ഇതിനെക്കുറിച്ച് രണ്ട് അഭിപ്രായമുണ്ട്. 1. തുളുസന്യാസിയായ ദിവാകരമുനി. 2.വില്വമംഗലം സ്വാമിയാര്‍.
കൊല്ലവർഷം 925 മകരം അഞ്ച് പൂർവപക്ഷ സപ്തമിയിൽ ബുധനാഴ്ച രേവതി നക്ഷത്രത്തില്‍ അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ മഹാരാജാവാണ് തൃപ്പടിദാനം ചെയ്തത്.
ജന്മാദ്യസ്യ യതോഽന്വയാദിതരതശ്ചാർഥേഷ്വഭിജ്ഞഃ സ്വരാട്। തേനേ ബ്രഹ്മ ഹൃദാ യ ആദികവയേ മുഹ്യന്തി യത്സൂരയഃ। തേജോവാരിമൃദാം യഥാ വിനിമയോ യത്ര ത്രിസർഗോഽമൃഷാ। ധാമ്നാ സ്വേന സദാ നിരസ്തകുഹകം സത്യം പരം ധീമഹി। ഭാഗവതത്തിലെ �....
ജന്മാദ്യസ്യ യതോഽന്വയാദിതരതശ്ചാർഥേഷ്വഭിജ്ഞഃ സ്വരാട്।
തേനേ ബ്രഹ്മ ഹൃദാ യ ആദികവയേ മുഹ്യന്തി യത്സൂരയഃ।
തേജോവാരിമൃദാം യഥാ വിനിമയോ യത്ര ത്രിസർഗോഽമൃഷാ।
ധാമ്നാ സ്വേന സദാ നിരസ്തകുഹകം സത്യം പരം ധീമഹി।
ഭാഗവതത്തിലെ ആദ്യത്തെ ശ്ലോകത്തിലെ ജന്മാദ്യസ്യ എന്നതിന്‍റെ അര്‍ഥം വിശദമായി നമ്മള്‍ കണ്ടു.
അടുത്തത് - യതോന്വയാദിതരശ്ച.
ഇതില്‍ രണ്ട് പദങ്ങളുണ്ട് - അന്വയാത്, ഇതരതശ്ച.
എന്തെങ്കിലുമൊന്ന് ഉണ്ടാക്കണമെങ്കില്‍ ഒരു അസംസ്കൃത വസ്തുവും ഉണ്ടാക്കാന്‍ ഒരാളും വേണം.
ഒരു മണ്‍കുടം ഉണ്ടാക്കണമെങ്കില്‍ അസംസ്‍കൃത വസ്തു കളിമണ്ണ്.
ഉണ്ടാക്കാന്‍ ഒരാള്‍.
അപ്പോള്‍ പ്രപഞ്ചസൃഷ്ടിക്ക് എന്താണ് അസംസ്കൃത വസ്തു?
ആരാണ് നിര്‍മ്മാതാവ്?
ഒരു ശാസ്ത്രം പറയും ബ്രഹ്മമാണ് നിര്‍മ്മാതാവ്, പ്രകൃതിയാണ് അസംസ്കൃത വസ്തു.
മറ്റൊരു ശാസ്ത്രം പറയും പ്രകൃതിയാണ് നിര്‍മ്മാതാവ്, ബ്രഹ്മമാണ് അസംസ്കൃത വസ്തു.
ഈ ആശയക്കുഴപ്പത്തിന് ഉത്തരമാണ് ഭാഗവതം ഇവിടെത്തരുന്നത്.
നിര്‍മ്മാതാവും ഭഗവാന്‍ തന്നെ.
അസംസ്കൃത വസ്തുവും ഭഗവാന്‍ തന്നെ.
സൃഷ്ടിക്കുന്നതും പാലിക്കുന്നതും സംഹരിക്കുന്നതും മൂന്നും ഭഗവാന്‍ തന്നെ.
പ്രളയത്തില്‍ എന്താണ് സംഭവിക്കുന്നത്?
