ഉദ്ഗിരത്പ്രണവോദ്ഗീഥ സർവവാഗീശ്വരേശ്വര .
സർവവേദമയാഽചിന്ത്യ സർവം ബോധയ ബോധയ ..
ഭക്തി ബുദ്ധിയുടെ കാര്യമല്ല, ഹൃദയത്തിൻ്റെ കാര്യമാണ്; അത് ദൈവത്തിനുവേണ്ടിയുള്ള ആത്മാവിൻ്റെ ആഗ്രഹമാണ്.
തുലാം, വൃശ്ചികം മാസങ്ങളിൽ കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളിലെ പെൺകുട്ടികൾ രാവിലെ അടുപ്പിൽ തീ കൂട്ടി നാളികേരം, കരിമ്പ്, തെച്ചിപ്പൂവ്, നാരങ്ങ എന്നിവയുപയോഗിച്ച് ഗണപതിഹോമം ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇതാണ് അടുപ്പിൽ ഗണപതിഹോമം. പല ക്ഷേത്രങ്ങളിലും ഇന്നും ഇത് കാണാം.