ജന്മാദ്യസ്യ യതോഽന്വയാദിതരതശ്ചാർഥേഷ്വ - ഭിജ്ഞഃ സ്വരാട്।
തേനേ ബ്രഹ്മ ഹൃദാ യ ആദികവയേ മുഹ്യന്തി യത്സൂരയഃ।
തേജോവാരിമൃദാം യഥാ വിനിമയോ യത്ര ത്രിസർഗോഽമൃഷാ।
ധാമ്നാ സ്വേന സദാ നിരസ്തകുഹകം സത്യം പരം ധീമഹി।
ഭാഗവതത്തിലെ ആദ്യശ്ലോകത്തിലെ സത്യം പരം ധീമഹി എന്നതിന്‍റെ അര്‍ഥം -
ആ പരമമായ സത്യത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു.
ഏതൊന്ന് ദേശകാലങ്ങളാല്‍ ബാധിക്കപ്പെടുന്നില്ലയോ അതാണ് സത്യം. കേരളത്തിലെ ക്ഷേത്രങ്ങളില്‍ പൂജാരിമാര്‍ ഈറനുടുത്ത് മേല്‍വസ്ത്രം ഇല്ലാതെയാണ് അധികവും പൂജ ചെയ്യുന്നത്. കേദാര്‍നാഥ്, അമര്‍നാഥ് തുടങ്ങിയ ക്ഷേത്രങ്ങളിലെ കൊടും തണുപ്പില്‍ ഇത് സാധിക്കില്ല. ദേശത്തിനനുസരിച്ച് നിയമങ്ങളും മാറും. പണ്ട് രാജഭരണത്തിലെ അവസ്ഥയല്ല ഇന്ന് ജനാധിപത്യത്തില്‍. ഇങ്ങനെ ദേശകാലാനുസൃതമായെ മാറ്റങ്ങളെക്കൊണ്ട് നിറഞ്ഞതാണ് ഈ പ്രപഞ്ചം.
എന്നാല്‍ ഭഗവാന് മാത്രം ഒരു മാറ്റവുമില്ല. ഭഗവാന്‍റെ കഴിവുകള്‍ കൂടുകയുമില്ല, കുറയുകയുമില്ല. ഭഗവാന്‍റെ സ്വഭാവത്തിന് ഒരു മാറ്റവും വരില്ല. ഭഗവാന്‍റെ കീര്‍ത്തിക്ക് ഒരു മാറ്റവും വരില്ല.
അതുകൊണ്ടാണ് ഭഗവാനെ പരമമായ സത്യം എന്ന് പറയുന്നത്.
അങ്ങനെയുള്ള ഭഗവാനെ ഞങ്ങള്‍ ധ്യാനിക്കുന്നു.
ശ്രീകൃഷ്ണ ഭഗവാനാണ് ആ പരമമായ സത്യം.
ഞങ്ങള്‍ ധ്യാനിക്കുന്നു.