ഈ ജന്മത്തിലെ മാത്രമല്ല, പൂര്‍വ്വജന്മത്തിലെ കര്‍മ്മങ്ങള്‍ക്കനുസരിച്ചും ഈ ജന്മത്തില്‍ അനുഭവങ്ങള്‍ ഉണ്ടാകുന്നു.
ജാതകത്തിലെ ഗ്രഹനില നോക്കി ഇത് മനസിലാക്കാം.
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഓരോരോ കാര്യത്തേയും ജ്യോതിഷത്തില്‍ ഗ്രഹങ്ങളുമായും ഭാവങ്ങളുമായും ബന്ധപ്പെടുത്തിയിരിക്കുന്നതായി കാണാം.
ഉദാഹരണത്തിന്, സഹോദരനുമായി ബന്ധപ്പെട്ട ഗ്രഹമാണ് ചൊവ്വ; ഭാവമാണ് മൂന്നാം ഭാവം.
ഒരാള്‍ പൂര്‍വ്വജന്മത്തില്‍ അയാളുടെ സഹോദരങ്ങളെ ദ്രോഹിച്ചിട്ടുണ്ട് എന്ന് വെയ്ക്കുക.
ഈ ജന്മത്തില്‍ അതിന് ചേര്‍ന്നവണ്ണം ദുരിതങ്ങള്‍ അനുഭവിച്ചേ തീരൂ.
അയാളുടെ ജാതകം നോക്കിയാല്‍ ചൊവ്വായും മൂന്നാം ഭാവത്തിന്‍റെ അധിപനായ ഗ്രഹവും ദുരിതപ്രദന്മാരായി കാണാം.
എപ്പോഴാണ് ഈ ദുരിതം അനുഭവിക്കേണ്ടി വരുന്നത്?
അതതു ഗ്രഹങ്ങളുടെ ദശാപഹാരകാലങ്ങളില്‍.
ഇതുപോലെ ഗോചാരം തുടങ്ങിയ മറ്റ് സന്ദര്‍ഭങ്ങളുമുണ്ട്.
ഇങ്ങനെയുള്ള കാലങ്ങള്‍ക്കാണ് ഗ്രഹപ്പിഴയുള്ള കാലങ്ങള്‍ എന്ന് പറയുന്നത്.
ദാനധർമ്മം, പശ്ചാത്താപം, സംതൃപ്തി, ആത്മനിയന്ത്രണം, വിനയം, സത്യസന്ധത, ദയ - ഈ ഏഴ് സദ്ഗുണങ്ങളാണ് വൈകുണ്ഠത്തിലേക്ക് പ്രവേശനം നൽകുന്ന വാതിലുകൾ.
സരസ്വതി നദിയിൽ 5 ദിവസം തുടർച്ചയായി കുളിച്ചാൽ ശുദ്ധീകരിക്കപ്പെടുന്നു. യമുന നിങ്ങളെ 7 ദിവസം കൊണ്ട് ശുദ്ധീകരിക്കുന്നു. ഗംഗ തൽക്ഷണം ശുദ്ധീകരിക്കുന്നു. എന്നാൽ നർമ്മദയെ കണ്ടാൽ മാത്രം ശുദ്ധീകരിക്കപ്പെടുന്നു. - മത്സ്യപുരാണം.
എല്ലായിടത്തും മാധുര്യമുള്ള അനുഭവങ്ങൾക്കായി മന്ത്രം
മധു വാതാ ഋതായതേ മധു ക്ഷരന്തി സിന്ധവഃ. മാധ്വീർനഃ സന്ത്വോ�....
Click here to know more..സംരക്ഷണത്തിനുള്ള സുദർശന മന്ത്രം
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജനവല്ലഭായ പരായ പരമപുരുഷ....
Click here to know more..ഷഡാനന അഷ്ടക സ്തോത്രം
നമോഽസ്തു വൃന്ദാരകവൃന്ദവന്ദ്യ- പാദാരവിന്ദായ സുധാകരായ . �....
Click here to know more..