മേടം രാശിയുടെ 26 ഡിഗ്രി 40 മിനിട്ട് മുതല്‍ ഇടവം രാശിയുടെ 10 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് കാര്‍ത്തിക. ഇത് ജ്യോതിശ്ശാസ്ത്രത്തിലെ മൂന്നാമത്തെ നക്ഷത്രമാണ്. ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ഇതിന്റെ പേരാണ് പ്ളീയഡീസ് (Pleiades).
സ്വഭാവം, ഗുണങ്ങള്‍
- ഇച്ഛാശക്തി
- സംസാരിക്കുവാന്‍ ഇഷ്ടം
- കലകളില്‍ താത്പര്യം
- ആഡംബരം ഇഷ്ടം
- അച്ഛനമ്മമാരുടേയും സഹോദരങ്ങളുടേയും പിന്തുണയില്ലായ്മ
- മുന്‍കോപം
- പിടിവാശി
- വിമര്‍ശിക്കപ്പെടുന്നത് ഇഷ്ടമല്ല
- എരിവും പുളിയുമുള്ള ഭക്ഷണത്തോടിഷ്ടം
കാര്‍ത്തിക ഒന്നാം പാദക്കാര്‍ മാത്രം
- ഉത്സാഹം
- ആരോഗ്യം
- മുന്നേറാനുള്ള തിടുക്കം
- നേതൃത്വപാടവം
- വാദ-പ്രതിവാദത്തിനുള്ള കഴിവ്
- പ്രശസ്തി
- ന്യായത്തിനോട് താത്പര്യം
- മത്സരബുദ്ധി
- ആക്രമണ മനോഭാവം
- അമിത ഭക്ഷണം
കാര്‍ത്തിക രണ്ട്, മൂന്ന്, നാല് പാദക്കാര്‍ മാത്രം
- മറ്റുള്ളവരുമായി ഇടപഴകാന്‍ ഇഷ്ടം
- നല്ല ആതിഥേയന്
- കരുണ
- നല്ല സുഹൃത്ത്
- ജീവിതം ഉല്ലാസഭരിതമാക്കാന്‍ നോക്കും
- ജനപ്രിയന്
- മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ്
- സന്തോഷമുള്ള പ്രകൃതം
- സാമര്‍ത്ഥ്യം
- സക്രിയമായ ബുദ്ധി
- കച്ചവടത്തില്‍ കഴിവ്
- ധനവാന്
- എതിരാളികളെ പരാജയപ്പെടുത്താനുള്ള കഴിവ്
- ഭാഗ്യപരീക്ഷണങ്ങളില്‍ താത്പര്യം
പ്രതികൂലമായ നക്ഷത്രങ്ങള്‍
- മകയിരം
- പുണര്‍തം
- ആയില്യം
- കാര്‍ത്തിക ഒന്നാം പാദക്കാര്‍ക്ക് മാത്രം - വിശാഖം നാലാം പാദം
- കാര്‍ത്തിക രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം
ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.
ആരോഗ്യ പ്രശ്നങ്ങള്‍
കാര്‍ത്തിക ഒന്നാം പാദക്കാര്‍ക്ക് മാത്രം
- മലേറിയ
- അപസ്മാരം
- പനി
- മസ്തിഷ്കജ്വരം
- അപകടങ്ങള്‍
- മുറിവുകളും വ്രണങ്ങളും
- തീയും പൊട്ടിത്തെറിയും മൂലമുള്ള അപകടങ്ങള്‍
- മന്ത്
കാര്‍ത്തിക രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം
- ചെങ്കണ്ണ്
- കണ്ണില്‍ വീക്കം
- കഴുത്തില്‍ രോഗങ്ങള്‍
- തൊണ്ടയില്‍ രോഗങ്ങള്‍
- മൂക്കില്‍ ദശ
- മുഖക്കുരു
- പരുക്കള്‍
- മോഹാലസ്യം
- മുട്ടില്‍ ട്യൂമര്‍
തൊഴില്‍
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -
കാര്‍ത്തിക ഒന്നാം പാദക്കാര്‍ക്ക് മാത്രം
- പോലീസ്
- പട്ടാളം
- ഡോക്ടര്‍
- സര്ജന്
- കെമിക്കല്‍സ്
- സ്ഫോടകവസ്തുക്കള്‍
- ആയുധ വ്യാപാരം
- ഭൂമി കച്ചവടം
- ഖനനം
- തീയുമായി ബന്ധപ്പെട്ടവ
- സ്റ്റീല്‍, പിച്ചള പാത്രങ്ങള്‍
- മുടി വെട്ട്
- കളിമണ്‍ പാത്രങ്ങള്‍
- പുരോഹിതന്
- ജ്യോതിഷം
കാര്‍ത്തിക രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം
- സര്‍ക്കാരുദ്യോഗം
- സര്‍ക്കാര്‍ കോണ്‍ട്രാക്ട്
- വിദേശവുമായി ബന്ധപ്പെട്ട തൊഴില്‍
- വസ്ത്ര വ്യാപാരം
- രത്ന വ്യാപാരം
- കടം വസൂലാക്കല്‍
- കലകള്‍
- സംഗീതം
- ശില്പകല
- പട്ട് വ്യാപാരം
- ഫോട്ടോഗ്രാഫി
- വീഡിയോഗ്രാഫി
- മേക്ക് അപ്പ്
- ഇന്റീരിയര്‍ ഡെക്കറേഷന്
- കരം വകുപ്പ്
- എഞ്ചിനീയര്‍
- ലൈംഗികരോഗ വിദഗ്ദ്ധന്
- കമ്പിളി വ്യാപാരം
കാര്‍ത്തിക നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?
