കര്‍ക്കിടക രാശിയുടെ 3 ഡിഗ്രി 20 മിനിട്ട് മുതല്‍ 16 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് പൂയം.
ഇത് ജ്യോതിശ്ശാസ്ത്രത്തിലെ എട്ടാമത്തെ നക്ഷത്രമാണ്.
ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് പൂയത്തിന്‍റെ പേര് γ, δ, θ - Cancri.
സ്വഭാവം, ഗുണങ്ങള്‍
- ഉല്ലാസഭരിതമായ പ്രകൃതം
- മുന്‍കോപം
- വാക്ചാതുര്യം
- കാര്യക്ഷമത
- സാമര്‍ഥ്യം
- നല്ല പൊതുവിജ്ഞാനം
- കഠിനാധ്വാനി
- പരാജയങ്ങളെ നേരിടുവാനുള്ള കഴിവ്
- വീട്ടുകാര്യങ്ങളില്‍ താത്പര്യം
- ക്ളേശകരമായ ബാല്യം
- പ്രതിരോധശേഷി കുറവ്
- ധൈര്യം
- ജനപ്രിയത
- നിയമങ്ങള്‍ പാലിച്ച് ജീവിക്കും
- ചിട്ടയുള്ള ജീവിതം
- നേര്‍വഴിക്കേ കാര്യങ്ങള്‍ ചെയ്യൂ
- ധനസമൃദ്ധി
പ്രതികൂലമായ നക്ഷത്രങ്ങള്‍
- മകം
- ഉത്രം
- ചിത്തിര
- അവിട്ടം കുംഭരാശി
- ചതയം
- പൂരൂരുട്ടാതി കുംഭരാശി
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം.
ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
ആരോഗ്യ പ്രശ്നങ്ങള്‍
- ക്ഷയം
- ക്യാന്‍സര്‍
- മഞ്ഞപ്പിത്തം
- മോണയില്‍നിന്നും രക്തസ്രാവം
- എക്സിമ
- സ്കര്‍വി
- കുടലില്‍ വ്രണം
- കരളില്‍ കല്ല്
- ശ്വാസകോശരോഗങ്ങള്‍
- മനം പുരട്ടല്‍
തൊഴില്‍
പൂയം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
- ഘനനം
- പെട്രോളിയം വ്യവസായം
- വനവിഭാഗം
- കൃഷി
- ഭൂഗര്ഭനിര്മ്മാണം
- സുരക്ഷ
- ജയില്‍ ഉദ്യോഗം
- ജഡ്ജി
- ജിയോളജി
- ഹൈഡ്രോളജി
പൂയം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?
അനുകൂലമല്ല.
അനുകൂലമായ രത്നം
ഇന്ദ്രനീലം.
അനുകൂലമായ നിറം
കറുപ്പ്, കടുംനീല, വെളുപ്പ്
യോജിച്ച പേരുകള്‍
അവകഹഡാദി പദ്ധതിയനുസരിച്ച് പൂയം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-
- ഒന്നാം പാദം - ഹൂ
- രണ്ടാം പാദം - ഹേ
- മൂന്നാം പാദം - ഹോ
- നാലാം പാദം - ഡ
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
ട, ഠ, ഡ, ഢ, പ, ഫ, ബ, ഭ, മ, സ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.
ദാമ്പത്യജീവിതം
പൂയം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് വിവാഹജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. കോപം നിയന്ത്രണത്തില്‍ വെക്കാന്‍ ശ്രമിക്കണം.
പരിഹാരങ്ങള്‍
പൂയം നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, ചൊവ്വായുടേയം, കേതുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല.
ഈ പരിഹാരങ്ങള്‍ ചെയ്യാം.
- ചന്ദ്രശാന്തി ഹോമം ചെയ്യുക
- ശനിശാന്തി ഹോമം ചെയ്യുക
- ഈ ചന്ദ്രമന്ത്രം നിത്യവും കേള്‍ക്കുക
- ഈ ശനിമന്ത്രം നിത്യവും കേള്‍ക്കുക
മന്ത്രം
ഓം ബൃഹസ്പതയേ നമഃ
പൂയം നക്ഷത്രം
- ദേവത - ബൃഹസ്പതി
- അധിപന് - ശനി
- മൃഗം - ആട്
- പക്ഷി - ചെമ്പോത്ത്
- വൃക്ഷം - അരയാല്‍
- ഭൂതം - ജലം
- ഗണം - ദേവഗണം
- യോനി - ആട് (പുരുഷന്)
- നാഡി - മധ്യം
- ചിഹ്നം - താമര
Comments
നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ
പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ)
-
ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്
ഗുണപ്രദമായ ഒരു പാട് അറിവുകൾ 🙏🙏🙏 -Vinod
ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika
Read more comments