ഒന്നാം അദ്ധ്യായം.

 

തിരുവനന്തപുരം രാജധാനിയിൽ നിന്നും ഏകദേശം  അഞ്ചു നാഴിക വടക്കായി ചെമ്പഴന്തി എന്നൊരു ഗ്രാമമുണ്ട്.

വിക്രമവാരിരാശികളായിരുന്ന എട്ടുവീട്ടിൽ പിള്ളമാരിൽപ്പെട്ട ചെമ്പഴന്തിപ്പിള്ളമാരെക്കൊണ്ട് ആ ഗ്രാമം തിരുവിതാംകൂർ  ചരിത്രത്തിൽ പ്രസിദ്ധമായിത്തീർന്നിട്ടുള്ളതാണ്.. 

കുന്നുകളും, പാടങ്ങളും, കുല്യകളും നിറഞ്ഞു രമണീയമായ ഒരു പ്രദേശ മാണത്.

ആ ഗ്രാമത്തിൽ വയലുവാരത്തുവീട് എന്നുപേരായ പുരാതനമായ ഒരീഴവത്തറവാടുണ്ടു്. 

വിശാലമായ ഒരു പാടത്തിന്‍റെ തെക്കേക്കരയും മനോജ്ഞമായ ഒരു പറമ്പി ണ് അതു സ്ഥിതിചെയ്യുന്നത്. 

ആ പറമ്പിന്‍റെ കിഴക്കേവശത്ത് ഒരുകാവും, തെക്കേ വശത്തു ചെമ്പഴന്തിയിലെ- ഈഴവരുടേയും നായന്മാരുടേയും കൂടി വകയായിരു ന്ന മണക്കൽ എന്ന ഒരു പ്രാചീനക്ഷേത്രവും ഉണ്ട്.

ശ്രീനാരായണഗുരുസ്വാമികൾ കൊല്ലവര്‍ഷം ൧൦൩൨ ചിങ്ങ മാസത്തിലെ ചതയം നക്ഷത്രത്തിൽ മേല്പറഞ്ഞ വയലുവാരത്തു വീട്ടിൽ ജനിച്ചു. 

ആ തറവാട്ടുവക പ്രധാന കെട്ടിടങ്ങളെല്ലാം നശിച്ചു പോയി എങ്കിലും , സ്വാമിയെ പ്രസവിച്ച മുറിയോടുകൂടിയ വടക്കേത് ഇപ്പോഴും നില്ക്കുന്നുണ്ട്. ലോകം മുഴുവനും യശശ്ചന്ദ്രിക പരത്തിയ ആ മഹാപുരുഷൻ ജനിച്ചതും, ഒരു നൂററാണ്ടിലധികം പഴക്കം ചെന്നതും ഇടുങ്ങി കാറ്റ് കയറാത്തതും ആയ ആ ചെറിയ കെട്ടിടവും മുറിയും വികാരജടിലമായ ഹൃദയത്തോടുകൂടിയല്ലാതെ നോക്കിനില്‍ക്കാന്‍ ആര്‍ക്കും സാധിക്കുന്നതല്ല. 

ആ ശിശു ഭൂലോകജാതം ചെയ്ത കാലത്ത്, ആ ഭവനവും പറമ്പും ഭാവിയിൽ ഒരു വമ്പിച്ച സമുദായത്തിന്‍റെ പുണ്യസ്ഥലമായി തീരുമെന്നോ, അവിടെ പലരാജ്യക്കാരും തീർത്ഥയാത്ര വരുമെന്നോ അരും കരുതിയിരുന്നിരിക്കയില്ല.

 

സ്വാമിയുടെ അച്ഛന്‍റെ പേരു കൊച്ചു വിളയിൽ മാടനാശാൻ എന്നും അമ്മയുടെ പേരു കുട്ടിയെന്നും ആയിരുന്നു.

അച്ഛന്‍ വിദ്വാനും, ഭക്തനും, അദ്ധ്യാപകനും ആയിരുന്നു. 

സ്വാമിക്കു മൂന്നു സഹോദരിമാരും, കൃഷ്ണന്‍ വൈദ്യന്‍ എന്നൊരമ്മാവനും  ഉണ്ടായിരുന്നു, 

രണ്ടു സഹോദരിമാർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് . 

നാണു എന്നാണ് മാതാപിതാക്കന്മാർ അവരുടെ ഏകപുത്രനെ നാമകരണം ചെയ്തത്. 

സ്വാമ് യുടെ കുട്ടിക്കാലത്തെ വിനോദങ്ങളായി, തീണ്ടല്‍ ജാതിക്കാരെന്നു പറയുന്നവരെ ചെന്നു തീണ്ടിയിട്ട് മറ്റുള്ളവരെ അശുദ്ധമാക്കുക, വീട്ടിൽ ദേവപൂജയൊരുക്കിവയ്ക്കു ന്ന പഴവും പലഹാരങ്ങളും പൂജയ്ക്കും മുമ്പ് എടുത്തു ഭക്ഷിച്ചു കളയുക മുതലായി ചിലതു പറഞ്ഞുകേൾവിയുണ്ട്. 

 

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

126.6K
19.0K

Comments

Security Code

29025

finger point right
താങ്ക്യൂ ഫോർ ദിസ്‌ വെബ്സൈറ്റ് -Sini

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

ഒരുപാട് നന്ദി ഉണ്ട്. പ്രണാമം 🙏🏼 -User_sotz5l

Read more comments

Knowledge Bank

വ്യാസമഹര്‍ഷിയെ എന്തുകൊണ്ടാണ് വേദവ്യാസന്‍ എന്ന് വിളിക്കുന്നത്?

ഒന്നായിരുന്ന വേദത്തിനെ നാലായി ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്ന് നാലായി പകുത്തത് വ്യാസമഹര്‍ഷി ആയതുകൊണ്ട്.

സത്യം പരം ധീമഹി എന്നതിലെ സത്യം എന്താണ്?

ശ്രീകൃഷ്ണ ഭഗവാനാണ് ആ പരമമായ സത്യം.

Quiz

തുളസിയില ഓരോ ഇതളായി പൂജിക്കാമോ ?

Recommended for you

അറിവിനുള്ള മഹാവിദ്യാ മന്ത്രം

അറിവിനുള്ള മഹാവിദ്യാ മന്ത്രം

നമോ ദേവി മഹാവിദ്യേ നമാമി ചരണൗ തവ. സദാ ജ്ഞാനപ്രകാശം മേ ദേ�....

Click here to know more..

പ്രഭാതമായ് തൃക്കണിയേകിയാലും

പ്രഭാതമായ് തൃക്കണിയേകിയാലും

പ്രഭാതമായ് തൃക്കണിയേകിയാലും പ്രസാദമാം പൊന്നൊളിതൂകിയാ....

Click here to know more..

വേദവ്യാസ അഷ്ടക സ്തോത്രം

വേദവ്യാസ അഷ്ടക സ്തോത്രം

സുജനേ മതിതോ വിലോപിതേ നിഖിലേ ഗൗതമശാപതോമരൈഃ. കമലാസനപൂർവക....

Click here to know more..