കന്നി രാശിയുടെ 23 ഡിഗ്രി 20 മിനിട്ട് മുതല്‍ തുലാം രാശിയുടെ 6 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് ചിത്തിര.
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ പതിനാലാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ചിത്തിരയുടെ പേരാണ് Spica.
സ്വഭാവം, ഗുണങ്ങള്‍
- മുന്നേറാന്‍ തിടുക്കം
- സാഹസികത
- ദീര്‍ഘവീക്ഷണം
- ആകര്‍ഷകമായ കണ്ണുകള്‍
- കലകളില്‍ താത്പര്യം
- ആഡാംബരഭ്രമം
- ഉത്സാഹം
- വിദേശത്ത് ഭാഗ്യം
- അമ്മയില്‍ നിന്നും സഹായം
- ഉദാരമതി
- ജീവിതത്തിന്റെ രണ്ടാം പകുതി സുഖകരം
ചിത്തിര ഒന്ന്, രണ്ട് പാദക്കാര്‍ മാത്രം
- സൗന്ദര്യം
- കഠിനാധ്വാനി
- വാക്ചാതുര്യം
- ധൈര്യം
- അറിവ്
- എപ്പോഴും സന്തോഷം
- മുന്‍കോപം
- വാദിക്കുന്ന സ്വഭാവം
ചിത്തിര മൂന്ന്, നാല് പാദക്കാര്‍ മാത്രം
- ആദര്‍ശങ്ങളില്‍ ഉറച്ചു നില്ക്കും
- വിവേകം
- ശാസ്ത്രീയമായ കാഴ്ച്ചപ്പാട്
- അന്തര്‍ജ്ഞാനം
പ്രതികൂലമായ നക്ഷത്രങ്ങള്‍
- വിശാഖം
- കേട്ട
- പൂരാടം
- ചിത്തിര ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം - അശ്വതി, ഭരണി, കാര്‍ത്തിക മേടം രാശി
- ചിത്തിര മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - കാര്‍ത്തിക ഇടവം രാശി, രോഹിണി, മകയിരം ഇടവം രാശി
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
ആരോഗ്യ പ്രശ്നങ്ങള്‍
ചിത്തിര ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം
- കുടല്‍വ്രണം
- വയറുവേദന
- വിരശല്യം
- വയറ്റില്‍ ചൊറിച്ചില്‍
- കാലുവേദന
- വിഷം തീണ്ടല്
- മൃഗങ്ങളാല്‍ ആക്രമിക്കപ്പെടുക
- കോളറ
- മൂത്ര രോഗങ്ങള്‍
ചിത്തിര മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം
- വൃക്ക രോഗങ്ങള്‍
- പ്രമേഹം
- മൂത്രാശയത്തില്‍ കല്ല്
- തലവേദന
- മസ്തിഷ്ക ജ്വരം
- നടുവ് വേദന
- സൂര്യാഘാതം
തൊഴില്‍
ചിത്തിര നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
ചിത്തിര ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം
- ഭവന നിര്‍മ്മാണം
- പ്രിന്റിങ്ങ്
- പബ്ളിഷിങ്ങ്
- എഴുത്ത്
- ബ്രോക്കര്‍
- സുരക്ഷ
- പട്ടാളം
- വ്യാപാരം
- കരം പിരിക്കല്‍
- സര്‍ക്കാര്‍ സര്‍വീസ്
- ഫാക്ടറി
- വൈദ്യുതി വിഭാഗം
- ഘനനം
- മെക്കാനിക്ക്
- എഞ്ചിനീയര്‍
- ജയില്‍ അധികാരി
- ഡോക്ടര്‍
- ക്രിമിനോളജി
- ഫിംഗര്‍ പ്രിന്റ്ര് വിദഗ്ദ്ധന്
- പെര്‍ഫ്യൂം
- വസ്ത്ര വ്യാപാരം
ചിത്തിര മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം
- വക്കീല്‍
- ജഡ്ജി
- ഡോക്ടര്‍
- ശാസ്ത്രജ്ഞന്
- മതപ്രവര്‍ത്തനം
- വ്യാപാരം
- കമ്മീഷന് ഏജന്റ്
- ചിന്തകന്‍
- പട്ടാളം
- സുരക്ഷ
- പോലീസ്
- കോണ്ട്രാക്ടര്
- പ്രിന്റിങ്ങ്
- ഗ്രാഫിക്സ്
- മേക്കപ്പ്
- പെര്‍ഫ്യൂം
- എണ്ണ വ്യവസായം
- കലാണ സര്‍വീസുകള്‍
- കായികരംഗം
- സംഗീത ഉപകരണങ്ങള്‍
- ഫോണ്‍
- ഇലക്ട്രോണിക് ഉപകരണങ്ങള്‍
- ഗുണനിലവാര നിയന്ത്രണം
- ഇന്ധനങ്ങള്‍
- പുകയില
ചിത്തിര നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?
