ഈ സൂക്തം പരമാത്മാവിനെ വിരാട് സ്വരൂപത്തിൽ, അതായത് വിശ്വത്തിന്‍റെ രൂപത്തിൽ കാണുന്നു. ദൃശ്യമാനമായ വിശ്വം പരമാത്മാവിന്‍റെ ശരീരവും, അതി നാൽ വിശ്വാത്മാവായ പരമാത്മാവ് പുരുഷനുമാണെന്ന് ഇവിടെ സങ്കല്പിക്കുന്നു. ആയിരം ഇവിടെ എണ്ണത്തെയല്ല കുറിക്കുന്നത്. അസംഖ്യം, അനകം, എണ്ണമററ എന്നാണതിനര്‍ത്ഥം. അല്ലെങ്കിൽ സഫ്രസ്രശീഷൻ ദ്വിസഹസ്രാക്ഷനും ദ്വിസഹസ്് പാദനുമാകുമായിരുന്നു. സൂര്യന് അനേകം കിരണങ്ങളുള്ള തിനാൽ സഹസ്രാംശു എന്നു പേർ വന്നിട്ടുണ്ടല്ലോ. വിശ്വതഃ എന്നാല്‍ എല്ലാ വശത്തുനിന്നും എന്ന് താത്പര്യം. എല്ലാ വശത്തും കണ്ണുകളും മുഖങ്ങളും ബാഹുക്കളും പാദങ്ങളുമുള്ള പുരുഷനെയാണിവിടെയും സ്മരിക്കുന്നത്. ആധിഭൗതികവും ആധിദൈവികവും ആധ്യാത്മികവുമായ ജഗത്ത് മുഴുവന്‍ ആ പുരുഷന്‍റെ സാമര്‍ഥ്യവും മഹിമയും പ്രകാശിപ്പിക്കുന്നു. എന്നാല്‍ ആ പുരുഷനാകട്ടെ, അതേ സമയം ഈ മഹിമയെക്കാള്‍ വലുതുമാണ്. വിശ്വശരീരിയുടെ സാമര്‍ഥ്യം വിശ്വശരീരത്തില്‍ അനുഭവിക്കുമ്പോള്‍ അനന്തം ശിരസ്സ് മുതലായ അംഗങ്ങളുള്ളവനായറിയുന്നു.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

127.3K
19.1K

Comments

Security Code

81175

finger point right
ജന്മസാഫല്യംകൈവന്ന അനുഭൂതിയാണ് ഈ ഗ്രൂപ്പിലെത്തിയപ്പോള്‍ മനസില്‍ തോന്നിയത്.... -User_spx05i

ഓരോ ദിവസവും ആകാംഷയോടെ കാത്തിരിക്കും വേദധാര മെസ്സേജ് വരാൻ എല്ലാവർക്കും നല്ലത് varatte -ശ്രീകുമാർ എം

വേദധാര ക്ക് ഒരുപാടു നന്ദി 🙏🙏🙏🙏🙏 -User_spuyhe

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

Read more comments

Knowledge Bank

എന്താണ് യജ്ഞം

മന്ത്രോച്ചാരണസഹിതം ദേവതകൾക്കായി നൈവേദ്യങ്ങൾ അഗ്നിയിൽ സമർപ്പിക്കുന്നതാണ് യജ്ഞം.

വെള്ളപ്പാണ്ടിനും വിളർച്ചക്കും കാരണം

കർമ്മവിപാക സംഹിത പറയുന്നു - ദേവതകളുടെ ആരാധനയെ അവഗണിക്കുന്നത് വിളർച്ച, വെള്ളപ്പാണ്ട് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും. ആത്മീയവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്തിയും സാധനയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദൈവത്തെ ആരാധിക്കുന്നതിലൂടെ, നമ്മുടെ ജീവിതത്തിലേക്ക് പോസിറ്റീവ് ഊർജ്ജത്തെ ക്ഷണിക്കുകയും സമാധാനം, ഐക്യം, ക്ഷേമം എന്നിവ വളർത്തുകയും ചെയ്യാം. ദൈനംദിന ആരാധനയിൽ ഏർപ്പെടുന്നത് ദൈവവുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തുകയും സന്തുലിതവും ആരോഗ്യകരവുമായ ജീവിതം ഉറപ്പാക്കുകയും ചെയ്യുന്നു. അതിനാൽ, ആത്മീയ പരിശീലനങ്ങൾക്കായി സമയം കണ്ടെത്തുകയും അവയെ നമ്മുടെ ദൈനംദിന ദിനചര്യയിൽ കൊണ്ടുവരികയും ചെയ്യേണ്ടത് പ്രധാനമാണ്, കാരണം അവ നമ്മുടെ ആത്മാവിനെ സമ്പന്നമാക്കുക മാത്രമല്ല, രോഗസാധ്യതയിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

Quiz

ഓച്ചിറ ക്ഷേത്രത്തിലെ പ്രതിഷ്ഠയേതാണ് ?

Recommended for you

അഥർവ്വവേദത്തില്‍നിന്നും വിദ്മാ ശരസ്യ സൂക്തം

അഥർവ്വവേദത്തില്‍നിന്നും വിദ്മാ ശരസ്യ സൂക്തം

വിദ്മാ ശരസ്യ പിതരം പർജന്യം ഭൂരിധായസം . വിദ്മോ ഷ്വസ്യ മാത....

Click here to know more..

ദേവീ മാഹാത്മ്യം - സപ്തശതീ ന്യാസങ്ങൾ

ദേവീ മാഹാത്മ്യം - സപ്തശതീ ന്യാസങ്ങൾ

ഓം ശ്രീസപ്തശതീസ്തോത്രമാലാമന്ത്രസ്യ . ബ്രഹ്മവിഷ്ണുരുദ�....

Click here to know more..

താണ്ഡവേശ്വര സ്തോത്രം

താണ്ഡവേശ്വര സ്തോത്രം

വൃഥാ കിം സംസാരേ ഭ്രമഥ മനുജാ ദുഃഖബഹുലേ പദാംഭോജം ദുഃഖപ്ര�....

Click here to know more..