ജാതകത്തില്‍ സൂര്യന്‍ ഓരോ രാശിയിലും നിന്നാലുള്ള ഫലം താഴെ കൊടുത്തിരിക്കുന്നു. ഒരാള്‍ പിറന്ന മാസം തന്നെ ആയിരിക്കും ജാതകത്തില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയും. മേട മാസത്തില്‍ പിറന്നയാള്‍ക്ക് സൂര്യന്‍ മേടം രാശിയില്‍ നിന്നാലുള്ള ഫലമായിരിക്കും ലഭിക്കുക.
രാശി |
ഫലം |
മേടം |
ആദ്യത്തെ പത്ത് ഡിഗ്രി വരെ - പ്രസിദ്ധി, സാമര്‍ഥ്യം, ധനസമൃദ്ധി, ഉന്നത പദവി, ജീവിതത്തില്‍ ആനന്ദം. പത്ത് ഡിഗ്രിക്ക് ശേഷം - പ്രസിദ്ധി, സാമര്‍ഥ്യം, സഞ്ചരിക്കാന്‍ ഇഷ്ടം, കുറച്ചു മാത്രം ധനം, പോലീസ്, പട്ടാളം, സര്‍ജന്‍ തുടങ്ങിയ ആയുധം ഉപയോഗിച്ചുള്ള തൊഴില്‍. |
ഇടവം |
വസ്ത്രങ്ങളോ സുഗന്ധ ദ്രവ്യങ്ങളുമായോ ബന്ധപ്പെട്ട തൊഴില്‍, സ്ത്രീവിദ്വേഷം, സംഗീതത്തില്‍ താത്പര്യം, നല്ല പഠിപ്പ്. |
മിഥുനം |
സാഹിത്യം, വ്യാകരണം, ഗണിതം ഇവയില്‍ താത്പര്യം, ധനസമൃദ്ധി. |
കര്‍ക്കടകം |
ധനം കുറവ്, പരാശ്രയത്വം, കഷ്ടപ്പാടുകള്‍, പെട്ടെന്ന് തളരുന്ന ദേഹം, മനസ്സുഖം ഉണ്ടാവില്ല. |
ചിങ്ങം |
ബലം, മനക്കരുത്ത്, മയമില്ലാത്ത സ്വഭാവം, ആത്മാഭിമാനം, നീതിബോധം, നേതൃത്വപാടവം. |
കന്നി |
രചന, സംഗീതം, ശില്പകല, ഗണിതം ഇവയില്‍ താത്പര്യം, അറിവ്, മൃദുലമായ ശരീരം. |
തുലാം |
എഴുത്ത് തൊഴില്‍, സ്ഥാനം, ധനം എന്നിവ നിലനില്‍ക്കില്ല, ധനക്ലേശം, ഭാര്യയുമായി പ്രശ്നങ്ങള്‍, ശൃംഗാരലോലുപത. |
വൃശ്ചികം | സാഹസികത, പരുഷമായ സ്വഭാവം, കീടനാശിനി തുടങ്ങിയവയുമായി ബന്ധപ്പെട്ട തൊഴില്‍. |
ധനു | ബഹുമാനിക്കപ്പെടും, ധനസമൃദ്ധി, ചികിത്സ, വ്യാപാരം തുടങ്ങിയ തൊഴില്‍, കൂര്‍മ്മബുദ്ധി, ആലോചനാശീലം, സ്വന്തം വീട് ഉണ്ടാകാന്‍ ബുദ്ധിമുട്ട്. |
മകരം | നീചമായ തൊഴില്‍, കുറച്ചു മാത്രം ധനം, അന്യരെ ആശ്രയിക്കേണ്ടി വരും, അറിവ് കുറവ്. |
കുംഭം | ഭാഗ്യവും ധനവും കുറവ്, തന്‍റെ നിലയില്‍ കുറഞ്ഞ പ്രവൃത്തികള്‍. |
മീനം | ജലസംബന്ധപ്പെട്ട തൊഴില്‍, സ്ത്രീകളാല്‍ ബഹുമാനിക്കപ്പെടും. |
ജനനം പകല്‍സമയത്തും, സൂര്യന്‍ ചൊവ്വ, ശനി എന്നിവരോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്താല്‍ പിതാവിന്‍റെ ആയുസ്സിന് ദോഷത്തെ സൂചിപ്പിക്കുന്നു.
അഷ്ടമത്തിലെ ഗുളികന്‍ അല്പായുസ്സിനെ സൂചിപ്പിക്കുന്നു.
മഹത്തായ നേട്ടങ്ങൾക്കുള്ള മന്ത്രം
അഁഹോമുചേ പ്ര ഭരേമാ മനീഷാമോഷിഷ്ഠദാവ്ന്നേ സുമതിം ഗൃണാനാ�....
Click here to know more..അത്തം നക്ഷത്രം
അത്തം നക്ഷത്രം - സ്വഭാവം, ഗുണങ്ങള്‍, പ്രതികൂലമായ നക്ഷത്ര....
Click here to know more..മനീഷാ പഞ്ചകം
പ്രത്യഗ്വസ്തുനി നിസ്തരംഗസഹജാ- നന്ദാവബോധാംബുധൗ വിപ്രോ�....
Click here to know more..