ബുധന്‍റെ മകനായിരുന്നു പുരൂരവസ്.
ഉര്‍വശി മൂലം തന്‍റെ സല്‍പ്പേര് നഷ്ടപ്പെട്ട പുരൂരവസ്.
വ്യാസന്‍ തന്‍റെ അപ്പോഴത്തെ അവസ്ഥയെ ഇതുമായി താരതമ്യപ്പെടുത്തുകയാണ്.
വ്യാസമഹര്‍ഷിക്കൊരു പുത്രന്‍ വേണമെന്നാഗ്രഹമുണ്ട്.
പക്ഷെ ജീവിതത്തില്‍ സ്ത്രീ വേണ്ടാ.
ഇല്ലെങ്കില്‍ ചിലപ്പോള്‍ പുരൂരവസിന് പറ്റിയപോലെ ആകും.
സുദ്യുമ്നനെപ്പറ്റി നമ്മള്‍ നേരത്തേ കണ്ടു.
പെണ്ണായി പിറന്നു,
പിന്നീട് വസിഷ്ഠ മഹര്‍ഷി ആണാക്കി മാറ്റി.
വീണ്ടും ഒരു ശാപം മൂലം പെണ്ണായി മാറി.
പെണ്‍രൂപത്തില്‍ സുദ്യുമ്നന്‍റെ പേരാണ് ഇളാ.
ഇളയുടേയും ബുധന്‍റേയും മകനാണ് പുരൂരവസ്.
പുരൂരവസിന് ജന്മം നല്‍കിയതിനുശേഷം ഇളയ്ക്ക് വീണ്ടും പുരുഷനാകണമെന്ന് ആഗ്രഹം വന്നു.
പിന്നെ കൈലാസത്തില്‍ പോയി ദേവിയുടെ അനുഗ്രഹം കൊണ്ട് എന്നെന്നേക്കുമായി പുരുഷനായി മാറി.
വളരെക്കാലം രാജ്യം ഭരിച്ചതിനുശേഷം സുദ്യുമ്നന്‍ തപസ് ചെയ്യാനായി വനത്തിലേക്ക് പോയി.
അവിടെ നാരദമഹര്‍ഷി സുദ്യുമ്നന് ദേവിയുടെ നവാര്‍ണ്ണമന്ത്രത്തിന്‍റെ ദീക്ഷ നല്‍കി.
തപസിന്‍റെയൊടുവില്‍ ദേവി സിംഹാരൂഢയായി സുദ്യുമ്നന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
സുദ്യുമ്നന്‍ ദേവിയെ സ്തുതിക്കാന്‍ തുടങ്ങി.
ദേവിയെപ്പറ്റി പല കാര്യങ്ങളും ഈ സ്തുതിയില്‍നിന്നും മനസിലാക്കാം.
അമ്മയുടെ പ്രസിദ്ധവും എല്ലാ ലോകങ്ങള്‍ക്കും നല്ലത് മാത്രം ചെയ്യുന്നതുമായ രൂപം എനിക്കിപ്പോള്‍ കാണാം.
ദേവന്മാരാല്‍ സേവിക്കപ്പെടുന്നതും എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരുന്നതുമായ അമ്മയുടെ തൃപ്പാദങ്ങളില്‍ ഞാന്‍ നമിക്കുന്നു.
ഈ രൂപത്തിന്‍റെ മഹിമയെപ്പറ്റി അറിഞ്ഞവരാരുണ്ട്?ഋഷിമാരും മുനിമാരും പോലും അമ്മയെ കാണുന്ന മാത്രയില്‍ എല്ലാം മറക്കുന്നു.
അമ്മയെക്കണ്ട് അവര്‍ പോലും വിസ്മയിച്ച് എല്ലാം മറക്കുന്നു.
എന്നെപ്പോലെ ഒരു സാധാരണക്കാരന് അമ്മ ദര്‍ശനമരുളി അനുഗ്രഹിച്ചത് ഒരതിശയം തന്നെയാണ്.
ശിവന്‍, വിഷ്ണു, ബ്രഹ്മാവ്, ഇന്ദ്രന്‍, സൂര്യന്‍, കുബേരന്‍, അഗ്നി, വരുണന്‍, വായു, സോമന്‍, അഷ്ടവസുക്കള്‍ ഇവര്‍ക്കാര്‍ക്കും തന്നെ അമ്മയുടെ കഴിവുകളെപ്പറ്റി പൂര്‍ണ്ണമായി അറിയില്ലാ.
അങ്ങനെയുള്ളപ്പോള്‍ ഒരു സാധാരണ മനുഷ്യന് എങ്ങനെ അമ്മയെപ്പറ്റി അറിയാന്‍ സാധിക്കും?
