ധനു രാശിയുടെ 26 ഡിഗ്രി 40 മിനിട്ട് മുതല്‍ മകരം രാശിയുടെ 10 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് ഉത്രാടം.
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ ഇരുപത്തിയൊന്നാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ഇതിന്‍റെ പേരാണ് ζ Ascella and σ Nunki Sagittarii.
സ്വഭാവം, ഗുണങ്ങള്‍
- കൃതജ്ഞത
- ബുദ്ധിശക്തി
- നല്ല സ്വഭാവം
- സുഹൃത്തുക്കളെ സഹായിക്കും
- ആത്മാര്‍ഥത
- അനുകമ്പ
- മറ്റുള്ളവരെ ഉപദ്രവിക്കില്ല
- അടക്കവും ഒതുക്കവും
- കഠിനാധ്വാനത്തിലൂടെ പുരോഗതി
- ജീവിതത്തിന്റെ തുടക്കത്തില്‍ കഷ്ടപ്പാടുകള്‍
ഉത്രാടം ഒന്നാം പാദക്കാര്‍ മാത്രം
- അറിവ്
- ജീവിതം ആസ്വദിക്കും
- ധാര്‍മ്മികത
- സഹായിക്കുന്ന സ്വഭാവം
ഉത്രാടം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ മാത്രം
- സൂക്ഷ്മബുദ്ധി
- ദീര്‍ഘവീക്ഷണം
- വിനയം
- ഉദാരമതി
- വാക്ചാതുര്യം
- സത്യസന്ധത
- വിശ്വസിക്കാം
- മിതവ്യയം
പ്രതികൂലമായ നക്ഷത്രങ്ങള്‍
- അവിട്ടം
- പൂരൂരുട്ടാതി
- രേവതി
- ഉത്രാടം ഒന്നാം പാദക്കാര്‍ക്ക് മാത്രം - പുണര്‍തം കര്‍ക്കിടക രാശി, പൂയം, ആയില്യം
- ഉത്രാടം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - മകം, പൂരം, ഉത്രം ചിങ്ങം രാശി
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
ആരോഗ്യ പ്രശ്നങ്ങള്‍
ഉത്രാടം ഒന്നാം പാദക്കാര്‍ക്ക് മാത്രം
- സയാറ്റിക്ക
- സന്ധിവാതം
- നടുവ് വേദന
- പക്ഷാഘാതം
- വയറുവേദന
- ചര്‍മ്മരോഗങ്ങള്‍
- നേത്രരോഗങ്ങള്‍
- ശ്വാസകോശരോഗങ്ങള്‍
ഉത്രാടം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം
- ഗ്യാസ് ട്രബിള്‍
- എക്സിമ
- കുഷ്ഠം
- സന്ധിവാതം
- ഹൃദ്രോഗം
- നെഞ്ചിടിപ്പ്
- അജീര്‍ണ്ണം
- വെള്ളപ്പാണ്ട്
- ചര്‍മ്മരോഗങ്ങള്‍
തൊഴില്‍
ഉത്രാടം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
ഉത്രാടം ഒന്നാം പാദക്കാര്‍ക്ക് മാത്രം
- അദ്ധ്യാപനം
- മതപ്രവര്‍ത്തനം
- ജഡ്ജി
- ബാങ്കിങ്ങ്
- ധനരംഗം
- രാഷ്ട്രീയം
- ഡിപ്ളോമാറ്റ്
- ആരോഗ്യരംഗം
- ജയില്‍ അധികാരി
- കസ്റ്റംസ്
- ജലഗതാഗതം
- അന്താരാഷ്ട്ര വ്യാപാരം
- മരുന്നുകള്‍
- മിലിട്ടറി
- കായികരംഗം
ഉത്രാടം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം
- ഭൂമി വ്യാപാരം
- ഘനനം
- ധനരംഗം
- കരവകുപ്പ്
- ശാസ്ത്രജ്ഞന്
- കംപ്ളയന്‍സ്
- ജയില്‍ അധികാരി
- എഞ്ചിനീയര്‍
- കമ്പിളി
- തുകല്‍
- പുരാവസ്തു വിഭാഗം
- അനുവാദകന്‍
- ബഹുഭാഷി
ഉത്രാടം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?
- ഉത്രാടം ഒന്നാം പാദക്കാര്‍ക്ക് മാത്രം - അനുകൂലമല്ല.
