ബുദ്ധിഹീനനായ ശിഷ്യനെ ഉപദേശിക്കുക, ദുഃസ്വഭാവിയായ സ്ത്രീയെ സംരക്ഷിക്കുക, ദുഃഖിതന്മാരുമായുള്ള അതിയായ സൗഹൃദം വെയ്ക്കുക ഇവ മൂലം വിദ്വാന്മാർ പോലും ദുഖിക്കുവാനിടയാകും.

ദു:സ്വഭാവിയുമായ ഭാര്യ, വഞ്ചകനായ സുഹൃത്ത്, അനുസരണയില്ലാത്ത പരിചാരകൻ, പാമ്പുകൾ വസിക്കുന്ന വീട് എന്നിവ കൃത്യ തന്നെയാണ് എന്നതിൽ സംശയമില്ല.

ആപത്ത് വരുമ്പോൾ ഉപയോഗിക്കുവാനായി ധനം സൂക്ഷിച്ചു വയ്ക്കുക. അതിലുമുപരിയായി ഭാര്യയെ സംരക്ഷിക്കുക. എന്നാൽ ഇതിലെല്ലാമുപരിയായി തന്നെ സ്വയം രക്ഷിക്കുക.

ആപത്ത് വരുമ്പോൾ ഉപയോഗിക്കുവാനായി ധനം സൂക്ഷിച്ചു വയ്ക്കുക. ഐശ്വര്യവാന്മാർക്ക് ആപത്തു വരുന്നതെങ്ങനെ? ചിലപ്പോൾ ലക്ഷ്മിദേവി വിട്ടുപോകുകയാണെങ്കിൽ സഞ്ചയിച്ചുവെച്ച ധനമെല്ലാം നശിച്ചുപോകും.

ഏതൊരു നാട്ടിലാണോ തനിക്ക് ആദരവ്, തനിക്കുചിതമായ തൊഴിൽ, ബന്ധുക്കൾ, വിദ്യാർജനത്തിനുള്ള സൗകര്യം എന്നിവയില്ലാത്തത് അവിടം ഉപേക്ഷിക്കേണ്ടതാണ്.

ധനികൻ, ശ്രോത്രിയൻ (വേദജ്ഞൻ), രാജാവ്, നദി, വൈദ്യൻ ഇവയഞ്ചുമില്ലാത്ത ദേശത്ത് ഒരു ദിവസം പോലും താമസിക്കരുത്.

ഉപജീവനത്തിന് തൊഴിൽ, ഭയം, ലജ്ജാ, ദയാ, ത്യാഗശീലം ഇവയഞ്ചുമില്ലാത്ത ദേശത്ത് താമസിക്കരുത്.

കർത്തവ്യനിർവഹണത്തില്‍ സേവകനെയും, ദുഃഖം വരുമ്പോൾ ബന്ധുക്കളെയും, ആപത്തു വരുമ്പോൾ സുഹൃത്തിനെയും, സ്വത്തു നശിക്കുമ്പോൾ ഭാര്യയെയും തിരിച്ചറിയേണ്ടതാണ്.

രോഗം, ദുഃഖം എന്നിവ വരുമ്പോഴും, ക്ഷാമം നേരിടുമ്പോഴും, ശത്രുക്കളെതിർക്കുമ്പോഴും, രാജകൊട്ടാരത്തിന്‍റെ വാതിൽക്കലും, ശ്മശാനത്തിലും കൂടെയുണ്ടാവുന്നവനാണ് യഥാർത്ഥ ബന്ധു.

യാതൊരുവനാണോ സുനിശ്ചിതമായിട്ടുള്ളതിനെ പരിത്യജിച്ചിട്ട് അനിശ്ചിതമായതിനെ പിന്തുടരുന്നാത്, ആ വ്യക്തിക്ക് നിശ്ചിതമായവ നഷ്ടപ്പെടുന്നു. അനിശ്ചിതമായവ എന്തായാലും നഷ്ടപ്പെട്ടതു തന്നെ.

വിവേകിയായ ഒരുവൻ വിരൂപയാണെങ്കിലും നല്ല കലത്തിൽ പിറന്ന കന്യകയെ വിവാഹം ചെയ്യണം. സുന്ദരിയാണെങ്കിൽ പോലും നീചകുലത്തിൽ പിറന്നവളെ വിവാഹം ചെയ്യരുത്. തനിക്ക് തുല്യമായ കുലത്തിൽ നിന്നുള്ള വിവാഹമാണ് ഉചിതമായിട്ടുള്ളത്.