വിഷ്നൂ കരുതുന്നത് അമ്മ ലക്ഷ്മിയാണെന്നാണ്.
ബ്രഹ്മാവ് കരുതുന്നത് അമ്മ സരസ്വതിയാണെന്നാണ്.
ശിവന്‍ കരുതുന്നത് അമ്മ പാര്‍വതിയാണെന്നാണ്.
എന്നാല്‍ ഇവര്‍ക്ക് അമ്മയുടെ നിര്‍ഗുണ സ്വരൂപത്തെപ്പറ്റി അറിയാന്‍ സാധിച്ചിട്ടില്ലാ.
അമ്മയുടെ എന്തും സാധിച്ച് കൊടുക്കുന്ന അനുഗ്രഹശക്തിക്കു മുന്നില്‍ ഞാന്‍ എത്രയോ ചെറിയവനാണ്.
അമ്മയെ ഭക്തിയോടെ പൂജിക്കുന്നവര്‍ക്കുമേല്‍ അമ്മ എന്നും കരുണ കാണിക്കുമെന്നെനിക്കറിയാം.
അമ്മയെ ലക്ഷ്മിയുടെ രൂപത്തില്‍ തന്‍റെ ഭാര്യയായി ലഭിച്ചതുകൊണ്ട് മാത്രം ഭഗവാന്‍ തൃപ്തനല്ലെന്ന് തോന്നുന്നു.
കണ്ടില്ലേ അമ്മയെക്കൊണ്ട് തന്‍റെ കാല് തിരുമ്മിക്കുന്നത്.
ഭഗവാന് അറിയാമായിരിക്കാം അമ്മയുടെ കരസ്പര്‍ശം കൊണ്ടാണ് ഭഗവാന്‍റെ പാദങ്ങള്‍ ഇത്രകണ്ട് പവിത്രമാകുന്നതെന്ന്.
അതിനുവേണ്ടിയായിരിക്കും ഇത് ചെയ്യിക്കുന്നത്.
ഇവിടെയിപ്പോള്‍ ഞാന്‍ കാണുന്നത് ഭഗവാന്‍ അമ്മയുടെ കാല്‍ച്ചുവട്ടില്‍ നില്‍ക്കുന്നതായാണ്.
അമ്മയുടെ പാദസ്പര്‍ശത്തിനായി ഉറ്റു നോക്കിക്കൊണ്ട്.
സുന്ദരികളുടെ പാദസ്പര്‍ശമേറ്റ് പുഷ്പിക്കാനായി ഉറ്റുനോക്കുന്ന അശോകമരത്തിനെപ്പോലെ.
ഭഗവാന്‍റെ മറിടത്തില്‍ അമ്മയിരിക്കുന്നത് കണ്ടാല്‍ തോന്നും കാര്‍മേഘങ്ങള്‍ക്കു നടുവിലെ മിന്നല്‍പ്പിണരാണെന്ന്.
ജഗദീശ്വരന്‍റെ മാറിലിരുന്ന് അമ്മ ഭഗവാനെ സ്വന്തം വാഹനം പോലെയല്ലെ ഉപയോഗിക്കുന്നത്.
പണമില്ലാത്തവനെ ആര്‍ക്കും വേണ്ടാ.
അമ്മയെങ്ങാനും ഭഗവാനെ വിട്ടുപോയാല്‍ ഭഗവാന്‍റെ അവസ്ഥ എന്താകും?
എനിക്ക് തോന്നുന്നത് ബ്രഹ്മാദി ദേവന്മാനെല്ലാം ഒരിക്കല്‍ എന്നെപ്പോലെ തന്നെ സ്ത്രീരൂപത്തിലായിരുന്നിരിക്കാം.
അമ്മയായിരിക്കാം അവരെ അനുഗ്രഹിച്ച് പുരുഷന്മാരാക്കിയത്.
എനിക്ക് തോന്നുന്നത് അമ്മ സ്ത്രീയുമല്ലാ, പുരുഷനുമല്ലാ, നിര്‍ഗുണയുമല്ലാ, സഗുണയുമല്ലാ.
എന്തൊക്കെയായാലും എനിക്ക് ഒരു പ്രാര്‍ഥനയേ ഉള്ളൂ.
എനിക്ക് അമ്മയുടെ ദിവ്യചരണങ്ങളില്‍ എന്നെന്നും അചഞ്ചലമായ ഭക്തി തന്നനുഗ്രഹിക്കണേ.
ഗോമതി നദിയുടെ.
ഋഷികാ.