ശ്രീമദ് ഭാഗവതത്തിൽ പത്തുവിഷയങ്ങളുടെ വര്‍ണ്ണനമാണുള്ളത്. ഭാഗവതം മുഴുവൻ ഈ പത്തു വിഷയങ്ങളിൽ അന്തർഗതമായിരിക്കുന്നു. സർഗ്ഗം, വിസർഗ്ഗം, സ്ഥാനം, പോഷണം, ഊതി, മന്വന്തരം, ഈശാനുകഥ, നിരോധം, മുക്തി, ആശ്രയം. ഇവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ആശ്രയതത്ത്വമാണ്. ആശ്രയ ശബ്ദത്തിന് ജീവികൾക്ക് ശരണം പ്രാപിക്കുന്നതിനു യോഗ്യനായ ഒരു വ്യക്തി ശ്രീഭഗവാൻ മാത്രമാണെന്നര്‍ഥം. വ്യക്താവ്യക്ത സർവ്വജനത്തിനും അധിഷ്ഠാനവസ്തുവും നിരപേക്ഷനും സർവ്വ സാക്ഷിയുമായ പരബ്രഹ്മം ഭഗവാൻ മാത്രമാണെന്നര്‍ഥം. ഈ ആശ്രയതത്ത്വത്തിന്‍റെ മഹിമ പ്രകടമാക്കുവാനായി മറെറാൻപതു ലക്ഷണങ്ങളേയും വര്‍ണ്ണനം ചെയ്തിരിക്കുന്നു.
ഭഗവാന്‍റെ ശരീരത്തിനും ശരീരി അഥവാ ഭഗവാനും തമ്മിൽ ഭേദമില്ല. ഭഗവാന്‍റെ ശരീരം ഭഗവദ് സ്വരൂപം തന്നെയാണ്. ശരീരത്തിനും ശരീരിക്കുമുള്ള ഭേദം ജീവനാണുള്ളത്. ജീവൻ ശരീരത്തെ സ്വീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. ഭഗവാന്‍റെ ശരീരം നമ്മുടെ ശരീരം പോലെ ജഡമല്ല. അത് ചിന്മ യമാണ്., അതിൽ ഹേയ ഉപാദേയഭേദമില്ല, അതായതു്, ഭഗവാന്‍റെ ശരീരം ഭഗവാൻ തന്നെയാണ്. ഭഗവാന്‍റെ ഓരോ അവയവങ്ങളും ഓരോ ഭഗവാനാണ്. ഭഗവാന്‍റെ ഓരോ രോമ ങ്ങളും ഓരോ ഭഗവാനാണ്. ഭഗവാന് കണ്ണുകൊണ്ടും കാതുകൊണ്ടും മറെറല്ലാ ഇന്ദ്രിയങ്ങൾ കൊണ്ടും സം സാരിക്കുവാനും, കാണുവാനും, കേൾക്കുവാനും നടക്കുവാനും കമ്മങ്ങളെല്ലാം അനുഷ്ഠിക്കുവാനും കഴിയും. ഭഗവാന്‍റെ ഓരോചിന്തനവും ഓാരാ വാക്കും ഓരോ പ്രവൃത്തിയും ഓരോ ഭഗവാനാണ്. മാത്രമല്ല, ഭഗവാന്‍റെ ഓരോ ശ്വാസവും ഓരോ നാഡീസ്പന്ദനവും ഓരോ ഭഗവാൻ തന്നെയാണ്. ജീവികളിലുള്ള ഗുണങ്ങൾ പ്രാകൃതമാണ്. ജീവികൾക്ക് അവയെ ത്യാഗം ചെയ്യുവാൻ കഴിയുന്നു. എന്നാൽ ഭഗവാന്‍റെ ഗുണങ്ങൾ നിജസ്വരോപരൂപഭൂതവും അപ്രാകൃത വുമാണ്. അതു കൊണ്ടു ഭഗവാന് ഗുണങ്ങളെ ത്യാഗം ചെയ്യേണ്ടി വരുന്നില്ല. ഇതാണ് ഭഗവാന്‍റെ സഗുണസാകാര രൂപം. ഇനി അത്ഭുതമായ മറ്റൊ രു കാര്യമുണ്ട്.
