മകര രാശിയുടെ 23 ഡിഗ്രി 20 മിനിട്ട് മുതല്‍ കുംഭ രാശിയുടെ 6 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് അവിട്ടം.
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഇരുപത്തി മൂന്നാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് അവിട്ടത്തിന്‍റെ പേരാണ് α Sualocin to δ Delphini.
സ്വഭാവം, ഗുണങ്ങള്‍
- ധനസമൃദ്ധി
- ഉദാരമതി
- എവിടെയും ഇടിച്ചുകയറുന്ന സ്വഭാവം
- അത്യാഗ്രഹം
- സൂക്ഷ്മബുദ്ധി
- മുന്നേറാന്‍ തിടുക്കം
- ആരോഗ്യത്തെ അവഗണിക്കും
- പണമുണ്ടാക്കുന്നതാകും ജീവിതലക്ഷ്യം
- സ്വതന്ത്ര ചിന്താഗതി
- ജോലിയില്‍ സാമര്‍ഥ്യം
- ആത്മീയത
- സ്വാര്‍ഥത
- കൃതഘ്നത
- ആത്മവിശ്വാസം
- രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിവ്
- കുടുംബകാര്യങ്ങളില്‍ താത്പര്യം
- പ്രതികാരബുദ്ധി
- കര്‍ക്കശസ്വഭാവം
അവിട്ടം ഒന്ന്, രണ്ട് പാദക്കാര്‍ മാത്രം
- ജാഗരൂകത
- ചുറുചുറുക്ക്
- സാഹസികത
- സ്വാധീനം
അവിട്ടം മൂന്ന്, നാല് പാദക്കാര്‍ മാത്രം
- സമൂഹത്തില്‍ ഇഴുകിച്ചേരും
- അന്വേഷണബുദ്ധി
- ക്ഷണയുക്തി
- മുന്‍കോപം
പ്രതികൂലമായ നക്ഷത്രങ്ങള്‍
- പൂരൂരുട്ടാതി
- രേവതി
- ഭരണി
- അവിട്ടം ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം - മകം, പൂരം, ഉത്രം ചിങ്ങം രാശി
- അവിട്ടം മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - ഉത്രം കന്നി രാശി, അത്തം, ചിത്തിര കന്നി രാശി
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
ആരോഗ്യ പ്രശ്നങ്ങള്‍
അവിട്ടം ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം
- കാലില്‍ പരുക്ക്
- കുരുക്കള്‍
- എക്കിട്ടം
- മനം പുരട്ടല്‍
അവിട്ടം മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം
- കാലില്‍ പരുക്ക്
- രക്തദൂഷ്യം
- നെഞ്ചിടിപ്പ്
- മയങ്ങി വീഴല്‍
- ഹൃദ്രോഗം
- രക്തസമ്മര്‍ദ്ദം
- വെരിക്കോസ്
തൊഴില്‍
അവിട്ടം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
അവിട്ടം ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം
- ഡോക്ടര്‍
- ഘനനം
- ജിയോളജി
- എഞ്ചിനീയര്‍
- തൊഴില്‍ വകുപ്പ്
- പുനരധിവാസം
- ജയില്‍ അധികാരി
- വ്യവസായം
- ഉപകരണങ്ങള്‍
- സ്പെയര്‍ പാര്‍ട്ട്സ്
- സിമന്റ്
- ധാതുക്കള്‍
- കണ്ണാടി
- മദ്യം
- ചണവ്യവസായം
അവിട്ടം മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം
- ടി.വി.
- ഫോണ്‍
- വൈദ്യുതി വകുപ്പ്
- ന്യൂക്ളിയാര്‍ സയന്‍സ്
- ശാസ്ത്രജ്ഞന്
- കൊറിയര്‍
- പ്രിന്റിങ്ങ്
- അന്വേഷണം
- കൃഷി
- പട്ട് വ്യവസായം
- ചണവ്യവസായം
- ഘനനം
- ഇരുമ്പുരുക്ക് വ്യവസായം
- തുകല്‍
- പോലീസ്
- രക്ഷാപ്രവര്‍ത്തനം
അവിട്ടം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?