വൈക്കോല്‍ കൂനക്ക് തീ പിടിച്ചപോലെ എല്ലാം നശിക്കുകയാണോ?
അല്ല.
കടലില്‍നിന്നും ഒരു തിരയുയര്‍ന്ന് തിരിച്ച് കടലില്‍ത്തന്നെ വീണ് ഇല്ലാതാകുന്നതുപോലെയാണ് പ്രളയകാലത്ത് ഈ പ്രപഞ്ചത്തിന് സംഭവിക്കുന്നത്.
ആ തിരയിലുണ്ടായിരുന്ന വെള്ളം എവിടെയും പോകുന്നില്ലാ.
അത് ആ കടലില്‍ത്തന്നെയുണ്ട്.
ആ വെള്ളത്തില്‍ വീണ്ടുമൊരു തിരയായി ഉയര്‍ന്നുവരുവാനുള്ള ശക്തിയുമുണ്ട്.
തിരകള്‍ തമ്മില്‍ സാമ്യമുണ്ട്.
ഒരു തിര ആനയെപ്പോലെയും അടുത്ത തിര കുതിരയെപ്പോലെയുമല്ല.
അതിന്‍റെയര്‍ഥം ഈ തിരകള്‍ ഉണ്ടാകുന്നതിന് പിന്നില്‍ ഒരു ബുദ്ധിയും അറിവും പ്രവര്‍ത്തിക്കുന്നുണ്ട്.
തിരകള്‍ തമ്മില്‍ സാമ്യമുള്ളത് ഏതോ ഒരു ശക്തി അതിനെ നിയന്ത്രിക്കുന്നത് കൊണ്ടല്ലേ?
മേഘങ്ങളെ നോക്കൂ.
ഇപ്പോഴുള്ള രൂപമായിരിക്കില്ലാ അടുത്ത നിമിഷത്തില്‍.
അവിടെ നിയന്ത്രണമില്ലെന്നല്ല.
അവിടെ നിയന്ത്രണം മറ്റൊരു രീതിയിലാണ്.
ഈ കടല്‍ ഭഗവാനാണെന്ന് വിചാരിക്കുക.
കടലില്‍ തിരകളെ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തു വെള്ളവുമുണ്ട്,
തിരകളെ ഉണ്ടാക്കാനുള്ള അറിവുമുണ്ട്.
അതുപോലെ തന്നെ ഭഗവാനാണ് ഈ പ്രപഞ്ചത്തെ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തു.
ഭഗവാന്‍റെ പക്കലാണ് ഈ പ്രപഞ്ചത്തെ ഉണ്ടാക്കാനുള്ള അറിവ്, ജ്ഞാനം ഉള്ളത്.
ഒരു കമ്പ്യൂട്ടര്‍ എടുത്തു നോക്കൂ.
അത് സ്വിച്ച് ഓഫ് ചെയ്തെന്നുവെച്ച് അതിനുള്ളിലെ ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും ഇല്ലാതാകുന്നില്ലല്ലോ?
ഇത് പോലെയാണ് പ്രളയവും.
സൃഷ്ടി തന്നെ രണ്ട് തരത്തിലുണ്ട്.
ഒന്നില്‍ നമുക്ക് നിര്‍മ്മാതാവിനെ നേരിട്ടു കാണാന്‍ സാധിക്കില്ല.
നദികള്‍, മലകള്‍ ഇവയുടെയൊക്കെ നിര്‍മ്മാതാവിനെ നമ്മള്‍ കണ്ടിട്ടില്ല.
മേശ, കസേര ഇതിന്‍റെയൊക്കെ നിര്‍മ്മാതാക്കളെ നമുക്ക് നേരിട്ട് കാണാന്‍ സാധിക്കും.
പക്ഷെ ഈ രണ്ട് തരം സൃഷ്ടിയും ചെയ്യുന്നത് ഭഗവാന്‍ തന്നെയാണ്.
ഒന്ന് നേരിട്ടാണെങ്കില്‍ മറ്റേത് ഒരാളെ ഉപയോഗിച്ച്.