അനുകൂലമാണ്.
അനുകൂലമായ രത്നം
പവിഴം
അനുകൂലമായ നിറം
ചിത്തിര ഒന്നും രണ്ടും പാദക്കാര്‍ക്ക് - ചുവപ്പ്, പച്ച
ചിത്തിര മൂന്നും നാലും പാദക്കാര്‍ക്ക് - വെളുപ്പ്, ഇളം നീല
ചിത്തിര നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍
അവകഹഡാദി പദ്ധതിയനുസരിച്ച് ചിത്തിര നക്ഷത്രക്കാര്‍ക്ക് പേരിന്റെ ആദ്യത്തെ അക്ഷരം-
- ഒന്നാം പാദം - പേ
- രണ്ടാം പാദം - പോ
- മൂന്നാം പാദം - രാ
- നാലാം പാദം - രീ
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
ഈ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ് -
- ചിത്തിര ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം - പ, ഫ, ബ, ഭ, മ, അ, ആ, ഇ, ഈ, ശ, ഓ, ഔ
- ചിത്തിര മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - യ, ര, ല, വ, ഉ, ഊ, ഋ, ഷ, അം, അഃ, ക്ഷ
ദാമ്പത്യജീവിതം
വിവേഹേതരബന്ധങ്ങള് ഒഴിവാക്കണം. സ്ത്രീകള്‍ക്ക് ദാമ്പത്യജീവിതം ധനസമൃദ്ധിയുള്ളതായിരിക്കും. പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.
പരിഹാരങ്ങള്‍
ചിത്തിര നക്ഷത്രക്കാര്‍ക്ക് പൊതുവെ ബുധന്റേയും, വ്യാഴത്തിന്റേയും, ശുക്രന്റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.
ഈ പരിഹാരങ്ങള്‍ ചെയ്യാം.
മന്ത്രം
ഓം വിശ്വകര്‍മ്മണേ നമഃ
ഓം ത്വഷ്ട്രേ നമഃ
ചിത്തിര നക്ഷത്രം
- ദേവത - വിശ്വകര്‍മ്മാവ് / ത്വഷ്ടാവ
- അധിപന് - ചൊവ്വ
- മൃഗം - പുലി
- പക്ഷി - കാക്ക
- വൃക്ഷം - കൂവളം
- ഭൂതം - അഗ്നി
- ഗണം - അസുരഗണം
- യോനി - പുലി (സ്ത്രീ)
- നാഡി - അന്ത്യം
- ചിഹ്നം - മുത്ത്
Comments
നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ
ജന്മസാഫല്യംകൈവന്ന അനുഭൂതിയാണ് ഈ ഗ്രൂപ്പിലെത്തിയപ്പോള്‍ മനസില്‍ തോന്നിയത്.... -User_spx05i
വളരെയധികം പ്രയോജനം ജീവിതത്തിനു നല്കുന്ന ഒരുത്തമ വെബ്സൈറ്റ് .വിഘ്നമെന്യേ ജ്ഞാന യഞ്ജം തുടരാൻ ദൈവത്തിനോട് പ്രാർത്ഥിയ്കുന്നു -ഉദയകുമാർ
വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan
ഗോശാലകളെയും വേദപാഠശാലകളെയും പിന്തുണച്ച് നമ്മുടെ സംസ്കാരം നിലനിർത്തുന്നതിന് നന്ദി. -user_ji7ytr
Read more comments
Knowledge Bank
ആരാണ് ആദ്യാ ദേവി?
കൃതയുഗത്തിൽ - ത്രിപുരസുന്ദരി, ത്രേതായുഗത്തിൽ - ഭുവനേശ്വരി, ദ്വാപരയുഗത്തിൽ - താര, കലിയുഗത്തിൽ - കാളി.
ഭാഗവതത്തിന്റെ മാര്‍ഗം
ഭാഗവതത്തിന്റെ മാര്‍ഗം വളരെ ലളിതമാണ്. ഭാഗവതം കേട്ടാല്‍ മാത്രം മതി. എല്ലാ നല്ല ഫലങ്ങളും താനേ വന്നോളും.