അനുകൂലമാണ്.
അനുകൂലമായ രത്നം
പവിഴം
അനുകൂലമായ നിറം
ചുവപ്പ്, കറുപ്പ്, കടുംനീല
അവിട്ടം നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍
അവകഹഡാദി പദ്ധതിയനുസരിച്ച് അവിട്ടം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-
- ഒന്നാം പാദം - ഗാ
- രണ്ടാം പാദം - ഗീ
- മൂന്നാം പാദം - ഗൂ
- നാലാം പാദം - ഗേ
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
ഈ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ് -
- അവിട്ടം ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം - സ, ഓ, ഔ, ട, ഠ, ഡ, ഢ
- അവിട്ടം മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - ഏ, ഐ, ഹ, അം, ക്ഷ, ത, ഥ, ദ, ധ, ന
ദാമ്പത്യജീവിതം
കുടുംബത്തില്‍ സമൃദ്ധിയുണ്ടാകും.
സ്ത്രീകള്‍ക്ക് ദാമ്പത്യജീവിതത്തില്‍ വിഷമതകളുണ്ടാകാം.
പരിഹാരങ്ങള്‍
അവിട്ടം നക്ഷത്രക്കാര്‍ക്ക് പൊതുവെ ബുധന്‍റേയും, വ്യാഴത്തിന്‍റേയും, ശുക്രന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.
ഈ പരിഹാരങ്ങള്‍ ചെയ്യാം.
മന്ത്രം
ഓം വസുഭ്യോ നമഃ
അവിട്ടം നക്ഷത്രം
- ദേവത - വസുക്കള്‍
- അധിപന് - കുജന്
- മൃഗം - മനുഷ്യന്
- പക്ഷി - മയില്‍
- വൃക്ഷം - വന്നി
- ഭൂതം - ആകാശം
- ഗണം - അസുരഗണം
- യോനി - പുലി (സ്ത്രീ)
- നാഡി - മദ്ധ്യം
- ചിഹ്നം - ഡ്രം
Comments
ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ
വേദധാര ഒത്തിരിയൊത്തിരി നല്ല കാര്യങ്ങൾ പഠിപ്പിച്ചു തരുന്നുണ്ട്. നന്ദി. ഞങ്ങളുടെ ഭാഗ്യമാണ് വേദധാര🙏🙏 -മധുസൂദനൻ പിള്ള .
Vedadhara content is very super high level knowledge comman man can understand -Nagaskandan Namboothiri
നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ
ഒരുപാട് നന്ദി ഉണ്ട്. പ്രണാമം 🙏🏼 -User_sotz5l
Read more comments
Knowledge Bank
അമ്പത്തൊന്നർച്ചന
മലയരയന്മാരുടെ ഒരു ആരാധനാ സമ്പ്രദായമാണിത്. അമ്പത്തൊന്നിലകളിൽ അമ്പത്തിയൊന്ന് പ്രാവശ്യം നൈവേദ്യം വിളമ്പി ദേവതകൾക്ക് സമർപ്പിക്കുന്നു.
ഹനുമാൻ ചാലിസയുടെ പ്രാധാന്യം എന്താണ്?
ഹനുമാൻ സ്വാമിയുടെ ഗുണങ്ങളെയും പ്രവൃത്തികളെയും പ്രകീർത്തിക്കുന്ന ഗോസ്വാമി തുളസീദാസ് ജി രചിച്ച ഒരു ഭക്തിഗീതമാണ് ഹനുമാൻ ചാലിസ. സംരക്ഷണം, ധൈര്യം, അനുഗ്രഹം എന്നിവ ആവശ്യമുള്ള സമയങ്ങളിൽ അല്ലെങ്കിൽ ദിനചര്യയുടെ ഭാഗമായി നിങ്ങൾക്ക് അത് പാരായണം ചെയ്യാം.