98.0K
14.7K

Comments

Security Code

89509

finger point right
ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

വളരെ ഉപകാരപ്രദം ആയിരുന്നു.. ഓം ശ്രീ ഗുരുഭ്യോ നമഃ 🙏 -User_spie6e

പുതിയ കാര്യങ്ങൾ എല്ലാം ഈ വെബ്സൈറ്റിലൂടെ അറിയാൻ കഴിയുന്നുണ്ട് എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം -Kavitha

അറിവിൻ്റെ കലവറയാണ് വേദധാര അതേപോലെ അറിവില്ലാത്ത ഞങ്ങൾക്ക് അനുഗ്രഹവും -User_sq28xo

Read more comments

ഭയമായിരുന്നു വ്യാസമഹര്‍ഷിക്ക് വിവാഹം കഴിക്കാന്‍ - കാരണം?

സുദ്യുമ്നന്‍ പെണ്ണായി പിറന്നു.
ആണായി മാറി.
വീണ്ടും പെണ്ണായി ബുധനില്‍നിന്നും ഗര്‍ഭം ധരിച്ച് പുരൂരവസ്സിന് ജന്മം നല്‍കി.
വീണ്ടും സ്ഥിരമായി ആണായി മാറി ദീര്‍ഘകാലം രാജ്യം ഭരിച്ചു.
ഒടുവില്‍ രാജ്യഭാരം പുത്രന് കൈമാറി തപസ് ചെയ്യാന്‍ പോയി.
ധര്‍മ്മിഷ്ഠനും ജനപ്രിയനും ഉത്സാഹിയും സമര്‍ഥനും ആയിരുന്നു പുരൂരവസ്.
അക്കാലത്തെ രാജാക്കന്മാരുടെ ചുമതലകളില്‍ വളരെ പ്രധാനമായിരുന്നു വര്‍ണ്ണാശ്രമവ്യവസ്ഥയെ സുസ്ഥിരമായി വെക്കുക എന്നത്.
പുരൂരവസ് അത് വളരെ നന്നായി നിര്‍വ്വഹിച്ചു.
ജനക്ഷേമത്തിനായി വളരെയധികം യജ്ഞങ്ങളും ചെയ്തു.
ആയിരക്കണക്കിന് പേര്‍ ചേര്‍ന്ന് പരിശ്രമിച്ചാലാണ് യജ്ഞം നടത്താനുവുക.
നമുക്കറിയാം ഓണത്തിനോടനടുബന്ധിച്ച് എത്ര ലക്ഷം പേരുടെയാണ് തൊഴിലും ഉപജീവനവും നടക്കുന്നത്.

