ഗുരുവായൂരപ്പന് പുലര്‍ച്ചെ തൈലാഭിഷേകം കഴിഞ്ഞാല്‍ എണ്ണ തുടച്ചു മാറ്റി വിഗ്രഹത്തിന് മേല്‍ നെന്മേനി വാകപ്പൊടി വിതറി അത് തുടച്ചുമാറ്റും. എണ്ണമയം തീര്‍ത്തും പോകാനും കാന്തി വര്‍ദ്ധിക്കാനുമാണ് ഇത്. ഇതാണ് വാകച്ചാര്‍ത്ത്.
ഇവര്‍ തുളുനാട്ടുകാരാണ്. പയ്യന്നൂരിന് സമീപമുള്ള പുല്ലൂര്‍ ഗ്രാമം, കര്‍ണ്ണാടകത്തിലെ കൊക്കട ഗ്രാമം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ തെരഞ്ഞെടുക്കപ്പെടുന്നു. തൃശൂര്‍ നടുവില്‍ മഠത്തിലേയോ മുഞ്ചിറ മഠത്തിലേയോ സ്വാമിയാര്‍ ഇവരെ നമ്പിമാരായി അവരോധിക്കുന്നു. അതു കഴിഞ്ഞാല്‍ അവര്‍ പുറപ്പെടാശാന്തിമാരായിരിക്കും. ഭഗവാന്‍ ഉള്‍പ്പെടെ ആരെയും നമസ്കരിക്കുന്നതോ മറ്റ് ക്ഷേത്രങ്ങളില്‍ പൂജിക്കുന്നതോ ഇവര്‍ക്ക് അനുവദനീയമല്ല.
ഒന്നായിരിക്കുമ്പോൾ ഞാൻ എന്ന ബോധമില്ല
പിരിയുമ്പോളാണ് ഞാന്‍ എന്ന ബോധം വരുന്നത്. കൂടുതലറിയുക.....
Click here to know more..നാരായണീയവും മേൽപ്പത്തൂരും
പണ്ട് മേൽപ്പത്തൂർ ഗ്രാമത്തിൽ ഒരു നമ്പൂതിരി കുടുംബത്തി�....
Click here to know more..കണ്ടു ഞാന്‍ കണ്ണനെ - എം.ജി.ശ്രീകുമാര്‍ - കെ.എസ്.ചിത്ര - ശ്വേത മോഹന്‍