- കാര്‍ത്തിക ഒന്നാം പാദക്കാര്‍ക്ക് മാത്രം - അനുകൂലമല്ല.
- കാര്‍ത്തിക രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - അനുകൂലമാണ്.
അനുകൂലമായ രത്നം
മാണിക്യം
അനുകൂലമായ നിറം
ചുവപ്പ്, കാവി
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍
അവകഹഡാദി പദ്ധതിയനുസരിച്ച് കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പേരിന്റെ ആദ്യത്തെ അക്ഷരം-
- ഒന്നാം പാദം - അ
- രണ്ടാം പാദം - ഈ
- മൂന്നാം പാദം - ഊ
- നാലാം പാദം - ഏ
ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.
ഈ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ് -
- കാര്‍ത്തിക ഒന്നാം പാദക്കാര്‍ക്ക് മാത്രം - അം, ക്ഷ, ച, ഛ, ജ, ഝ, ഞ, യ, ര, ല, വ
- കാര്‍ത്തിക രണ്ട്, മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - ക, ഖ, ഗ, ഘ, ട, ഠ, ഡ, ഢ, അ, ആ, ഇ, ഈ, ശ
ദാമ്പത്യജീവിതം
ഇവരുടെ കലഹസ്വഭാവം ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. സ്വന്തം കുടുംബത്തെ മറന്ന് മറ്റുള്ളവരെ സഹായിക്കാനുള്ള പ്രവണത ഉണ്ടാകും. ജീവിത പങ്കാളിയോട് വിശ്വാസ്യത പുലര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം
പരിഹാരങ്ങള്‍
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പൊതുവെ ചൊവ്വായുടേയും, ബുധന്റേയും, വ്യാഴത്തിന്റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. ഈ പരിഹാരങ്ങള്‍ ചെയ്യാം.
മന്ത്രം
ഓം അഗ്നയേ നമഃ
കാര്‍ത്തിക നക്ഷത്രം
- ദേവത - അഗ്നി
- അധിപന് - സൂര്യന്
- മൃഗം - ആട്
- പക്ഷി - പുള്ള്
- വൃക്ഷം - അത്തിമരം
- ഭൂതം - ഭൂമി
- ഗണം - അസുരഗണം
- യോനി - ആട് (സ്ത്രീ)
- നാഡി - അന്ത്യം
- ചിഹ്നം - മഴു
Comments
നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്
വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman
നന്മ നിറഞ്ഞത് -User_sq7m6o
അറിവിന്റെ കലവറയാണ് ഈ വെബ്സൈറ്റ് -Vinod
Read more comments
Knowledge Bank
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠ ചെയ്തതാര്?
ഇതിനെക്കുറിച്ച് രണ്ട് അഭിപ്രായമുണ്ട്. 1. തുളുസന്യാസിയായ ദിവാകരമുനി. 2.വില്വമംഗലം സ്വാമിയാര്.
സൂര്യഭഗവാൻ്റെ ജന്മസ്ഥലം
അദിതി തപസ്സ് അനുഷ്ഠിക്കുകയും സൂര്യനെ പ്രസവിക്കുകയും ചെയ്ത സ്ഥലം ഇപ്പോൾ അഭിമന്യുപൂർ എന്നാണ് അറിയപ്പെടുന്നത്. കുരുക്ഷേത്ര നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയാണിത്.