ശബരിമല പോലെ ഒരു തീര്‍ഥാടന സീസണെയാശ്രയിച്ച് എത്ര ആയിരം പേരുടെ വീട്ടിലെ അടുപ്പുകളിലാന് തീ പുകയുന്നത്.
യജ്ഞങ്ങള്‍ മഹാസംഗമങ്ങളായിരുന്നു.
സമ്പദ് വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമായിരുന്നു ഈ മഹോത്സവങ്ങള്‍.
പുരൂരവസിന്‍റെ ഭരണകാലത്ത് ഉര്‍വശി ബ്രഹ്മാവിന്‍റെ ശാപത്തിന്‍റെ ഫലമായി ഭൂമിയിലുണ്ടായിരുന്നു.
പുരൂരവസിന് ഉര്‍വശിയെ വിവാഹം ചെയ്യണമെന്ന് ആഗ്രഹം.
ഉര്‍വശി മൂന്ന് നിബന്ധനകള്‍ വെച്ചു.
ഒന്ന് - ഉര്‍വശിക്ക് പ്രിയപ്പെട്ട രണ്ട് മുട്ടനാടുകളുണ്ട്.
അവയെ സംരക്ഷിക്കണം.
രണ്ട് - ഉര്‍വശി നെയ്യല്ലാതെ മറ്റൊന്നും കഴിക്കില്ല.
മൂന്ന് - ശാരീരികബന്ധത്തിലേര്‍പ്പെടുന്ന സമയമൊഴിച്ചാല്‍ മറ്റൊരിക്കലും ഉര്‍വശി പുരൂരവസിനെ നഗ്നനായി കാണാന്‍ ഇടവരരുത്.
ഇതില്‍ ഒന്നുപോലും തെറ്റിയാല്‍ ഞാന്‍ ഇറങ്ങിപ്പോകും.
പുരൂരവസ് സമ്മതിച്ചു.
കുറച്ചു സമയത്തിനകം രാജാവ് പുരൂരവസ് പൂര്‍ണ്ണമായും ഉര്‍വശിയുടെ വശത്തിലായി.
അപ്സരസുകളുടെ കഴിവ് തന്നെ വശീകരണത്തില്‍ ആണല്ലോ?
അപ്സരസ് എന്ന വാക്കിന് സംസ്കൃതത്തില്‍ അര്‍ഥം തന്നെ സ്വര്‍വേശ്യ എന്നാണ്.
സ്വര്‍ഗലോകത്തിലെ വേശ്യമാര്‍.
പുരൂരവസ് ഭരണവും ധര്‍മ്മവുമൊക്കെ മറന്നു.
ഉര്‍വശിയെപ്പിരിഞ്ഞ് ഒരു ക്ഷണം പോലും ഇരിക്കാനാവില്ലാ എന്ന നിലയായി.
ഇങ്ങനെ പല വര്‍ഷങ്ങള്‍ കടന്നുപോയി.
ഉര്‍വശിയില്ലാതെ ഇന്ദ്രസഭയും വിരസമായി.
ഇന്ദ്രന്‍ ഗന്ധര്‍വന്മാരോട് പറഞ്ഞു:
ഉര്‍വശിയെ എങ്ങനെയെങ്കിലും തിരികെ കൊണ്ടുവരണം.
ഗന്ധര്‍വന്മാര്‍ ഭൂമിയില്‍ വന്ന് രാത്രിസമയത്ത് ഉര്‍വശിയുടെ മുട്ടനാടുകളെ കടത്തിക്കൊണ്ടു പോയി.
ആടുകള്‍ കരയുന്നത് കേട്ട് ഉറക്കമുണര്‍ന്ന ഉര്‍വശി രാജാവിനെ പഴി പറയാന്‍ തുടങ്ങി.
വലിയ വീരശൂരപരാക്രമിയാണെന്ന് പറയുന്ന അങ്ങേക്ക് എന്‍റെ രണ്ട് ആടുകളെ സംരക്ഷിക്കാന്‍ പോലുമായില്ലല്ലോ.
രാജാവ് കിടക്ക വിട്ട് ആടുകളുടെ പിന്നാലെ ഓടി, നഗ്നനാണെന്നത് ഓര്‍ക്കാതെ.
ആ സമയം നോക്കി ഗന്ധര്‍വന്മാര്‍ മിന്നല്‍ പ്രകാശിപ്പിച്ചു.
രാജാവിനെ നഗ്നനായിക്കണ്ട ഉര്‍വശി ഇറങ്ങിപ്പോയി.
ഗന്ധര്‍വന്മാര്‍ ആടുകളെ ഉപേക്ഷിച്ച് തിരിച്ചു പോയി.
ആടുകളെയും കൊണ്ട് കൊട്ടാരത്തിലെത്തിയ പുരൂരവസിന് ഉര്‍വശിയുടെ വിരഹം താങ്ങാനായില്ല.
ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു തിരിയാന്‍ തുടങ്ങി.
ഒരിക്കല്‍ കുരുക്ഷേത്രത്തില്‍ വെച്ച് ഉര്‍വശിയെ കണ്ടുമുട്ടി.
ഇനി തന്നെ വിട്ട് പോകരുതെന്ന് കേണപേക്ഷിച്ചു.
ഉര്‍വശി പറഞ്ഞു - അങ്ങേക്ക് ഇത്രക്ക് വിവരമില്ലേ?
ഞങ്ങള്‍ സ്വര്‍ഗലോകത്തിലെ വേശ്യകളാണ്.
ഞങ്ങള്‍ക്ക് ആരോടും സ്ഥിരമായി പ്രണയമൊന്നുമില്ലാ.
ഞങ്ങളുടെ കാര്യം സാധിക്കണം.
അത്രയേ ഞങ്ങള്‍ക്കുള്ളൂ.
പുരൂരവസ് ആജീവനാന്തം ഹൃദയം പൊട്ടി ഒരു ഭ്രാന്തനെപ്പോലെ ജീവിച്ചു.
ഇതായിരുന്നു വ്യാസമഹര്‍ഷിയുടെ ഭയം.
കുഞ്ഞ് വേണം.
പക്ഷെ എങ്ങനെ മുന്നില്‍ക്കാണുന്ന അപ്സരസിനെ വിശ്വസിക്കും?

Knowledge Bank

എന്താണ് ഭഗവതി എന്നതിന്‍റെ അര്‍ഥം?

ഐശ്വര്യം, ധര്‍മ്മം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം ഇവയാറിനേയും ഭഗങ്ങള്‍ എന്നാണ് പറയുന്നത്. ഇതാറും ഉള്ളതുകൊണ്ടാണ് അമ്മയെ ഭഗവതി എന്ന് പറയുന്നത്.

ആരാണ് ഗണപതിയുടെ പത്നിമാര്‍?

സിദ്ധിയും ബുദ്ധിയും.

Quiz

രാമായണത്തിന്‍റെ ഒടുവിലത്തെ കാണ്ഡത്തിന്‍റെ പേര് ?

Recommended for you

ശുകദേവന്‍റെ അദ്ഭുതകരമായ ജനനം

ശുകദേവന്‍റെ അദ്ഭുതകരമായ ജനനം

ഇത് വ്യാസനില്‍ കാമത്തെ ഉണര്‍ത്തി. ദേവിയുടെ മായ നോക്കണേ! ....

Click here to know more..

നന്ദിനി ഒരു പുഴയായി ജന്മമെടുത്തതിന്‍റെ ഐതിഹ്യം

നന്ദിനി ഒരു പുഴയായി ജന്മമെടുത്തതിന്‍റെ ഐതിഹ്യം

നന്ദിനി ഒരു പുഴയായി ജന്മമെടുത്തതിന്‍റെ ഐതിഹ്യം....

Click here to know more..

ദുർഗാ കവചം

ദുർഗാ കവചം

ശ്രീനാരദ ഉവാച. ഭഗവൻ സർവധർമജ്ഞ സർവജ്ഞാനവിശാരദ. ബ്രഹ്മാണ�....

Click here to know more..