വാസ്തുനാഥായ വിദ്മഹേ ചതുർഭുജായ ധീമഹി.
തന്നോ വാസ്തുഃ പ്രചോദയാത്.
രോഗങ്ങളിൽനിന്നും രക്ഷക്കും ഐശ്വര്യത്തിനുമായി കുഞ്ഞുങ്ങളെ ക്ഷേത്രങ്ങളിൽ അടിമ കിടത്താറുണ്ട്. തുടർന്ന് ഭണ്ഡാരത്തിൽ ഒരു തുക സമർപ്പിച്ച് അവരെ തിരിച്ചെടുക്കുന്നു.
കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം. ഖഡ്ഗം ഖേടകപാലദാരികശിരഃ കൃത്വാ കരാഗ്രേഷു ച. ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം. വന്ദേ ദുഷ്ടമസൂരികാദിവിപദാം സംഹാരിണീമീശ്വരീം. കാര്‍മേഘത്തിന്‍റെ നിറത്തോടും മൂന്ന് കണ്ണുകളോടും കൂടിയവളും, വേതാളത്തിന്‍റെ കഴുത്തില്‍ ഇരിക്കുന്നവളും, കൈകളില്‍ വാള്‍ - പരിച - തലയോട്ടി - ദാരികന്‍റെ തല എന്നിവ ഏന്തിയവളും, ഭൂതങ്ങള്‍ - പ്രേതങ്ങള്‍ - പിശാചുക്കള്‍ - സപ്തമാതൃക്കള്‍ എന്നിവരോട് കൂടിയവളും, മുണ്ഡമാല ധരിച്ചവളും, വസൂരി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുന്നവളുമായ സര്‍വ്വേശ്വരിയായ കാളിയെ ഞാന്‍ വന്ദിക്കുന്നു.