വസന്തഋതു
ചൈത്രത്തിന്‍റെ രഥത്തിലേറിയാണ് വസന്തം എഴുന്നള്ളുന്നത്. ഫാല്‍ഗുനത്തിലെ തന്നെ ഈ വരവേല്പിന്‍റെ കേളികൊട്ട് കേട്ടിരുന്നു. ഹോളി പുതുയുഗത്തിന്‍റെ നാന്ദി അറിയിക്കലാണ്. തണുപ്പ് കുറയാന്‍ പോകുന്നു എന്ന് എല്ലാവരും മനസ്സിലാക്കുന്നു. ഉയര്‍ന്ന് ശാഖകളായി വിരിച്ച് നില്‍ക്കുന്ന ഇലയില്ലാത്ത മരക്കൊമ്പുകളില്‍ തളിരിന്‍റേയും പൂക്കളുടേയും നാമ്പുകള്‍ ഉയര്‍ന്നു വരാന്‍ പോകുന്നു.
ആഗ്രഹങ്ങളെ അടിച്ചമർത്തുകയാണെങ്കിൽ, അവ വളരുകയേയുള്ളൂ. ലൌകികമായ പ്രവർത്തനങ്ങൾ കുറയ്ക്കുക മാത്രമാണ് ലൌകികമായ ആഗ്രഹങ്ങൾ കുറയ്ക്കുന്നതിനുള്ള ഏക മാർഗം.
ഇടുക്കി ജില്ലയിലെ അറക്കുളം ധർമ്മശാസ്താക്ഷേത്രത്തിന് ശബരിമലയുമായി ബന്ധമുണ്ട്. ഇവിടത്തെ കരോട്ടുമഠത്തിലെ കാരണവർ ശബരിമലയിലെ പൂജാരിയായിരുന്നു. പ്രായാധിക്യം മൂലം മലയ്ക്ക് പോകാൻ വയ്യാതായപ്പോൾ അദ്ദേഹം മനമുരുകി പ്രാർത്ഥിച്ചു. ഭഗവാൻ മനയുടെ നടുമുറ്റത്ത് തന്‍റെ സാന്നിദ്ധ്യം വരുത്തി അനുഗ്രഹിച്ചു. അവിടെയാണ് ഇപ്പോളുള്ള ക്ഷേത്രം നിലകൊള്ളുന്നത്.