വിശ്വത്തിലെ ചൈതന്യവത്തായ വിഷ്ണുക്ഷേത്രങ്ങളില്‍ ഉത്കൃഷ്ടവും ഭക്തര്‍ക്കുമേല്‍ അനുഗ്രഹം കോരിച്ചൊരിയുന്നതുമായ ദിവ്യസ്ഥാനമാണ് ഗുരുവായൂര്‍.

ഗുരുവായൂരിലെ വിഗ്രഹുവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലേക്ക് ഒന്ന് കണ്ണോടിക്കാം.

ഭഗവാന്‍ വൈകുണ്ഠത്തിലേക്ക് മടങ്ങുന്നു

കംസാദികളുടെ നിഗ്രഹവും കുരുക്ഷേത്രയുദ്ധവും യാദവവംശത്തിന്‍റെ ഉന്മൂലനവും നടത്തിയതിനു ശേഷം ഭഗവാന്‍ ഉദ്ധവരെ വിളിച്ച് പറഞ്ഞു: എന്‍റെ അവതാരോദ്ദേശ്യം നിറവേറിക്കഴിഞ്ഞിരിക്കുന്നു.

കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ദ്വാരക സമുദ്രത്തില്‍ മുങ്ങിത്താഴും.

ദ്വാരകയില്‍ യദുകുലശ്രേഷ്ഠര്‍ പൂജിച്ചുവരുന്ന പാതാളാഞ്ജനശിലയില്‍ തീര്‍ത്ത അതിവിശിഷ്ടമായ ഈ വിഗ്രഹത്തെ പരശുരാമക്ഷേത്രത്തില്‍ (കേരളം) പ്രതിഷ്ഠിക്കണം.

ഞാന്‍ ഭൂമി വിട്ട് പോയാലും ഈ വിഗ്രഹത്തില്‍ എന്‍റെ പരിപൂര്‍ണ്ണ ചൈതന്യം എപ്പോഴും ഉണ്ടായിരിക്കും.

ഈ വിഗ്രഹത്തെ ദര്‍ശിച്ചാല്‍ എന്നെ നേരിട്ട് ദര്‍ശിക്കുന്ന ഫലം ലഭിക്കും.

ഇങ്ങനെ അരുളിച്ചെയ്തതിനു ശേഷം ഭഗവാന്‍ അപ്രത്യക്ഷനായി.

ഗുരുവും വായുവും വിഗ്രഹവുമായി വരുന്നു

ഉദ്ധവര്‍ ആ വിഗ്രഹവുമായി ദേവഗുരു ബൃഹസ്പതിയുടെ പക്കലെത്തി ഭഗവാന്‍റെ ആജ്ഞ അറിയിച്ചു.

ഭഗവാന്‍ പറഞ്ഞ സ്ഥലം ഏതെന്നറിയാതെ വ്യാകുലപ്പെട്ട ഇരുവരുടേയും സഹായത്തിന് വായുദേവനെത്തി.

കേരളദേശത്ത് ഒരു ദിവ്യസരസ്സും ഉദ്യാനങ്ങളും കൊണ്ട് മനോരമാക്കപ്പെട്ടതും സാക്ഷാല്‍ മഹേശ്വരന്‍റേയും ഉമയുടേയും സാന്നിദ്ധ്യമുള്ളതും മുനിമാരും സിദ്ധന്മാരും തപസ്സ് ചെയ്യുന്നതുമായ ഒരിടമുണ്ട് (മമ്മിയൂര്‍).

അത് ഭഗവാനെ പ്രതിഷ്ഠിക്കാന്‍ ഉത്തമമായിരിക്കും എന്ന് വായുദേവന്‍ അഭിപ്രായപ്പെട്ടു.

മൂന്ന് പേരും വിഗ്രഹവുമായി ആകാശമാര്‍ഗ്ഗേണ ഗുരുവായൂരെത്തുകയും കാര്‍ത്തിക മാസത്തിലെ ഉത്ഥാന ഏകാദശിയുടെ അന്ന് ധനുര്‍ലഗ്നത്തില്‍ ഉമാമഹേശ്വരന്മാരുടെയും മറ്റ് ദേവന്മാരുടേയും മുനിമാരുടേയും സാന്നിദ്ധ്യത്തില്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു.

ഗുരുവും വായുവും ചേര്‍ന്ന് കണ്ടെത്തിയ ഊരിന്‍റെ നാമം ഗുരുവായൂര്‍ എന്നായിത്തീര്‍ന്നു.

ഓം നമോ നാരായണായ



148.5K
22.3K

Comments

Security Code

91459

finger point right
അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

നന്ദി. 🙏 ഇവിടെ ധാരാളം അറിവുകൾ പങ്കുവയ്ക്കുന്നു. -Mini PS Nair

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

ഓരോ ദിവസവും ആകാംഷയോടെ കാത്തിരിക്കും വേദധാര മെസ്സേജ് വരാൻ എല്ലാവർക്കും നല്ലത് varatte -ശ്രീകുമാർ എം

Read more comments

Knowledge Bank

ഏത് കടലിലാണ് ദ്വാരക മുങ്ങിയത്?

അറബിക്കടലില്‍.

ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രവും കായംകുളം കൊച്ചുണ്ണിയും

കായംകുളം - ഹരിപ്പാട് റൂട്ടിലാണ് ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രം. അഗ്നി ഭഗവാനാണ് ഇവിടെ പ്രതിഷ്ഠ നിര്‍വ്വഹിച്ചത്. കായംകുളം കൊച്ചുണ്ണി ഈ ക്ഷേത്രനടയിലെ ഒരു കടയിലാണ് ജോലിയെടുത്തിരുന്നത്. ഒരിക്കല്‍ കടയുടമ ഇല്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ ശര്‍ക്കര ആവശ്യം വന്നു. ഉടമയുടെ വീട്ടിലാണ് ശര്‍ക്കര സൂക്ഷിച്ചിരുന്നത്. കൊച്ചുണ്ണി മതില്‍ ചാടിക്കടന്ന് അതെടുത്തുകൊടുത്തു. വിവരമറിഞ്ഞ കടയുടമ കൊച്ചുണ്ണിയെ പിരിച്ചുവിട്ടു. ഭഗവാനെ ഇങ്ങനെ സേവിച്ചതുകൊണ്ടാവാം കൊച്ചുണ്ണിക്ക് നീതിബോധം കൈവന്നത്.

Quiz

ശിവപുരാണമനുസരിച്ച് ശിവോപാസനക്കുള്ള ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗ്ഗമേതാണ് ?

Recommended for you

പഠിപ്പില്‍ വിജയത്തിന് സരസ്വതി മന്ത്രം

പഠിപ്പില്‍ വിജയത്തിന് സരസ്വതി മന്ത്രം

ഓം ഹ്രീം ഹ്സൗം ഹ്രീം ഓം സരസ്വത്യൈ നമഃ ഓം ഹ്രീം ഹ്സൗം ഹ്ര�....

Click here to know more..

ശിവ പാർവതീ മന്ത്രം

ശിവ പാർവതീ മന്ത്രം

ഹ്രീം ഓം ഹ്രീം നമഃ ശിവായ....

Click here to know more..

സരസ്വതീ നദീ സ്തോത്രം

സരസ്വതീ നദീ സ്തോത്രം

വാഗ്വാദിനീ പാപഹരാസി ഭേദചോദ്യാദികം മദ്ധര ദിവ്യമൂർതേ. സു....

Click here to know more..