ഹിന്ദുമതത്തിൽ, കുളിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് നിരുത്സാഹപ്പെടുത്തപ്പെടുന്നു. കുളി ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നു. ഇത് ശുദ്ധിയോടെ ഭക്ഷണം കഴിക്കാൻ നമ്മളെ ഒരുക്കുന്നു. കുളിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് അശുദ്ധമായി പരിഗണിക്കപ്പെടുന്നു. ഇത് ആത്മീയതയുടെ താളം തെറ്റിക്കുന്നു. കുളിയിലൂടെ ശരീരം സജീവമാകുകയും ദഹനവും രക്തചംക്രമണവും മെച്ചപ്പെടുകയും ചെയ്യുന്നു. കുളിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നത് ഈ സ്വാഭാവിക പ്രക്രിയയെ തടസ്സപ്പെടുത്തും. ഭക്ഷണം പരിശുദ്ധമാണ്; അതിനെ ബഹുമാനിക്കണം. ശുദ്ധിയില്ലാത്ത അവസ്ഥയിൽ ഭക്ഷണം കഴിക്കുന്നത് ആഹാരത്തോടുള്ള അനാദരവാണ്. കുളിക്ക് ശേഷം ആഹാരം കഴിക്കുന്നത് ശരീരാരോഗ്യത്തെയും ആത്മീയതയെയും ബന്ധിപ്പിക്കുന്നു. ഈ ലളിതമായ ശീലം ഹിന്ദു ജീവിതത്തിന്റെ സമഗ്രമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. ശരീരത്തെയും ഭക്ഷണത്തെയും നമ്മൾ ബഹുമാനിക്കണം.
കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം പഞ്ചായത്തിലാണ് അണ്ടല്ലൂര്‍ക്കാവ്. ഇവിടെ ശ്രീരാമ സങ്കല്പത്തില്‍ ആടുന്ന തെയ്യത്തിനാണ് അണ്ടല്ലൂര്‍ ദൈവത്താര്‍ എന്ന് പറയുന്നത്. മലബാറിലെ ആറ് ദൈവത്താര്‍ കാവുകളില്‍ ഒന്നാണ് അണ്ടല്ലൂര്‍ക്കാവ്. ദൈവത്താറുടെ കൂടെ ലക്ഷ്മണനായി അങ്കക്കാരനും ഹനുമാനായി ബപ്പൂരനും വാനരസേനയായി വില്ലുകാരും ഉണ്ടാകും. മേലേക്കാവില്‍ നിന്നും ലങ്കയായി സങ്കല്‍പ്പിക്കപ്പെടുന്ന കീഴ്ക്കാവിലേക്ക് ദൈവത്താര്‍ അകമ്പടിയോടെ എഴുന്നള്ളിക്കപ്പെടുന്നു. അവിടെയാണ് രാവണനുമായുള്ള യുദ്ധസങ്കല്പത്തിലുള്ള ആട്ടം നടക്കുന്നത്. ആട്ടത്തിനൊടുവില്‍ സീതയെ വീണ്ടെടുത്ത് ദൈവത്താര്‍ മേല്‍ക്കാവിലേക്ക് മടങ്ങുന്നു.
ഓം ഹ്രീം ഓം നമോ ഭഗവൻ പ്രകടപരാക്രമ ആക്രാന്തദിങ്മണ്ഡല യശോവിതാനധവലീകൃതജഗത്ത്രിതയ വജ്രദേഹ രുദ്രാവതാര ലങ്കാപുരീദഹന ഉദധിബന്ധന ദശഗ്രീവകൃതാന്തക സീതാശ്വാസന അഞ്ജനാഗർഭസംഭവ രാമലക്ഷ്മണാനന്ദകര കപിസൈന്യപ്രാകാരക സുഗ്രീവധാരണ പർവത....
ഓം ഹ്രീം ഓം നമോ ഭഗവൻ പ്രകടപരാക്രമ ആക്രാന്തദിങ്മണ്ഡല യശോവിതാനധവലീകൃതജഗത്ത്രിതയ വജ്രദേഹ രുദ്രാവതാര ലങ്കാപുരീദഹന ഉദധിബന്ധന ദശഗ്രീവകൃതാന്തക സീതാശ്വാസന അഞ്ജനാഗർഭസംഭവ രാമലക്ഷ്മണാനന്ദകര കപിസൈന്യപ്രാകാരക സുഗ്രീവധാരണ പർവതോത്പാടന ബാലബ്രഹ്മചാരിൻ ഗംഭീരശബ്ദ സർവഗ്രഹവിനാശന സർവജ്വരോത്സാദന ഡാകിനീവിധ്വംസിൻ ഓം ഹ്രീം ഹാ ഹാ ഹാ ഹംസ ഹംസ ഏഹി സർവവിഷം ഹര ഹര പരബലം ക്ഷോഭയ ക്ഷോഭയ മമ സർവകാര്യാണി സാധയ സാധയ ഹും ഫട് സ്വാഹാ .