Comments
ഇതെന്റെ നാട്ടിലാണ് -ശങ്കർ
ഗോശാലകളെയും വേദപാഠശാലകളെയും പിന്തുണച്ച് നമ്മുടെ സംസ്കാരം നിലനിർത്തുന്നതിന് നന്ദി. -user_ji7ytr
ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത
വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്
Read more comments
എറണാകുളം ജില്ലയില്‍ എയര്‍പോര്‍ട്ടിന് സമീപം നായത്തോടിലാണ് തിരുനായത്തോട് ശിവനാരായണ ക്ഷേത്രം. തിരുനയനാര്‍ തോടാണ് തിരുനായത്തോട് ആയത്.
എന്താണ് തിരുനായത്തോട് ക്ഷേത്രത്തിന്റെ സവിശേഷതകള്‍?
- ശിവനും വിഷ്ണുവും ചേര്‍ന്ന ശങ്കരനാരായണനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്പം.
- തന്റെ ഗുരുവിന്റെ പുനര്‍ജന്മമായ നായയെ കൊന്നതിന് പരിഹാരമായി ചേരമാന്‍ പെരുമാളാണ് ക്ഷേത്രം പണി കഴിപ്പിച്ചത്.
- ശങ്കരാചാര്യര്‍ ബാല്യകാലത്ത് അമ്മയോടൊപ്പം ഇവിടെ നിത്യവും തൊഴാന്‍ വരുമായിരുന്നു.
- ആദ്യകാലത്ത് വിഷ്ണുക്ഷേത്രമായിരുന്നു; ശങ്കരാചാര്യര്‍ ശിവസ്തോത്രം ചൊല്ലിയപ്പോള്‍ ശിവസാന്നിധ്യവും ഉണ്ടായി.
- തമിഴ് നാട്ടിലെ വൈഷ്ണവാചാര്യനായ കോവട്ടടികളാണ് പ്രതിഷ്ഠ നടത്തിയത്.
- ശിവലിംഗമാണ് പ്രതിഷ്ഠയെങ്കിലും ശിവപൂജയുടെ നടുവില്‍ വിഷ്ണുപൂജയും ചെയ്യുന്നു.
- രണ്ട് പാത്രത്തിലായി ശിവനും വിഷ്ണുവിനും വെവ്വേറെ നൈവേദ്യം.
- ഉല്‍സവത്തിന് ഒരേ കുഴിയില്‍ രണ്ട് കൊടിമരം.
- രണ്ട് ദേശങ്ങളിലായാണ് ക്ഷേത്രം; ദേശാന്തരഗമനം നടത്താന്‍ വിലക്കുള്ള നാളുകളില്‍ ഇവിടെ പ്രദക്ഷിണം വെക്കാറില്ല.
- തിരുനായത്തോട് ക്ഷേത്രത്തിന് കീഴേടമായി മലയാറ്റൂര്‍ മലയില്‍ ഒരു ശിവക്ഷേത്രമുണ്ടായിരുന്നു.
എന്താണ് തിരുനായത്തോട് ക്ഷേത്രത്തിലെ വിശേഷ വഴിപാട്?
വിവാഹതടസം മാറാന്‍ ഇവിടത്തെ പാറമംഗലം വഴിപാട് വളരെ ഫലപ്രദമാണ്.