അന്വയാത്, ഇതരതശ്ച എന്ന രണ്ട് പദങ്ങള്‍ ഇതിനെയും സൂചിപ്പിക്കുന്നുണ്ട്.
അസംസ്കൃതവസ്തു, നിര്‍മ്മാതാവ് എന്നതും,
പ്രത്യക്ഷമായി ചെയ്യുന്ന സൃഷ്ടി, പരോക്ഷമായി ചെയ്യുന്ന സൃഷ്ടി എന്നതും.
അടുത്തത് - അര്‍ഥേഷ്വഭിജ്ഞഃ
അഭിജ്ഞഃ എന്നാല്‍ അറിവുള്ളയാള്‍.
അര്‍ഥം എന്നാല്‍ ലക്ഷ്യങ്ങള്‍.
പ്രപഞ്ചത്തില്‍ എല്ലാത്തിനും ഒരു വ്യവസ്ഥയുണ്ട്.
പ്രപഞ്ചം താറുമാറായി കിടക്കുകയൊന്നുമല്ല.
പ്രപഞ്ചം നിലവില്‍ വരുന്നതു തന്നെ ഒട്ടനവധി ഉദ്ദേശ്യങ്ങളോടെയാണ്, ലക്ഷ്യങ്ങളോടെയാണ്.
ഈ നടക്കുന്ന കാര്യങ്ങള്‍ക്കൊക്കെയും ഒരു ക്രമമുണ്ട്.
വേനല്‍ക്കാലം കഴിഞ്ഞാല്‍ മഴക്കാലം വരുന്നില്ലേ?
പകല്‍ കഴിഞ്ഞാല്‍ രാത്രി വരുന്നില്ലേ?
ഒരു കുഞ്ഞ് പിറന്നാല്‍ വളരുന്നില്ലേ?
വ്യക്തികളുടെ തലത്തിലും ലക്ഷ്യങ്ങളില്ലേ?
നമ്മളെല്ലാവരും ജീവിക്കുന്നത് പല ഉദ്ദേശ്യങ്ങളോടും ലക്ഷ്യങ്ങളോടുമല്ലേ?
ഇങ്ങനെ കോടാനുകോടി ഉദ്ദേശ്യങ്ങളോടെയും ലക്ഷ്യങ്ങളോടെയും ഉള്ള പ്രവൃത്തികളാണ് പ്രപഞ്ചത്തില്‍ നടന്നുകൊണ്ടേയിരിക്കുന്നത്.
ഒരു പരുന്ത് ആകാശത്തുനിന്നും പറന്നിറങ്ങുന്നുവെങ്കില്‍ ഇരയെക്കണ്ട് അതിനെ പിടിക്കാനായിരിക്കും.
ഇങ്ങനെയുള്ള കോടാനുകോടി ലക്ഷ്യങ്ങളെ ബോധപൂര്‍വം കൊണ്ടുവരുന്നതും അവയെ നടത്തിയെടുക്കുന്നതും ഭഗവാനാണ്.
എന്നിരുന്നാലും ഭഗവാന്‍ ഇതിലൊന്നും ആസക്തനല്ല.
ഇതാണ് അര്‍ഥേഷ്വഭിജ്ഞഃ എന്നതിന്‍റെ അര്‍ഥം.
ശുക്ല യജുവേദത്തിൽ നിന്നുള്ള രുദ്രപാഠം
ഓം നമസ്തേ രുദ്ര മന്യവ ഉതോ ത ഇഷവേ നമഃ . ബാഹുഭ്യാമുത തേ നമഃ ......
Click here to know more..സംരക്ഷണം, ജ്ഞാനം, ശക്തി, വ്യക്തത എന്നിവയ്ക്കുള്ള മന്ത്രം
ലേഖർഷഭായ വിദ്മഹേ വജ്രഹസ്തായ ധീമഹി തന്നഃ ശക്രഃ പ്രചോദയാ....
Click here to know more..ദുർഗാ സ്തവം
സന്നദ്ധസിംഹസ്കന്ധസ്ഥാം സ്വർണവർണാം മനോരമാം. പൂർണേന്ദു�....
Click here to know more..