ഗീതയിലൂടെ കൃഷ്ണൻ കർത്തവ്യം, ധർമ്മം, ഭക്തി, ആത്മസ്വഭാവം എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്നു. ഫലങ്ങളോട് ആസക്തി കൂടാതെ തൻ്റെ കർത്തവ്യങ്ങൾ നിർവഹിക്കേണ്ടതിൻ്റെയും ദൈവഹിതത്തിന് കീഴടങ്ങുന്നതിൻ്റെയും ആത്മസ്വഭാവം തിരിച്ചറിയുന്നതിൻ്റെയും പ്രാധാന്യം ഗീത ഊന്നിപ്പറയുന്നു. ഗീത പഠിക്കുന്നത് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കും.
ദുഷ്യന്തന്‍റെയും ശകുന്തളയുടെയും മകനായിരുന്നു ഭരതൻ. .രാജാവ് ദുഷ്യന്തൻ കണ്വമഹർഷിയുടെആശ്രമത്തിൽ ശകുന്തളയെ കണ്ടു വിവാഹം കഴിച്ചു. ഭരതന് ഭാരതീയ സംസ്കാരത്തിൽ വളരെ മുഖ്യമായ സ്ഥാനമുണ്ട് . അദ്ദേഹത്തിന്‍റെ പേരിലാണ് ഭാരതം എന്ന് രാജ്യത്തിനു പേര് വന്നത്. ഭരതൻ. തന്‍റെ ശക്തി, ധൈര്യം, നീതിയുക്തമായ ഭരണം എന്നിവയാൽ അറിയപ്പെടുന്നു. അദ്ദേഹം ഒരു മഹാനായ രാജാവായിരുന്നു , അദ്ദേഹത്തിന്‍റെ ഭരണത്തിൽ ഭാരത്തിന് വളർച്ചയും സമ്പത്തും ഉണ്ടായി.