കുടുംബത്തെ പരിപാലിക്കുന്നത് തുടരാൻ ഭക്തന് കഴിയും.
വിദ്യാർത്ഥികൾക്കുള്ള സരസ്വതി മന്ത്രം: അറിവ് നേടുക, ഏകാഗ്രത വർദ്ധിപ്പിക്കുക
ഓം ഹ്രീം ഐം സരസ്വത്യൈ നമഃ....
Click here to know more..അനുസരണയുടെ പ്രാധാന്യം
വരദ വിഷ്ണു സ്തോത്രം
ജഗത്സൃഷ്ടിഹേതോ ദ്വിഷദ്ധൂമകേതോ രമാകാന്ത സദ്ഭക്തവന്ദ്യ....
Click here to know more..