PDF Book വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

102.6K
15.4K

Comments

Security Code

31627

finger point right
വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

വേദധാര ക്ക് ഒരുപാടു നന്ദി 🙏🙏🙏🙏🙏 -User_spuyhe

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

വളരെയധികം പ്രയോജനം ജീവിതത്തിനു നല്കുന്ന ഒരുത്തമ വെബ്സൈറ്റ് .വിഘ്നമെന്യേ ജ്ഞാന യഞ്ജം തുടരാൻ ദൈവത്തിനോട് പ്രാർത്ഥിയ്കുന്നു -ഉദയകുമാർ

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

Read more comments

Knowledge Bank

അക്ളിയത്ത് ശിവക്ഷേത്രത്തിലെ കൂടല്‍

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് അക്ളിയത്ത് ശിവക്ഷേത്രം. കിരാതമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇവിടെ കൂടല്‍ എന്നൊരു ചടങ്ങ് നിലവിലുണ്ടായിരുന്നു. നാട്ടില്‍ എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്നാല്‍ ഇവിടത്തെ ക്ഷേത്രക്കൊടിമരക്കീഴില്‍ കോമരം സഭ കൂട്ടിച്ചേര്‍ക്കും. സമീപത്തുള്ള ക്ഷേത്രങ്ങളിലെ കോമരങ്ങളും വന്നു ചേരും. കോമരം തുള്ളിയിട്ട് ചോദിക്കും - ആരാണ് എന്‍റെ നാട്ടില്‍ മാരി വിതച്ചത്? കള്ളന്മാരെ ഇറക്കിയത്? കാലികളെ അഴിച്ചുവിട്ടത്? കോമരങ്ങള്‍ സത്യം ചെയ്ത് പറയും - ഇന്നേക്ക് പതിനെട്ടാം ദിവസം ഓലാനടയില്‍ കള്ളനേയും കാലിയേയും അറാത്തുകൊള്ളാം എന്ന്.

ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. ഹനുമാന്‍ സ്വാമി അധികസമയവും ഗന്ധമാദന പര്‍വതത്തിനു മുകളില്‍ തപസില്‍ മുഴുകി ഇരിക്കുകയാണ്. രാമാവതാരം ഇരുപത്തി നാലാമത്തെ ത്രേതായുഗത്തിലായിരുന്നു. ഒന്നേ മുക്കാല്‍ കോടിയോളം വര്‍ഷങ്ങള്‍ക്കു ശേഷം ഭീമന്‍ ഇരുപത്തിയെട്ടാമത്തെ ദ്വാപരയുഗത്തില്‍ കല്യാണസൗഗന്ധികം തേടി പോയപ്പോള്‍ ഹനുമാനെ കാണുകയുണ്ടായി. ഹനുമാന്‍ എട്ട് ചിരഞ്ജീവികളിലൊരാളാണ്. 2,35,91,46,877 വര്‍ഷങ്ങള്‍ക്കപ്പുറം ഈ കല്പം അവസാനിക്കുന്നതു വരെ ഹനുമാനുണ്ടാകും.

Quiz

കൊച്ചിട്ടാണന്‍ എന്ന ഉപദേവത പ്രതിഷ്ഠയായുള്ള ക്ഷേത്രമേത് ?

Recommended for you

എന്താണ് ഭാഗവതം എന്നതിന്‍റെ അര്‍ത്ഥം?

എന്താണ് ഭാഗവതം എന്നതിന്‍റെ അര്‍ത്ഥം?

Click here to know more..

സീതാദേവിയുടെ അനുഗ്രഹം ലഭിക്കാനുള്ള മന്ത്രം

സീതാദേവിയുടെ അനുഗ്രഹം ലഭിക്കാനുള്ള മന്ത്രം

ഓം ഹ്രാം സീതായൈ നമഃ . ഓം ഹ്രീം രമായൈ നമഃ . ഓം ഹ്രൂം ജനകജായൈ ....

Click here to know more..

രാമ പ്രണാമ സ്തോത്രം

രാമ പ്രണാമ സ്തോത്രം

വിശ്വേശമാദിത്യസമപ്രകാശം പൃഷത്കചാപേ കരയോർദധാനം. സദാ ഹി ....

Click here to know more..