എറണാകുളം ജില്ലയില്‍ ആലുവ - അത്താണി - മാള റൂട്ടില്‍ ആണ് ചെങ്ങമനാട് മഹാദേവ ക്ഷേത്രം.
ഇത് ഒരു മഹാക്ഷേത്രമാണ്.
ജംഗമ മഹര്‍ഷിയാണ് ഇവിടെ പ്രതിഷ്ഠ നിര്‍വഹിച്ചത്.
ജംഗമ നാടാണ് പിന്നീട് ചെങ്ങമനാടായി മാറിയത്.
വെളിയത്ത്നാട്ടുകാരിയായ ഭാര്യക്കായി ചേരമാന്‍ പെരുമാളാണ് ക്ഷേത്രം പണി കഴിപ്പിച്ചത്.
വൈക്കം മഹാദേവക്ഷേത്ര മാതൃകയിലാണ് നിര്‍മ്മാണം.
വട്ട ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായാണ് ശിവലിംഗം.
പടിഞ്ഞാട്ട് ദര്‍ശനമായി പാര്‍വ്വതിദേവിയും.
അയ്യപ്പന്‍, വിഷ്ണു, ഭദ്രകാളി, ഗണപതി, സപ്തമാതൃക്കള്‍ എന്നിവര്‍ ഉപദേവതകള്‍.
ധനുമാസത്തിലെ തിരുവാതിര ആറാട്ടായി വരുന്ന രീതിയില്‍ പത്ത് ദിവസം ഉത്സവം.
കേരളത്തില്‍ സ്വയംഭൂക്ഷേത്രങ്ങള്‍, ഋഷിമാര്‍ പ്രതിഷ്ഠിച്ചത്, രാജാക്കന്മാരും നാടുവാഴികളും നിര്‍മ്മിച്ചത്, കുടുംബക്ഷേത്രങ്ങള്‍ എന്നിങ്ങനെ പലതരം ക്ഷേത്രങ്ങളുണ്ട്.
ഇംഗ്ളണ്ടില്‍ പതിനാറാം നൂറ്റാണ്ടില്‍ നടപ്പിലായ ട്യൂഡര്‍ പരിഷ്കാരങ്ങള്‍ അനുസരിച്ച് ക്രിസ്തീയ ദേവാലയങ്ങള്‍ രാജഭരണത്തിന്‍റെ അധീനതയിലായി. 1810 നും 1819 നുമിടയില്‍ തിരുവിതാംകൂര്‍ - കൊച്ചി രാജ്യങ്ങളുടെ ബ്രിട്ടീഷ് അധികാരിയായിരുന്ന കേണല്‍ മണ്‍റോ ഇതിനെ അനുകരിച്ച് ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. മലബാറിലെ ക്ഷേത്രങ്ങള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭരണത്തിലുമായി. ആ കാലയളവില്‍ സര്‍ക്കാരിന്‍റെ മൂന്നിലൊരു ഭാഗം വരുമാനം ക്ഷേത്രങ്ങളുടെ വസ്തുവകകളില്‍ നിന്നാണ് വന്നിരുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.