വ്യാസമഹര്‍ഷിക്ക് കുഞ്ഞ് വേണം, പക്ഷെ സ്ത്രീയിലൂടെ വേണ്ട.
മുമ്പില്‍ ഘൃതാചി എന്ന അപ്സരസിനെ കണ്ടപ്പോള്‍ വ്യാസന് ഓര്‍മ്മ വന്നത് മേനകയുടെ പുറകെ പോയി ജീവിതം നഷ്ടപ്പെട്ട പുരൂരവസ് എന്ന രാജാവിനെ ആയിരുന്നു.
വ്യാസന്‍റെ പരിഭ്രമം കണ്ട് ഘൃതാചിയും ഭയന്നു; ഋഷി ശപിക്കുകയോ മറ്റോ ചെയ്തെങ്കില്‍!
ഘൃതാചി ഒരു തത്തയുടെ രൂപമെടുത്ത് പറന്നകന്നു.
ഇത് വ്യാസനില്‍ കാമത്തെ ഉണര്‍ത്തി.
ദേവിയുടെ മായ നോക്കണേ!
അപ്സരസ് മുമ്പില്‍ നിന്നപ്പോള്‍ ഭയം.
ഇപ്പോള്‍ ഒരു തത്തയെ കണ്ടപ്പോള്‍ കാമം.
വ്യാസന് മനസിലായില്ല തനിക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന്.
മനസ്സിനേയും ശരീരത്തേയും നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല.
എന്തെന്നാല്‍ ഇത് സംഭവങ്ങളുടെ ഒരു പരമ്പരയുടെ തന്നെ തുടക്കമാകേണ്ടതുണ്ട്.
ഇതാണ് മഹാമായയുടെ ശക്തി.
വ്യാസനെപ്പോലെയുള്ള ഒരു മഹാതാപസനെപ്പോലും ഞൊടിയിടകൊണ്ട് വിവശനാക്കാനുള്ള ശക്തി.
വ്യാസന്‍റെ ശുക്ളം സ്രവിച്ചു.
ഹോമത്തിനായി അഗ്നി കടഞ്ഞെടുക്കാന്‍ ഉപയോഗിക്കുന്ന അരണിയുടെ മേല്‍ വീണു.
അതില്‍ നിന്നും ഒരു കുഞ്ഞ് പ്രകടനായി, ശുകദേവന്‍.
തത്തയ്ക്ക് സംസ്കൃതത്തില്‍ ശുകീ എന്ന് പറയും.
ജനനത്തിന് പിന്നില്‍ ഒരു തത്ത ആയിരുന്നതു കൊണ്ട് കുഞ്ഞിന് ശുകന്‍ എന്ന് പേര് വെച്ചു.
ആശ്ചര്യം തോന്നാം, സ്ത്രീയും പുരുഷനും ബന്ധപ്പെടാതെ തന്നെ കുഞ്ഞുണ്ടാകുമോ?
ആധുനിക ശാസ്ത്രവും ഇതൊക്കെ ചെയ്യുന്നില്ലേ?
ക്ളോണിങ്ങില്‍ എവിടെയാണ് സ്ത്രീ - പുരുഷ ബന്ധം?
ഇതൊക്കെ നടന്നുകൊണ്ടിരുന്നത് വ്യാസന്‍റെ യാഗശാലയില്‍ ആയിരുന്നു.
ശുകദേവന്‍റെ ആവിര്‍ഭാവത്തോടെ യാഗശാലയില്‍ രണ്ട് അഗ്നി ഉള്ളതുപോലെ തോന്നി; അത്രക്കായിരുന്നു തേജസ്സ്.
വ്യാസന്‍ കുഞ്ഞിനെ ഗംഗാജലം കൊണ്ട് കുളിപ്പിച്ചു.
ദേവന്മാര്‍ ആ സമയത്ത് പുഷ്പവൃഷ്ടി നടത്തി.
അരണിയില്‍ നിന്നും ഉടലെടുത്ത കുഞ്ഞിനെ കാണാന്‍ ഋഷിമാരും മറ്റും വന്നുചേര്‍ന്നു.
ഒന്നായിരുന്ന വേദത്തിനെ നാലായി ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്ന് നാലായി പകുത്തത് വ്യാസമഹര്‍ഷി ആയതുകൊണ്ട്.
ഇംഗ്ളണ്ടില്‍ പതിനാറാം നൂറ്റാണ്ടില്‍ നടപ്പിലായ ട്യൂഡര്‍ പരിഷ്കാരങ്ങള്‍ അനുസരിച്ച് ക്രിസ്തീയ ദേവാലയങ്ങള്‍ രാജഭരണത്തിന്‍റെ അധീനതയിലായി. 1810 നും 1819 നുമിടയില്‍ തിരുവിതാംകൂര്‍ - കൊച്ചി രാജ്യങ്ങളുടെ ബ്രിട്ടീഷ് അധികാരിയായിരുന്ന കേണല്‍ മണ്‍റോ ഇതിനെ അനുകരിച്ച് ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. മലബാറിലെ ക്ഷേത്രങ്ങള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭരണത്തിലുമായി. ആ കാലയളവില്‍ സര്‍ക്കാരിന്‍റെ മൂന്നിലൊരു ഭാഗം വരുമാനം ക്ഷേത്രങ്ങളുടെ വസ്തുവകകളില്‍ നിന്നാണ് വന്നിരുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
സന്തോഷകരവും ആരോഗ്യകരവുമായ ജീവിതത്തിനായുള്ള ഗുരു മന്ത്രം
ഓം അംഗിരസായ വിദ്മഹേ ദണ്ഡായുധായ ധീമഹി. തന്നോ ജീവഃ പ്രചോദ....
Click here to know more..അമ്മേ നാരായണ - വരികളും വീഡിയോയും
നിത്യസത്യമായ ദേവി നിർമ്മലേ നമോസ്തുതേ.. ചോറ്റാനിക്കരയിൽ....
Click here to know more..ഭുവനേശ്വരീ പഞ്ചക സ്തോത്രം
പ്രാതഃ സ്മരാമി ഭുവനാസുവിശാലഭാലം മാണിക്യമൗലിലസിതം സുസ�....
Click here to know more..