ലങ്കയുടെ രഹസ്യങ്ങളെക്കുറിച്ചുള്ള വിഭീഷണൻ്റെ അടുത്ത അറിവ് രാമൻ്റെ തന്ത്രപരമായ നീക്കങ്ങളിൽ നിർണായക പങ്ക് വഹിച്ച് രാവണനെതിരായ വിജയത്തിന് കാര്യമായ സംഭാവന നൽകി. ചില ഉദാഹരണങ്ങൾ - രാവണൻ്റെ സൈന്യത്തിൻ്റെയും അതിൻ്റെ സേനാനായകന്മാരുടെയും ശക്തികളെയും ബലഹീനതകളെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ, രാവണൻ്റെ കൊട്ടാരത്തെയും കോട്ടകളെയും കുറിച്ചുള്ള വിശദാംശങ്ങൾ, രാവണൻ്റെ അമരത്വത്തിന്റെ രഹസ്യം. സങ്കീർണ്ണമായ വെല്ലുവിളികളെ നേരിടുമ്പോൾ ഉൾവിവരങ്ങൾ ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ, ഒരു സാഹചര്യം, അല്ലെങ്കിൽ പ്രശ്നം എന്നിവയെക്കുറിച്ചുള്ള വിശദമായ ഉൾവിവരങ്ങൾ ശേഖരിക്കുന്നത് നിങ്ങളുടെ തന്ത്രപരമായ ആസൂത്രണത്തിലും തീരുമാനമെടുക്കുന്നതിലും ഉതകും.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പതിമൂന്ന് വയസില്‍ താഴെയുള്ള ബാലന്മാര്‍ ആചരിക്കുന്ന ഒരു വ്രതമാണ് കുത്തിയോട്ടം. ദാരികവധത്തില്‍ പങ്കെടുത്ത ദേവിയുടെ ഭടന്മാരെ ഇവര്‍ പ്രതിനിധീകരിക്കുന്നു. ഉത്സവത്തിന് കാപ്പുകെട്ടി മൂന്നാം ദിവസം വ്രതം തുടങ്ങിയാല്‍ പിന്നെ പൊങ്കാല വരെ കുട്ടികള്‍ ക്ഷേത്രവളപ്പ് വിട്ട് വെളിയിലിറങ്ങില്ലാ. ഇവര്‍ക്കുള്ള ആഹാരം ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. മറ്റുള്ളവര്‍ ഇവരെ സ്പര്‍ശിക്കുന്നതുപോലും അനുവദനീയമല്ലാ. ഇവര്‍ ഏഴ് ദിവസം കൊണ്ട് ആയിരത്തി എട്ട് തവണ ദേവിയെ പ്രദക്ഷിണം വെക്കുന്നു. പൊങ്കാല നൈവെദ്യം കഴിഞ്ഞാല്‍ വെള്ളിനൂലു കൊണ്ട് ഇവരെ ചൂരല്‍ കുത്തി അലങ്കരിച്ച് എഴുന്നള്ളത്തിന് അകമ്പടിക്കായി അയക്കുന്നു.
മഹാവിഷ്ണുവിനെ ഉറക്കത്തില്‍നിന്നുമുണര്‍ത്താന്‍ ചിതലിനെ നിയോഗിക്കുന്നു
ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനുള്ള മന്ത്രം
ആയുഷ്ടേ വിശ്വതോ ദധദയമഗ്നിർവരേണ്യഃ . പുനസ്തേ പ്രാണ ആയാത....
Click here to know more..രാധാ അഷ്ടോത്തര ശത നാമാവലി
ഓം ധൃത്യൈ നമഃ. ഓം യൗവനാവസ്ഥായൈ നമഃ. ഓം വനസ്ഥായൈ നമഃ. ഓം മധ�....
Click here to know more..