- ഉത്രാടം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - അനുകൂലമാണ്.
അനുകൂലമായ രത്നം
മാണിക്യം.
അനുകൂലമായ നിറം
- ഉത്രാടം ഒന്നാം പാദക്കാര്‍ക്ക് മാത്രം - മഞ്ഞ, വെളുപ്പ്
- ഉത്രാടം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - കറുപ്പ്, കടുംനീല
ഉത്രാടം നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍
അവകഹഡാദി പദ്ധതിയനുസരിച്ച് ഉത്രാടം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-
- ഒന്നാം പാദം - ഭേ
- രണ്ടാം പാദം - ഭോ
- മൂന്നാം പാദം - ജാ
- നാലാം പാദം - ജീ
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
ഈ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ് -
- ഉത്രാടം ഒന്നാം പാദക്കാര്‍ക്ക് മാത്രം - ഉ, ഊ, ഋ, ഷ, ഏ, ഐ, ഹ, ച, ഛ, ജ, ഝ
- ഉത്രാടം രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - സ, ഓ, ഔ, ട, ഠ, ഡ, ഢ
ദാമ്പത്യജീവിതം
ദാമ്പത്യജീവിതം പൊതുവെ സുഖകരമായിരിക്കും. ഉത്രാടം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഈശ്വരവിശ്വാസികളും ഭര്‍ത്താവിനോട് സ്നേഹമുള്ളവരും ആയിരിക്കും ചിലരില്‍ കയര്‍ത്ത് സംസാരിക്കുന്ന സ്വഭാവം കാണപ്പെടും.
പരിഹാരങ്ങള്‍
ഉത്രാടം നക്ഷത്രക്കാര്‍ക്ക് പൊതുവെ ചൊവ്വായുടേയും, ബുധന്‍റേയും, വ്യാഴത്തിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. ഈ പരിഹാരങ്ങള്‍ ചെയ്യാം.
മന്ത്രം
ഓം വിശ്വേഭ്യോ ദേവേഭ്യോ നമഃ
ഉത്രാടം നക്ഷത്രം
- ദേവത - വിശ്വേദേവന്മാര്‍
- അധിപന് - സൂര്യന്
- മൃഗം - കാള
- പക്ഷി -കോഴി
- വൃക്ഷം - പ്ളാവ്
- ഭൂതം - വായു
- ഗണം - മനുഷ്യഗണം
- യോനി - കീരി (പുരുഷന്)
- നാഡി - അന്ത്യം
- ചിഹ്നം - ആനക്കൊമ്പ്
Comments
ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്
ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു
നന്നായിട്ടുണ്ട്.. നന്ദി -Babloo
വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan
Vedadhara content is very super high level knowledge comman man can understand -Nagaskandan Namboothiri
Read more comments
Knowledge Bank
അറക്കുളം ധർമ്മശാസ്താക്ഷേത്രം
ഇടുക്കി ജില്ലയിലെ അറക്കുളം ധർമ്മശാസ്താക്ഷേത്രത്തിന് ശബരിമലയുമായി ബന്ധമുണ്ട്. ഇവിടത്തെ കരോട്ടുമഠത്തിലെ കാരണവർ ശബരിമലയിലെ പൂജാരിയായിരുന്നു. പ്രായാധിക്യം മൂലം മലയ്ക്ക് പോകാൻ വയ്യാതായപ്പോൾ അദ്ദേഹം മനമുരുകി പ്രാർത്ഥിച്ചു. ഭഗവാൻ മനയുടെ നടുമുറ്റത്ത് തന്‍റെ സാന്നിദ്ധ്യം വരുത്തി അനുഗ്രഹിച്ചു. അവിടെയാണ് ഇപ്പോളുള്ള ക്ഷേത്രം നിലകൊള്ളുന്നത്.
ദിവ്യസ്നേഹം നിറഞ്ഞ ഹൃദയം
ദൈവത്തോടുള്ള സ്നേഹം ഹൃദയത്തിൽ നിറയുമ്പോൾ, അഹങ്കാരം, വിദ്വേഷം, ആഗ്രഹങ്ങൾ എന്നിവ അപ്രത്യക്ഷമാകുകയും സമാധാനവും വിശുദ്ധിയും മാത്രം അവശേഷിക്കുകയും ചെയ്യുന്നു.